ചെങ്ങന്നൂർ ജനതയ്ക്കൊപ്പം മമ്മൂട്ടി! കോടിക്കണക്കിന് പേർ കൂടെയുണ്ട്, വൈറലാകുന്നു തീപ്പൊരി വാക്കുകൾ
മലയാളത്തിലെ താരങ്ങൾ മാത്രമല്ല തെലുങ്ക്, തമിഴ്, ഹിന്ദി താരങ്ങളും മലയാളികൾക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു.
പ്രളയം കേരളത്തിനുണ്ടാക്കിയ നഷ്ടം വളരെ വലുതാണ്. നൂറ് കണക്കിന് ജനങ്ങളുടെ ജീവിതമായിരുന്നു പ്രളയ ജലത്തിലൂടെ നിമിഷങ്ങൾ കൊണ്ട് ഒഴുകി പോയത്. ജലം ജനങ്ങളുടെ തലയ്ക്ക് മീതെ ഉയർന്നപ്പോൾ എല്ലാവരും ഒറ്റക്കെട്ടായി നിന്ന് അതിനെ ചെറുത്തു നിൽക്കുകയായിരുന്നു. ഒരുമിച്ച് നിന്നാൽ ഏത് പ്രശ്നത്തേയും ചെറുത്ത് നിൽക്കാൻ കഴിയുമെന്ന് കേരള ജനത തെളിയിച്ചിരിക്കുകയാണ്.
രക്ഷാപ്രവർത്തനം മുതൽ ദുരിതാശ്വാസ ക്യാമ്പുകളിൽ വരെ ദുരിതബാധ്യതർക്ക് താങ്ങായി കേരളത്തിലെ സകല മേഖലയിലുളളവർ രംഗത്തെത്തിയിരുന്നു. സിനിമ താരങ്ങൾ മുതൽ സാധാരണക്കാർവെര ഒരുമിച്ച് ഒരേ മനസ്സോടെ പോരാടി. തങ്ങളുടെ ആരാധകർക്ക് ഒരു അപകടം സംഭവിച്ചപ്പോൾ സെലിബ്രിറ്റി പദവിയും താരജാഡയുമെല്ലാം മാറ്റിവെച്ച് നമ്മുടെ സൂപ്പർ താരങ്ങൾ രംഗത്തെത്തുകയാണ്, ടൊവിനോ, ഇന്ദ്രജിത്ത്, മോഹൻലാൽ, മമ്മൂട്ടി, ജയറാം , പൂർണ്ണിമ. തുടങ്ങിയ ഭൂരിഭാഗം താരങ്ങളും ബാധ്യതർക്ക് സഹായവുമായി ഒപ്പം തന്നെയുണ്ടായിരുന്നു. മലയാളത്തിലെ താരങ്ങൾ മാത്രമല്ല തെലുങ്ക്, തമിഴ്, ഹിന്ദി താരങ്ങളും മലയാളികൾക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു.

കോടിക്കണക്കിന് ജനങ്ങൾ കൂടെയുണ്ട്
ദുരിതബാധ്യതരായ ജനങ്ങൾക്ക് ആശ്വാസ വാക്കുമായിട്ടായിരുന്നു മമ്മൂട്ടി ചെങ്ങന്നൂരിൽ എത്തിയത്. ഈ ഓണം അൽപം മങ്ങി പോയി, വലിയ സന്തോഷമില്ലെങ്കിലും ഉള്ള സന്തോഷം കൊണ്ട് നമുക്ക് ഒരുമിച്ച് നിൽക്കാമെന്ന് മമ്മൂക്ക ജനങ്ങളോട് പറഞ്ഞു. കേരളത്തിൽ ഉണ്ടായ പ്രളയം നമ്മളിൽ കുറച്ചു പേരെ മാത്രമേ തൊടാൻ സാധിച്ചിട്ടുള്ളൂ. ബാക്കി കോടിക്കണക്കിന് മലയാളികളും പ്രവാസികളും നിങ്ങളോടൊപ്പമുണ്ടെന്ന് താരം പറഞ്ഞു.

