മമ്മൂട്ടി ജഗതിയെ പോയിക്കണ്ടു
വാഹനാപകടത്തെ തുടര്‍ന്ന് വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന നടന്‍ ജഗതി ശ്രീകുമാറിനെ കാണാന്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെത്തി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ, ജഗതിയ്‌ക്കൊപ്പം നില്‍ക്കുന്ന ഒരു ഫോട്ടോയ്‌ക്കൊപ്പം മമ്മൂട്ടി തന്നെയാണ് ഇക്കാര്യമറിയിച്ചത്.
ഇന്ന് (02-06-2015) രാവിലെയാണ് ഷൂട്ടിങ് തിരിക്കുകള്‍ മാറ്റിവച്ച് മമ്മൂട്ടി തന്റെ അടുത്ത സുഹൃത്തും സഹപ്രവര്‍ത്തകനുമായ ജഗതിയെ കാണാന്‍ എത്തിയത്. ജഗതി സുഖം പ്രാപിച്ചു വരികയാണെന്നും അദ്ദേഹത്തിന് വേണ്ടി നമുക്കെല്ലാവര്‍ക്കും പ്രാര്‍ത്ഥിക്കാം എന്നും മമ്മൂട്ടി ഫേസ്ബുക്കിലൂടെ പറഞ്ഞു.

ദിവസങ്ങള്‍ക്ക് മുമ്പ് ജഗതിയെ താന്‍ സ്വപ്‌നം കണ്ടു എന്ന് മമ്മൂട്ടി പറഞ്ഞിരുന്നു. ജഗതി തിരിച്ചുവരുന്നതായിരുന്നു സ്വപ്നം. അദ്ദേഹം ഊര്‍ജ്ജസ്വലനായി അഭിനയിച്ചു തകര്‍ക്കുന്നത് കണ്ടപ്പോള്‍ ഒത്തിരി സന്തോഷം തോന്നിയെന്നും അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥിയ്ക്കാം എന്നും അന്നും മമ്മൂട്ടി പറഞ്ഞു.
അടുത്തിടെ ജഗതി ഒരു പൊതു പരിപാടിയില്‍ പങ്കെടുക്കുകയും, ചടങ്ങില്‍ മകള്‍ ശ്രീലക്ഷ്മി വന്നുതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളും വിമര്‍ശനങ്ങളും വിവാദങ്ങളും നടക്കുന്നതിനിടെയാണ് മമ്മൂട്ടിയുടെ സന്ദര്‍ശനം. ആ സംഭവത്തിന് ശേഷം ജഗതി വളരെ വിഷമത്തിലാണെന്ന് മകള്‍ പാര്‍വ്വതി പറഞ്ഞിരുന്നു. മമ്മൂട്ടിയുടെ സന്ദര്‍ശനം ജഗതിയ്ക്ക് ആശ്വാസം നല്‍കിക്കാണും എന്ന് പ്രതീക്ഷിക്കാം. മലയാളത്തില്‍ അമ്പിളിച്ചേട്ടന്‍ തിരിച്ചുവരാന്‍ പ്രാര്‍ത്ഥിക്കാം.
Visited Jagathy Sreekumar today at his home. He is getting better day by day... lets all pray for him to get well soon and come back.
Posted by Mammootty on Wednesday, July 1, 2015


Click it and Unblock the Notifications