അവാര്‍ഡ്: ജഗതിയും അറിഞ്ഞു, മമ്മൂക്കയിലൂടെ

തന്നെ ജഗതി തിരിച്ചറിഞ്ഞു. അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ട്. അവാര്‍ഡ് വിവരം അറിയിച്ചപ്പോള്‍ നടന്‍ സന്തോഷം പ്രകടിപ്പിച്ചു. എത്രയും പെട്ടന്ന് തിരിച്ചു വരില്ലേ എന്ന ചോദ്യത്തിന് തലകുലുക്കിയുള്ള ചിരിയായിരുന്നു മറുപടിയെന്നും മമ്മൂട്ടി പറഞ്ഞു.
അവാര്‍ഡ് ലഭിച്ച പലചിത്രങ്ങളും താന്‍ കണ്ടിട്ടുണ്ട്. അവാര്‍ഡ് നിര്‍ണ്ണയത്തില്‍ പാകപ്പിഴ പറ്റിയതായി തനിക്ക് അഭിപ്രായമില്ലെന്നും മമ്മൂട്ടി പറഞ്ഞു.കമല്‍ സംവിധാനം ചെയ്ത സ്വപ്‌ന സഞ്ചാരിയിലെ പ്രകടനത്തിനാണ് നടന്‍ ജഗതി ശ്രീകുമാറിന് മികച്ച ഹാസ്യനടനുള്ള പുരസ്‌കാരം ലഭിച്ചത്.
രഞ്ജിത്ത് സംവിധാനം ചെയ്ത ഇന്ത്യന്‍ റുപ്പിയാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. വെള്ളരിപ്രാവിന്റെ ചങ്ങാതിയിലെ അഭിനയത്തിന് ദിലീപ് മികച്ച നടനുള്ള പുരസ്‌കാരവും സോള്‍ട്ട് ആന്റ് പെപ്പറിലെ അഭിനയത്തിന് ശ്വേതാ മേനോന്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും നേടി. മികച്ച സംവിധായകനായി ബ്ലെസി(പ്രണയം)യെയും തിരഞ്ഞെടുത്തു.


Click it and Unblock the Notifications