ഊഷ്മളമായ സ്വീകരണം
പ്രളയത്തിൽ മാനസികമായി തളർന്നവർക്ക് ആശ്വാസമാകുക എന്ന ലക്ഷ്യത്തോടെയാണ് താരം ചെങ്ങനൂരിൽ എത്തിയത്. ആർപ്പു വിളികളോടേയും കയ്യടികളോടേയുമാണ് താരത്തെ ജനങ്ങൾ സ്വീകരിച്ചത്. മമ്മൂട്ടിക്കൊപ്പം രമേഷ് പിഷാരടിയും വിഷ്ണു ഉണ്ണികൃഷ്ണനും കൂടെ ഉണ്ടായിരുന്നു.

പുതിയ കേരളം
ദുരിബാധ്യതരെ സന്ദർശിച്ച മമ്മൂക്കയുടെ നീക്കത്തിന് സോഷ്യൽ മീഡിയയിലും മറ്റും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. താരത്തിന്റെ നിലപാടിനെ സമൂഹത്തിന്റെ നാനേഭാഗത്ത് നിന്ന് നിറഞ്ഞ കയ്യടിയാണ് ലഭിക്കുന്നത്. പോയതെല്ലാം നമുക്ക് നേടിയെടുക്കാനാകുമെന്നും ഇനി വരാൻ പോകുന്നത് പുതിയ കേരളവും പുതിയ ജീവിതവുമാണെന്ന് മമ്മൂട്ടി ചെങ്ങനൂർ ജനതയോട് പറഞ്ഞു.

ഒരുമിച്ചു തന്നെ നേരിടും
പ്രളയബാധ്യതരായ കേരള ജനതയ്ക്ക് കൈതാങ്ങായി മമ്മൂക്ക ആദ്യം മുതലെ കൂടെയുണ്ടായിരുന്നു. നിങ്ങളോടൊപ്പം കൂടെയുണ്ടെന്ന് അദ്ദേഹം അറിയിച്ചിരുന്നു. വീഡിയോയിലൂടെയായിരുന്നു താരം തന്റെ നിലപാട് വ്യക്തമാക്കിയത്. ഒരു പ്രകൃതി ദുരന്തം കഴിഞ്ഞിരിക്കുകയാണെന്നും ഒന്നിച്ച് ഒറ്റക്കെട്ടായി നിന്ന് ജനങ്ങളുടെ ജീവൻ രക്ഷിച്ചു. ഇനി രക്ഷിക്കാനുള്ളത് അവരുടെ ജീവിതങ്ങളാണ്. പ്രളയം കഴിഞ്ഞു ഇനി വേണ്ടത് പ്രളയത്തിന് ശേഷമുള്ളത്. ജനങ്ങൾക്ക് അവരുടെ ഒരുപാട് സ്വപ്നങ്ങളും വസ്തുക്കൾ നഷ്ടപ്പെട്ടു പോയിട്ടുണ്ട്. വിലപിടിപ്പുള്ള പലതും നഷ്ടപ്പെട്ടു. അതൊക്കെ ഇനി തിരിച്ചെടുക്കണം. അതിനുളള ധൈര്യം നമ്മൾ വേണം പകർന്നു നൽകാനെന്നും മമ്മൂക്ക വീഡിയോയിൽ പറഞ്ഞിരുന്നു.

ഇനി ശ്രദ്ധിക്കാനുളള കാര്യങ്ങൾ
വീട്ടിൽ എത്തിയവർ ശ്രദ്ധിക്കുക ദുരിതാശ്വാസ ക്യാംപുകളിൽ നിന്ന് വീട്ടിലേയ്ക്ക് മടങ്ങി പോകുന്നവർ പല കാര്യങ്ങളും ശ്രദ്ധിക്കണമെന്നും മമ്മൂക്ക വീഡിയോയിലൂടെ ഉപദേശിച്ചു. വീടുകളിലേയ്ക്ക് ഒരുപാട് മാലിന്യ ജലം കയറിയിട്ടുണ്ട്. അതിൽ അണുക്കളുണ്ടാകാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അതിനാൽ തന്നെ ശുചീകരണപ പ്രവർത്തനങ്ങൾ വളരെ കരുതലോടേയും ശ്രദ്ധയോടേയും വേണ ചെയ്യാൻ. പകർച്ച വ്യാധികൾ ഒരു ദുരന്തമാണ്. കരുതലോടെ നീങ്ങുക. ഒന്നും ഉണ്ടാകില്ല. എല്ലാവരും സന്തോഷത്തോടെയിരിക്കണമെന്നും മമ്മൂട്ടി പറഞ്ഞു.


Click it and Unblock the Notifications