ഒടിയനിൽ ലാലേട്ടനോടൊപ്പം മമ്മൂക്കയും!! ഇക്കുറി സഹായിയായിട്ടല്ല, ചിത്രങ്ങൾ പുറത്തു വിട്ട് സംവിധായകൻ

ഒടിയൻ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെ താര രാജാക്കന്മാർ വീണ്ടും ഒന്നിക്കുകയാണ്.

Recommended Video

ഒടിയനിൽ ലാലേട്ടനോടൊപ്പം മമ്മൂക്കയും | filmibeat Malayalam

മലയാളി സിനിമ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്നത് ഡിസംബർ 14 ന് വേണ്ടിയാണ്. ലാലേട്ടന്റെ ബ്രഹ്മാണ്ഡ ചിത്രമായ ഒടിയൻ അന്നാണ് റിലീസിനായി എത്തുന്നത്. ചിത്രത്തിന്റെ പ്രഖ്യാപനം മുതൽ സിനിമയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ. സിനിമയുടെ ചെറിയ വിശേഷങ്ങൾ പോലും പ്രേക്ഷകർക്കിടയിൽ വലിയ ആവേശം സൃഷ്ടിച്ചിരുന്നു. ഇതുവരെ ആരും പറയാത്ത കഥയും അതു പേലും ഇതുവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പിലാണ് ലാലേട്ടൻ ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്.

ചിത്രത്തിലെ ലാലേട്ടന്റെ ഗെറ്റപ്പും ഗാനവുമെല്ലാം മികച്ച പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഇപ്പോൾ ഒടിയനിലൂടെ മറ്റൊരു സന്തേഷ വാർത്ത കൂടി പ്രേക്ഷകരെ തേടിയെത്തുകയാണ്. മറ്റൊന്നുമല്ല. ഒടിയനിലൂടെ മലയാള സിനിമയിലെ താര രാജാക്കന്മാർ വീണ്ടും ഒന്നിക്കുകയാണ്. ചിത്രത്തിൽ മമ്മൂട്ടിയുടേയും സാന്നിധ്യമുണ്ടാകും. സംവിധായകൻ ശ്രീകുമാർ മേനോൻ തന്നെയാണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചത്.

 സ്ക്രീനിൽ മമ്മൂക്കയില്ല

സ്ക്രീനിൽ മമ്മൂക്കയില്ല

ലാലേട്ടനും മമ്മൂക്കയും ഒരുമിച്ച് സ്ക്രീനിലെത്തിയ ചിത്രങ്ങളെല്ലാം സൂപ്പർഡ്യൂപ്പർ ഹിറ്റുകളായിരുന്നു. ഹരികൃഷ്ണൻസ്, ട്വിറ്റി ട്വിറ്റി, നരസിംഹവുമൊക്കെ മലയാളി പ്രേക്ഷകർക്കിടയിൽ ഇപ്പോഴും ആവേശമാണ്. ഇപ്പോഴിത വർഷങ്ങൾക്ക് ശേഷം ലാലേട്ടന്റെ ചിത്രത്തിൽ മമ്മൂക്ക എത്തുകയാണ്. ക്യാമറയ്ക്ക് മുന്നിലല്ല, പിന്നിലെന്നു മാത്രം. ഇതിനു മുൻപ് തന്നെ ഒടിയനിൽ മമ്മൂക്കയുടെ ശബ്ദ സാന്നിധ്യമുണ്ടാകുമെന്നുളള വാർത്തകൾ പുറത്തു വന്നിരുന്നു. എന്നൽ ഇപ്പോൾ ഔദ്യോഗിക സ്ഥിരീകരണവുമായി സംവിധായകൻ വിഎ ശ്രീകുമാർ മേനോൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിച്ചത്

