twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി വന്നു, ഇനി മോഹന്‍ലാലിനെ കാത്തിരിയ്ക്കുന്നു!

    By Aswathi
    |

    25 വര്‍ഷങ്ങള്‍ക്ക് മുമ്പ് മമ്മൂട്ടിയും മോഹന്‍ലാലും തകര്‍ത്തഭിനയിച്ച മദ്രാസ് മെയില്‍ പാഞ്ഞ് കയറിയപ്പോള്‍ വീല്‍ ചെയറിലായ സറഫുദ്ദിനെ കാണാന്‍ മമ്മൂട്ടിയെത്തി. എനി കാണേണ്ടത് അതേ മദ്രാസ് മെയിലില്‍ യാത്ര ചെയ്ത മോഹന്‍ലാലിനെയാണ്.

    1990, ഫെബ്രുവരി 16 മറ്റാര് മറന്നാലും സറഫുദ്ദിന്‍ മറക്കില്ല. അന്നാണ് പ്രിയദര്‍ശനും ജോഷിയും ചേര്‍ന്ന് സംവിധാനം ചെയ്ത നമ്പര്‍ 20 മദ്രാസ് മെയില്‍ റിലീസ് ചെയ്തത്. മലപ്പുറം എടപ്പാള്‍ അങ്ങാടിയിലെ ഒരു ബാര്‍ബര്‍ ഷോപ്പിലെ ജീവനക്കാരനായ 17 വയസ്സുകാരന്‍ സറഫുദ്ദീന്‍ ആദ്യ ദിവസം തന്ന ഷോ കാണാന്‍ എത്തി. പക്ഷെ തിയേറ്ററിലെ തിക്കും തിരക്കും കാരണം അന്ന് കഴിഞ്ഞില്ല.

    no-20-madras-mail

    അടുത്ത ദിവസം സെക്കന്റ് ഷോ കാണാന്‍ ടാക്‌സി വിളിച്ചാണ് സറഫുദ്ദീനും കൂട്ടുകാരും എത്തിയത്. ടിക്കറ്റെടുക്കാന്‍ ക്യൂ നില്‍ക്കുന്നതിനിടെ, ശക്തമായ തിക്കിലും തിരക്കിലും കൗണ്ടറിന് സമീപത്തെ കൂറ്റന്‍ മതില്‍ തകര്‍ന്നുവീണു. തിരക്കിനിടയില്‍ കുതറിയോടിയ സറഫുദ്ദീന്റെ ശരീരത്തിലേക്ക് മതിലിന്റെ ഒരുഭാഗം ഇടിഞ്ഞുവീണു. അതോടെ നട്ടെല്ലിനും നാഡിയ്ക്കും ഗുരുതരപരിക്കേറ്റ് അരയ്ക്ക് താഴേ ചലനശേഷി നഷ്ടപ്പെട്ടു കിടപ്പിലായി.

    mammootty

    സറഫുദ്ദീന്റെ കഥ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മമ്മൂട്ടി കക്കനാട്ടെ ഷൂട്ടിങ് സെറ്റില്‍ വച്ച് അറിഞ്ഞത്. 25 വര്‍ഷം മുമ്പ് സറഫുദ്ദീന്‍ മമ്മൂട്ടിയെ കാണാന്‍ പോയ അതേ വേഗത്തില്‍ മമ്മൂട്ടി സറഫുദ്ദീനെ കാണാന്‍ തിരക്കിട്ടെത്തി. സറഫുദ്ദീനെ ചേര്‍ത്തുപിടിച്ചു. സംസാരിച്ചു. ജ്യേഷ്ഠ സഹോദരനെ പോലെ തന്റെ സഹായമുണ്ടാകുമെന്ന് മമ്മൂട്ടി പറഞ്ഞു. ഒരാഗ്രഹം കൂടെ സറഫുദ്ദീനുണ്ട്. നമ്പര്‍ 20 മദ്രാസ് മെയിലില്‍ ടോണിക്കുട്ടന്റെ പേരില്‍ യാത്ര ചെയ്ത മോഹന്‍ലാലിനെ കൂടെ കാണണം.

    English summary
    Mammootty visit Sharafuddeen, who met an accident before 25 years back when he went for movie No 20 Madras Mail
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X