»   » മമ്മൂട്ടി ചിത്രത്തില്‍ അതിഥി വേഷത്തില്‍ ഈ താരപുത്രനും! സിനിമയുടെ വിശേഷങ്ങളിങ്ങനെ...

മമ്മൂട്ടി ചിത്രത്തില്‍ അതിഥി വേഷത്തില്‍ ഈ താരപുത്രനും! സിനിമയുടെ വിശേഷങ്ങളിങ്ങനെ...

Written By:
Subscribe to Filmibeat Malayalam

വിഷുവിന് മുന്നോടിയായി മമ്മൂട്ടിയുടെ പരോള്‍ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. ഏറെ നാളുകള്‍ക്ക് ശേഷം കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരനായെത്തിയ മമ്മൂട്ടിയെ ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചിരിക്കുന്നത്. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി നിര്‍മ്മിച്ച സിനിമയ്ക്ക് പലതരത്തിലുള്ള അഭിപ്രായങ്ങളാണ് കിട്ടുന്നത്.

ചെല്ലപ്പനും കണ്ണപ്പനുമല്ല, കുഞ്ഞച്ചനാണ് ഹീറോ! കുരു പൊട്ടിയവര്‍ക്ക് നല്ല നമസ്‌കാരവുമായി ട്രോളന്മാര്‍


ഇപ്പോള്‍ ചിത്രീകരണം ആരംഭിച്ച മമ്മൂട്ടി ചിത്രമാണ് ഒരു കുട്ടനാടന്‍ ബ്ലോഗ്. നവാഗതനായ സേതു തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയില്‍ അതിഥി വേഷത്തില്‍ ഒരു താരപുത്രന്‍ കൂടി അഭിനയിക്കാന്‍ പോവുകയാണ്. ആലപ്പുഴയില്‍ ചിത്രീകരണം പുരോഗമിച്ച് കൊണ്ടിരിക്കുന്നതിനിടെയാണ് സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വന്നിരിക്കുന്നത്.


അതിഥി വേഷത്തില്‍

മമ്മൂട്ടിയുടെ കുട്ടനാടന്‍ ബ്ലോഗില്‍ താരപുത്രന്‍ വിനീത് ശ്രീനിവാസനാണ് അതിഥി വേഷത്തില്‍ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ലണ്ടനില്‍ നിന്നും ഷൂട്ട് ചെയ്യുന്ന ഷെഡ്യൂളിലായിരിക്കും വിനീത് അഭിനയിക്കുന്നത്. നിലവില്‍ ആലപ്പുഴയില്‍ നിന്നുമാണ് സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി സിനിമ ഇക്കൊല്ലം തന്നെ തിയറ്ററുകളിലേക്ക് എത്തിക്കുമോ എന്ന കാര്യത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നുമില്ല. എന്നാല്‍ ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രം വളരെ വ്യത്യസ്തമായ ഒന്നായിരിക്കുമെന്ന സൂചനകള്‍ ആദ്യം തന്നെ ലഭിച്ചിരുന്നു.


ഒരു കുട്ടനാടന്‍ ബ്ലോഗ്

നവാഗതനായ സേതുവാണ് ഒരു കുട്ടനാടന്‍ ബ്ലോഗ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. കോഴിത്തങ്കച്ചന്‍ എന്നായിരുന്നു ആദ്യം സിനിമയ്ക്ക് പേരിട്ടിരുന്നത്. എന്നാല്‍ സിനിമയുടെ കഥയുമായി ബന്ധപ്പെട്ട് പേര് മാറ്റുകയായിരുന്നു. ഒരു ഗ്രാമത്തില്‍ നടക്കുന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് സിനിമയുടെ കഥ ഒരുക്കിയിരിക്കുന്നത്. കുട്ടനാടനിന്റെ പശ്ചാതലത്തില്‍ ശ്രീകൃഷ്ണപുരം എന്ന സാങ്കല്‍പികമായൊരു ഗ്രാമത്തിലാണ് കഥ നടക്കുന്നത്. ഹരി എന്ന് പേരുള്ള ഒരു ബ്ലോഗ് എഴുത്തുകാരന്റെ കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഹരിയുടെ ബ്ലോഗിലൂടെ വിവരിക്കുന്ന കാര്യങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോവുന്നത്.നിരവധി താരങ്ങള്‍

മമ്മൂട്ടിക്കൊപ്പം മലയാളത്തിലെ നിരവധി താരങ്ങളും സിനിമയിലുണ്ട്. ഷംന കാസിം, റായ് ലക്ഷ്മി, അനു സിത്താര എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ഒപ്പം സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയില്‍ നീന എന്ന പേരിലുള്ള ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷത്തിലാണ് ഷംന കാസിം അഭിനയിക്കുന്നത്. സിനിമയിലെ മറ്റൊരു പ്രത്യേകത ചിത്രത്തില്‍ സേതുവിന്റെ സംവിധാന സഹായിയായി നടന്‍ ഉണ്ണി മുകുന്ദനും പ്രവര്‍ത്തിക്കുന്നുണ്ട് എന്നതാണ്. അനന്ത വിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്ത മുരളീധരനുമാണ് സിനിമ നിര്‍മ്മിക്കുന്നത്.മമ്മൂട്ടി ചിത്രങ്ങള്‍

അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഡേറ്റ് ഇല്ലാത്തത് പോലെ മമ്മൂട്ടി തിരക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ നവാഗതര്‍ സംവിധാനം ചെയ്യുന്ന നിരവധി സിനിമകളാണ് മമ്മൂട്ടി ഏറ്റെടുത്തിരിക്കുന്നത്. ഏപ്രില്‍ 6 ന് തിയറ്ററുകളിലേക്ക് എത്തിയ പരോള്‍ ആയിരുന്നു അവസാനമിറങ്ങിയ മമ്മൂട്ടി ചിത്രം. പിന്നാലെ ഏപ്രില്‍ 27 ന് അങ്കിള്‍ എന്ന സിനിമ കൂടി റിലീസിനൊരുങ്ങുകയാണ്. മേയ് മാസത്തില്‍ തമിഴില്‍ നിന്നും പേരന്‍പും റിലീസിനെത്തും. അബ്രാഹമിന്റെ സന്തതികള്‍, മാമാങ്കം, കുഞ്ഞാലി മരക്കാര്‍ തുടങ്ങി ബിഗ് ബജറ്റ് സിനിമകളായി ചിത്രീകരണം ആരംഭിക്കാന്‍ അണിയറയില്‍ കാത്തിരിക്കുന്ന നിരവധി സിനിമകള്‍ വേറെയും.

ഒടിയനും മാമാങ്കത്തിനും തല്ല് കൂടുന്നവര്‍ തമിഴിലെ വിശേഷം അറിയുന്നുണ്ടോ? 5 അഡാറ് സിനിമകളാണ് വരുന്നത്!

English summary
Mammootty & Vineeth Sreenivasan to team up for the first time?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X