ജഗതിയെ കാണാന്‍ മമ്മൂട്ടി; ജനം തള്ളിക്കയറി

ആശുപത്രിയിലെത്തിയ മമ്മൂട്ടി ജഗതിയുടെ മക്കളെ ആശ്വസിപ്പിച്ചു. ജഗതിയെ പൂര്‍ണാരോഗ്യത്തോടെ തിരിച്ചുതരണമെന്ന് അദ്ദേഹം ഡോക്ടര്‍മാരോടും നഴ്‌സുമാരോടും പറഞ്ഞു. നിര്‍മാതാവ് ആന്റോ ജോസഫും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഇതിനിടെ മമ്മൂട്ടി എത്തുമെന്നറിഞ്ഞ് തടിച്ചൂകൂടിയ ജനം ആശുപത്രിയിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് ചെറിയ തോതില്‍ സംഘര്‍ഷത്തിനും വഴിവച്ചു. കുരുമുളക് സ്പ്രേ പ്രയോഗിച്ച് ജനക്കൂട്ടത്തെ അകറ്റിയശേഷമാണ് മമ്മൂട്ടി തിരികെപ്പോകാന്‍ സാധിച്ചത്. . ആരാധകരുടെ സ്‌നേഹപ്രകടനം അതിരുവിട്ടതിനെ തുര്‍ന്ന് സൂപ്പര്‍താരം ഇടയ്ക്ക് പൊട്ടിത്തെറിയ്ക്കുകയും ചെയ്തു.
മമ്മൂട്ടിയ്ക്ക് പുറമെ ചലച്ചിത്രതാരങ്ങളായ സിദ്ദിഖ്, കലാഭവന്‍ മണി, സായികുമാര്‍, ബിന്ദു പണിക്കര്‍, മന്ത്രി എപി അനില്‍കുമാര്‍, കെ സുധാകരന്‍ എംപി എന്നിവരും ജഗതിയെ കാണാനെത്തി.


Click it and Unblock the Notifications