»   » മോഹന്‍ലാല്‍ പോട്ടെ, പ്രണവിനൊപ്പവും മത്സരിച്ചു തോല്‍ക്കാന്‍ കഴിയില്ല, കരുതലോടെ മമ്മൂട്ടി

മോഹന്‍ലാല്‍ പോട്ടെ, പ്രണവിനൊപ്പവും മത്സരിച്ചു തോല്‍ക്കാന്‍ കഴിയില്ല, കരുതലോടെ മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam

മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള മത്സരം പ്രേക്ഷകര്‍ക്ക് ആവേശമാണ്. അത് പോലെ തന്നെയാണ് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും തമ്മിലുള്ള മത്സരവും. ലാലിനൊപ്പം പലതവണ മത്സരിച്ചിട്ടുണ്ടെങ്കിലും ദുല്‍ഖര്‍ സല്‍മാനൊപ്പം അതിനുള്ള ധൈര്യം മമ്മൂട്ട് കാണിച്ചിട്ടില്ല.

ഏറ്റവുമൊടുവില്‍ തോപ്പില്‍ ജോപ്പനുമായി മമ്മൂട്ടി മോഹന്‍ലാലിന്റെ പുലിമുരുകനൊപ്പം മത്സരിച്ചുപ്പോഴും പരാജയമായിരുന്നു വിധി. എന്നാല്‍ ഇനി ലാലിന്റെ മകനൊപ്പവും മത്സിച്ച് തോല്‍ക്കാന്‍ കഴിയാത്തത് കൊണ്ട് കരുതലോടെ നീങ്ങുകയാണ് മമ്മൂട്ടി.

തമിഴ് ഹാസ്യ താരത്തിന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്, ഫോട്ടോയ്ക്ക് ആര്യ ഇട്ട കൈമന്റ് വൈറലാകുന്നു!!

ആദിയുമായി പ്രണവ്

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രമാണ് ആദി. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ജനുവരി 26 ന് തിയേറ്ററുകളിലെത്തും എന്നാണ് റിപ്പോര്‍ട്ട്.

സ്ട്രീറ്റ് ലൈറ്റും

ആദിയുടെ മുഖ്യ എതിരാളി മമ്മൂട്ടിയുടെ 'സ്ട്രീറ്റ് ലൈറ്റ്‌സ്' ആണ്. ജനുവരി അവസാനത്തോടെയാണ് സ്ട്രീറ്റ് ലൈറ്റും തിയേറ്ററുകളിലെത്തുന്നത് എന്നാണ് നിലവിലുള്ള റിപ്പോര്‍ട്ടുകള്‍.

രണ്ടും ത്രില്ലര്‍

പ്രണവിനെ നായകനാക്കി ജീത്തു സംവിധാനം ചെയ്യുന്ന ആദി ത്രില്ലര്‍ ഗണത്തില്‍ പെടുന്നതാണ്. സ്ട്രീറ്റ് ലൈറ്റും ത്രില്ലര്‍ തന്നെ. അതുകൊണ്ടുതന്നെ ആദിയും സ്ട്രീറ്റ് ലൈറ്റ്‌സും തമ്മില്‍ പൊരിഞ്ഞ പോരാട്ടം നടക്കുമെന്ന് ഉറപ്പ്.

മമ്മൂട്ടിയ്ക്ക് വിജയിച്ചേ പറ്റൂ

മമ്മൂട്ടിയെ സംബന്ധിച്ച് ഇത് രസകരമായ ഒരു സംഗതിയാണ്. സാധാരണഗതിയില്‍ മോഹന്‍ലാല്‍ ചിത്രങ്ങളോടാണ് മമ്മൂട്ടിപ്പടങ്ങള്‍ക്ക് എതിരിടേണ്ടിവരിക. ഇപ്പോള്‍ പ്രണവ് ചിത്രത്തോടാണ് മത്സരം. അതുകൊണ്ടുതന്നെ ഈ പോരാട്ടത്തില്‍ വിജയം നേടേണ്ടത് മമ്മൂട്ടിക്ക് അനിവാര്യമായി വന്നിരിക്കുന്നു.

ആദിയ്ക്കും വിജയം വേണം

പ്രണവിനും ജീത്തു ജോസഫിനും 'ആദി' വിജയിക്കേണ്ടത് അത്യാവശ്യമാണ്. പ്രണവിന് മുന്നോട്ടുള്ള യാത്ര സുഗമമാക്കാന്‍ അത് സഹായകമാകും. ജീത്തു ജോസഫിന് 'ഊഴ'ത്തിന്റെ ക്ഷീണം മാറ്റേണ്ടതും അത്യാവശ്യം തന്നെ.

പ്രണവിന്റെ ആദി

വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ആദിയ്ക്കായി കാത്തിരിയ്ക്കുന്നത്. അതുകൊണ്ട് തന്നെ ചിത്രത്തിന് നല്ല സമ്മര്‍ദ്ദമുണ്ട്. സംഗീതത്തിന് പ്രാധാന്യം നല്‍കിയൊരുക്കുന്ന ത്രില്ലറാണ് ആദി. പ്രണവിന്റെ ഡ്യൂപ്പില്ലാത്ത സംഘട്ടനമൊക്കെ ചിത്രത്തിലുണ്ട്.

മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്

ശ്യാംദത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്. തമിഴിലും മലയാളത്തിലുമായി ഒരുക്കുന്ന ചിത്രം പ്ലേ ഹൗസിന്റെ ബാനറില്‍ മമ്മൂട്ടി തന്നെയാണ് നിര്‍മിയ്ക്കുന്നത്.

English summary
Mammootty will fight with Prnav Mohanlal

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X