കാശ്മീരിൽ വീരമൃത്യു വരിച്ച സൈനികന്റെ വീട്ടിൽ മമ്മൂട്ടിയെത്തി
കാശ്മീരിൽ കഴിഞ്ഞ ദിവസം ഉണ്ടായ ഭീകരാക്രമണത്തിൽ മരണമടഞ്ഞ വയനാട് സ്വദേശിയായ സി.ആർ.പി.ഫ് ജവാൻ വസന്ത്കുമാറിന്റെ വീട്ടിൽ മമ്മൂട്ടി സന്ദർശനം നടത്തി. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച മമ്മൂട്ടി ജവാൻ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലത്ത് പുഷ്പചക്രം അർപ്പിച്ചു അരമണിക്കൂറോളം അവിടെ ചെലവഴിച്ച അദ്ദേഹം കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ നിരവധി പ്രമുഖർ വസന്ത്കുമാറിന്റെ വസതിയിലെത്തി കുടുംബത്തിന്റെ ദുഖ:ത്തിൽ പങ്ക് ചേരുന്നുണ്ട്



Click it and Unblock the Notifications