മമ്മൂട്ടി ചിത്രവുമായി വൈശാഖ് വീണ്ടും
പോക്കിരിരാജയിലൂടെ മമ്മൂട്ടിയെയും പൃഥ്വിരാജിനെയും നായകരാക്കി സൂപ്പര്‍ഹിറ്റൊരുക്കി വൈശാഖ് മമ്മൂട്ടിയെ നായകനാക്കി പുതിയ ചിത്രമൊരുക്കുന്നു. ബെന്നി പി. നായരമ്പലമാണ് കഥയും തിരക്കഥയും ഒരുക്കുന്നത്. പൂര്‍ണമായും കോമഡിയുടെ പശ്ചാത്തലത്തിലാണ് വൈശാഖ് ചിത്രമൊരുക്കുന്നത്. പുതിയ ചിത്രമായ വിശുദ്ധന്‍ പ്രതീക്ഷിച്ചത്ര വിജയം നേടാതിരുന്നതിനെ തുടര്‍ന്നാണ് വൈശാഖ് ഉടന്‍ തന്നെ കോമഡി പശ്ചാത്തലത്തിലേക്കു തിരിയുന്നത്.
ദിലീപിനെ നായകനാക്കി സൗണ്ട് തോമ ഒരുക്കിയ കൂട്ടുകെട്ടാണ് വൈശാഖ്- ബെന്നി പി. നായരമ്പലത്തിന്റേത്. കോമഡി പശ്ചാത്തലത്തിലൊരുക്കിയ ഈ ചിത്രം 2013ലെ ദിലീപിന്റെ ആദ്യ ഹിറ്റ് ചിത്രമായിരുന്നു. ആദ്യചിത്രമായ പോക്കിരിരാജയുടെ അതേ പാറ്റേണില്‍ തന്നെയാണ് പുതിയചിത്രവും ഒരുക്കുന്നത്.

മമ്മൂട്ടിയുടെ ഷിബു ഗംഗാധരന്‍ ചിത്രമായ പ്രേസ് ദ് ഗോഡ് പൂര്‍ത്തിയായാല്‍ ഉടന്‍ വൈശാഖ് ചിത്രം തുടങ്ങും. ഇതിനു ശേഷം കുഞ്ചാക്കോ ബോബനെ നായകനാക്കി ലോക്കല്‍സ് എന്നചിത്രവും വൈശാഖ് സംവിധാനം ചെയ്യും.
വിശുദ്ധന്‍ ഉണ്ടാക്കിയ നഷ്ടം നികത്താന്‍ വേണ്ടിയാണ് ലോക്കല്‍സ് ഒരുക്കുന്നത്. കുഞ്ചാക്കോ ബോബന്‍, ജയറാം, ബിജുമേനോന്‍, മനോജ് കെ. ജയന്‍ എന്നിവര്‍ അഭിനയിച്ച സീനിയേഴ്‌സിന്റെ രണ്ടാംഭാഗമെന്ന നിലയിലാണ് ഈ ചിത്രമൊരുക്കുന്നത്.


Click it and Unblock the Notifications