 മമ്മൂക്കയുടെ ശബ്ദം

മമ്മൂക്കയുടെ ശബ്ദം

മമ്മൂട്ടിയുടെ ശബ്ദം ചിത്രത്തിലുണ്ടാകുമെന്നാണ് സംവിധായകൻ പുറയുന്നത്. കൂടാതെ മമ്മൂട്ടിയോടുളള നന്ദിയും അദ്ദേഹം അറിയിച്ചിട്ടുണ്ട്. നന്ദി മമ്മൂക്ക, ഒടിയൻ സിനിമ തനിയ്ക്കും തന്റെ ടീമിന്റേയും സ്വപ്നസാക്ഷാത്കാരമാണ്. ഇപ്പോൾ താങ്കളുടെ വശ്യതയാർന്ന ഇടിമുഴക്കമുളള ശബാദ കൂടിയായപ്പോൾ ഞങ്ങളുടെ ഒടിയൻ പൂർണ്ണമാകുകയാണ്. ഇതിന്‌ അകമഴിഞ്ഞ നന്ദി-ശ്രീകുമാർ മേനോൻ ഫേസ്ബുക്കിൽ കുറിച്ചു.കൂടാതെ റെക്കോഡിങ് സ്റ്റുഡിയോയിൽ നിന്ന് മൈക്കിന്റെ മുന്നിൽ മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ചിത്രവും സംവിധായകൻ പങ്കുവെച്ചിട്ടുണ്ട്.

 ഒടിയനിൽ നിറയെ സർപ്രൈസ്

ഒടിയനിൽ നിറയെ സർപ്രൈസ്

മോഹൻലാൽ, മമ്മൂട്ടി, പ്രകാശ് രാജ്, മഞ്ജുവാര്യർ ഒരുപാട് മികച്ച താരങ്ങൾ എത്തുന്ന ചിത്രമാണ് ഒടിയൻ. ഒരുപിടി നിഗൂഡ രഹസ്യങ്ങളും സർപ്രൈസുമായിട്ടാണ് ഒ‍ടിയൻ പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത്. റിലീസ് ചെയ്യാൻ ദിവസങ്ങൾ മാത്രം അവശേഷിക്കവെയാണ് ചിത്രത്തിലെ ഒരോ സർപ്രൈസുകളും ട്വിസ്റ്റുകളും പുറത്തു വിടുന്നത്. ഇത് പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുകയാണ്.

ഐഎംഡിബി ലിസ്റ്റില്‍

ഐഎംഡിബി ലിസ്റ്റില്‍

ഇതാദ്യമായിട്ടാണ് ഐഎംഡിബി ലിസ്റ്റില്‍ ഒരു മലയാള സിനിമ എത്തുന്നത്. ഒടിയൻ നാലാം സ്ഥാനത്താണ്. നടി മഞ്ജുവാര്യരാണ് ഇക്കാര്യം പ്രേക്ഷകരുമായി പങ്കുവെച്ചത്. ഇൻസ്റ്റഗ്രാമിലൂടേയും ഫേസ്ബുക്കിലൂടേയും താരം ഈ സന്തോഷ വിവരം പങ്കുവെച്ചത്. ബോളിവുഡ്, തമിഴ് ചിത്രങ്ങൾക്കൊപ്പമാണ് ഐഎംഡിബി ലിസ്റ്റില്‍ ഒടിയനും സ്ഥാനം നേടിയത്. മലയാളി പ്രേക്ഷകർ മാത്രമല്ല ഇന്ത്യന്‍ സിനിമ ലോകം തന്നെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.

 പാട്ട് സൂപ്പർ ഹിറ്റ്

പാട്ട് സൂപ്പർ ഹിറ്റ്

മോഹൻലാലിനോടൊപ്പം മഞ്ജുവാര്യരും ഈ ചിത്രത്തിൽ എത്തുന്നുണ്ട്. ചിത്രത്തിലെ ആദ്യം ഗാനം സമൂഹമാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.റഫീഖ് അഹ്മദിന്റെ വരികൾക്ക് എം ജയചന്ദ്രൻ ഈണമിട്ട കൊണ്ടോരാം കൊണ്ടോരാം എന്നു തുടങ്ങുന്ന ഗാനം ഇപ്പോഴും ട്രെന്റിങ്ങിൽ ലിസ്റ്റിൽ മികച്ച സ്ഥാനം നിലനിർത്തുന്നുണ്ട്. സുധീപ് കുമാറും, ശ്രേയ ഘോഷാലും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആദ്യം മുതൽ തന്നെ മികച്ച സ്വീകാര്യതയായിരുന്നു പാട്ടിന് ലഭിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X