നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കാം..!! ദുരിതാശ്വാസ ക്യാമ്പിലുള്ളവരോടൊപ്പം ഓണമാഘോഷിച്ച് മമ്മൂക്ക

സ്ക്രീനിൽ മാത്രംകണ്ടു വന്നിരുന്ന താരത്തെ നേരിട്ട് കണ്ടതിന്റെ സന്തോഷത്തിലും ആകാംക്ഷയിലുമായിരുന്നു ക്യാമ്പ് അംഗങ്ങൾ

പ്രളയക്കെടുതിൽ അകപ്പെട്ടവർക്കൊപ്പം ഓണം ആഘോഷിച്ച് മെഗാസ്റ്റാർ മമ്മൂക്ക. എറണാകുളം വരാപ്പുഴയിലെ ക്യാമ്പിലാണ് അദ്ദേഹം ഓണം ആഘോഷിച്ചത്. തുടർന്ന് ക്യാമ്പ് ആംഗങ്ങളോടൊപ്പമിരുന്നു ഓണ സദ്യയയും കഴിച്ചു. കൂടാതെ കൊടുങ്ങല്ലൂർ, മാള എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പും താരം സന്ദര്‍ശിച്ചു.

mammotty

സ്ക്രീനിൽ മാത്രംകണ്ടു വന്നിരുന്ന താരത്തെ നേരിട്ട് കണ്ടതിന്റെ സന്തോഷത്തിലും ആകാംക്ഷയിലുമായിരുന്നു ക്യാമ്പ് അംഗങ്ങൾ. നഷ്ടപെട്ടതെല്ലാം തിരിച്ചു പിടിക്കാനായി മനോധൈര്യത്തോടെ ഇരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ചലച്ചിത്ര താരങ്ങളായ നാദിർഷ, രമേശ് പിഷാരടി എന്നിവരും മമ്മൂട്ടിക്കൊപ്പം ഉണ്ടായിരുന്നു. എറണാകുളം വരാപ്പുഴയിലെ ക്യാമ്പിൽ നിന്ന് ഓണ സദ്യ കഴിച്ചതിനു ശേഷമായിരുന്നു ക്യാമ്പ് വിട്ടത് . തൃശൂർ ജില്ലയിലെ പൊയ്യ, കോട്ടപ്പുറം എന്നിവിടങ്ങളിലെ ക്യാമ്പുകളിൽ മമ്മൂട്ടി രാവിലെ സന്ദർശനം നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം ചെങ്ങന്നൂരിലെ ദുരിതബാധിതർക്ക് ആശ്വാസവുമായി താരം എത്തിയിരുന്നു. മമ്മൂക്കയ്ക്കൊപ്പം പിഷാരടിയും വിഷ്ണ ഉണ്ണികൃഷ്ണനും കൂടെയുണ്ടായിരുന്നു. ഈ ഓണം അൽപം മങ്ങി പോയി, വലിയ സന്തോഷമില്ലെങ്കിലും ഉള്ള സന്തോഷം കൊണ്ട് നമുക്ക് ഒരുമിച്ച് നിൽക്കാമെന്ന് മമ്മൂക്ക ജനങ്ങളോട് പറഞ്ഞു. കേരളത്തിൽ ഉണ്ടായ പ്രളയം നമ്മളിൽ കുറച്ചു പേരെ മാത്രമേ തൊടാൻ സാധിച്ചിട്ടുള്ളൂ. ബാക്കി കോടിക്കണക്കിന് മലയാളികളും പ്രവാസികളും നിങ്ങളോടൊപ്പമുണ്ടെന്ന് അംഗങ്ങളെ സമാധാനിപ്പിച്ചതിനു ശേഷമായിരുന്നു ചെങ്ങന്നൂരിയിലെ ക്യാമ്പിൽ നിന്ന് മടങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X