»   » മോഹന്‍ലാലിനെ നായകനാക്കി എംടിയുടെ രണ്ടാമൂഴം; എംടിയോട് മമ്മൂട്ടിയ്ക്ക് ഒന്ന് ചോദിക്കാനുണ്ട്

മോഹന്‍ലാലിനെ നായകനാക്കി എംടിയുടെ രണ്ടാമൂഴം; എംടിയോട് മമ്മൂട്ടിയ്ക്ക് ഒന്ന് ചോദിക്കാനുണ്ട്

By: Rohini
Subscribe to Filmibeat Malayalam

എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലും മലയാള സ്വപ്‌നം കണ്ട ഏറ്റവും വലിയ ചലച്ചിത്രാവിഷ്‌കരമായി മാറാന്‍ ഒരുങ്ങുകയാണ്. ഭീമനായി മോഹന്‍ലാല്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത പരസ്യ സംവിധായകന്‍ എംവി ശ്രീകുമാര്‍ മേനോന്‍ ആണ്.

തകര്‍ത്തോടുന്ന മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിന് തിരിച്ചടി; ചിത്രം ഇന്റര്‍നെറ്റില്‍ ലീക്കായി!!

തുടക്കത്തില്‍ എംടിയുടെ രണ്ടാമൂഴം സിനിമയാക്കുന്നത് ഹരിഹരനാണെന്നും മമ്മൂട്ടിയാണ് ഭീമനാകുന്നത് എന്ന വാര്‍ത്തകള്‍ സജീവമായിരുന്നു. ഭീമം എന്ന പേരില്‍ രണ്ടാമൂഴത്തിന്‍റെ ദൃശ്യാവിഷ്‌കാരം വന്നപ്പോഴും ഭീമന്‍ മമ്മൂട്ടിയായിരുന്നു. എന്നാല്‍ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ നായകന്‍ മോഹന്‍ലാല്‍.

പറഞ്ഞതിനും ഒരുദിവസം മുന്‍പ് എത്തും നിത്യനന്ദ ഷേണായി, പുത്തന്‍പണം റിലീസിങ്ങ് ഡേറ്റ് ??

എംടിയുമായി തനിക്കുള്ള അടുപ്പത്തെ കുറിച്ച് ഏഷ്യനെറ്റ് ന്യൂസിലെ 'വാക്ക് പൂക്കും കാലം' എന്ന പരിപാടിയില്‍ മമ്മൂട്ടി സംസാരിക്കുകയുണ്ടായി. അതിനിടയിലാണ് എംടിയോട് ചോദിക്കാനുള്ള ഒരു ചോദ്യത്തെ കുറിച്ച് മെഗാസ്റ്റാര്‍ പറഞ്ഞത്.

എന്നെ കുറിച്ച് പറയുമ്പോള്‍

പല അവസരങ്ങളിലും എന്നോട് ഒരുപാട് വാല്‍സല്യവും സ്‌നേഹവും കാട്ടിയ കഥാകാരനാണ് അദ്ദേഹം. കഥാപാത്രങ്ങളിലൂടെ ഞാനെന്ന നടനാണോ അതോ വ്യക്തിയാണോ അദ്ദേഹത്തെ സ്വാധീനിച്ചതെന്ന് എനിക്കറിയില്ല. പല അവസരങ്ങളിലും അദ്ദേഹം എന്നെപ്പറ്റി പറയുമ്പോള്‍ വാചാലനാകാറുണ്ടായിരുന്നു.

എന്റെ ശബ്ദമാണെന്ന്

ഒരിക്കല്‍ പറഞ്ഞത് എനിക്കോര്‍മ്മയുണ്ട്. മമ്മൂട്ടിക്ക് വേണ്ടി തിരക്കഥയെഴുതുമ്പോള്‍, സംഭാഷണങ്ങള്‍ മമ്മൂട്ടിയുടെ ശബ്ദത്തില്‍ എന്റെ ചെവിയില്‍ കേള്‍ക്കാറുണ്ടായിരുന്നുവെന്ന്. അതൊക്കെ ഒരു നടനെന്ന നിലയില്‍ എനിക്ക് വലിയ അഭിമാനം തോന്നുന്ന കാര്യങ്ങളാണ്. എംടിയെപ്പോലെ ലബ്ധപ്രതിഷ്ഠനായ ഒരു സാഹിത്യകാരന് എന്നെപ്പോലെ ഒരു സാധാരണ സിനിമാനടന്റെ ശബ്ദത്തില്‍ അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ സംസാരിക്കുന്നുവെന്ന് തോന്നുന്നത് എന്നെ സംബന്ധിച്ച് ഒരു വലിയ വലിയ നേട്ടം തന്നെയാണ്.

ചോദിക്കാന്‍ ആഗ്രഹം

ഒരിക്കല്‍ ഞാന്‍ ചോദിക്കണമെന്ന് ആഗ്രഹിച്ചിരുന്നു, പക്ഷേ ചോദിക്കാനുള്ള ധൈര്യമില്ലാത്തതുകൊണ്ട് ചോദിച്ചില്ല. രണ്ടാമൂഴത്തിന് തിരക്കഥ എഴുതുമ്പോള്‍ ഭീമന് എന്റെ സ്വരമായിരുന്നോ സംസാരിക്കുമ്പോഴെന്ന്. പക്ഷേ അങ്ങനെ സംസാരിക്കാന്‍ ഒരു അവസരം കിട്ടിയിട്ടില്ല.

ഭീമത്തിലെ ഭീമന്‍

ഭീമം എന്ന പേരില്‍ രണ്ടാമൂഴത്തിന്റെ ഒരു ദൃശ്യാവിഷ്‌കാരമുണ്ടായപ്പോള്‍ ഭീമനായി രംഗത്തുവന്നത് ഞാനാണ്. ഒരു പൂര്‍ണ നാടകമോ കഥാവിഷ്‌കാരമോ ആയിരുന്നില്ല അത്. ഭീമന്റെ മനസിന്റെ വ്യാപാരങ്ങളെക്കുറിച്ച് 50 മിനിറ്റോളം വരുന്ന ഒരു ദൃശ്യാവിഷ്‌കാരം. അന്ന് ഭീമന് എന്റെ സ്വരമായിരുന്നു.

എന്നെ അനുഗ്രഹിച്ചു

ഭീമം കഴിഞ്ഞ് സ്‌റ്റേജില്‍ കയറി അദ്ദേഹം ഇതിനെക്കുറിച്ചൊക്കെ സംസാരിച്ചതിന് ശേഷം ഇറങ്ങിപ്പോകുമ്പോള്‍ എന്റെ തലയില്‍ കൈവെച്ച് പറഞ്ഞു 'വിജയിച്ച് വരിക'.. ഞാനിപ്പോഴും അതിനാണ് ശ്രമിക്കുന്നത്. ഇനി അദ്ദേഹത്തിന്റെ ആ അനുഗ്രഹം എനിക്ക് വിജയങ്ങളുണ്ടാക്കട്ടെയെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, പ്രാര്‍ഥിക്കുന്നു. അതിനായി കഠിനശ്രമം നടത്തുന്നു.. മമ്മൂട്ടി പറഞ്ഞു.

English summary
Mammootty want to ask a question to MT Vasudevan Nair
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam