»   » ഞാന്‍ പട്ടിണി കിടന്ന് വളര്‍ത്തിയെടുത്തതാണ് മലയാള സിനിമ എന്ന് മമ്മൂട്ടി

ഞാന്‍ പട്ടിണി കിടന്ന് വളര്‍ത്തിയെടുത്തതാണ് മലയാള സിനിമ എന്ന് മമ്മൂട്ടി

By: Rohini
Subscribe to Filmibeat Malayalam

മലയാള സിനിമയെ താങ്ങി നിര്‍ത്തുന്ന നെടുന്തൂണുകളിലൊന്നാണ് ഇന്ന് മമ്മൂട്ടി. ആ സ്ഥാനത്തെ മലയാളി പ്രേക്ഷകര്‍ മെഗാസ്റ്റാര്‍ എന്ന് വിളിയ്ക്കുന്നു. താന്‍ പട്ടിണി കിടന്ന് വളര്‍ത്തിയെടുത്തതാണ് മലയാള സിനിമ എന്ന് മമ്മൂട്ടി പറയുന്നു.

അതെന്താ ഷൂട്ടിങിന് പോയപ്പോള്‍ മമ്മൂട്ടിയ്ക്ക് ഭക്ഷണം കൊടുത്തിരുന്നില്ലേ. പട്ടിയ്ക്കിട്ടാണോ ഇക്കണ്ട സിനിമകളൊക്കെ ഉണ്ടാക്കിയത് എന്നാണ് ആരാധകര്‍ ചോദിയ്ക്കുന്നത്. എന്നാല്‍ അതൊന്നുമല്ല കാര്യം. അടുത്തിടെ ഒരു ചാനല്‍ അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്.

കോളേജില്‍ പഠിക്കുന്ന കാലം

മമ്മൂട്ടി കോളേജില്‍ പഠിക്കുന്ന കാലം. രാവിലെ വൈകി എണീക്കുന്ന ശീലക്കരനാണ്. രാവിലെ ലേറ്റായി എണീറ്റ് ബ്രേക്ക് ഫാസ്‌റ്റൊന്നും കഴിക്കാന്‍ നില്‍ക്കാതെ നേരെ ബസ് സ്‌റ്റോപ്പിലേക്ക് ഒറ്റയോട്ടമാണ്.

ഉച്ചയൂണിന്റെ കാശ്

മമ്മൂക്കയുടെ നാടായ ചെമ്പിലൂടെ അന്ന് ഏതാനും കെ എസ് ആര്‍ ടി സി ബസുകള്‍ മാത്രമേയുള്ളൂ. അന്ന് ഉച്ചയൂണ് കഴിക്കാനായി വാപ്പ കൊടുത്തിരുന്ന രണ്ടു രൂപ ഹോട്ടലിനു പകരം തിയറ്ററിലായിരുന്നു കൊടുത്തിരുന്നത്. ഉച്ചയൂണൊഴിവാക്കി സിനിമ കാണുക പതിവായിരുന്നു.

പട്ടിണി കിടക്കും

ഫാസ്റ്റ് ഷോ കഴിഞ്ഞാല്‍ ചെമ്പിലേക്കുള്ള ബസില്‍ കണ്‍സഷന്‍ കിട്ടില്ല. അതുകൊണ്ട് രണ്ടു ദിവസം പട്ടിണി കിടന്നാലെ ഒരു സിനിമ കാണാനുള്ള പൈസ ഉണ്ടാവൂ.

മലയാള സിനിമയെ വളര്‍ത്തിയെടുത്തു

സിനിമയും കാണണം ബസില്‍ ഫുള്‍ ചാര്‍ജ്ജ് കൊടുക്കാനുള്ള പൈസയും വേണം. അതിന് പട്ടിണി കിടക്കുക മാത്രമേയുള്ളൂ വഴി. അങ്ങനെ മമ്മൂക്ക പട്ടിണി കിടന്നു വളര്‍ത്തിയെടുത്തതാണത്രേ മലയാള സിനിമ!

English summary
Mammootty was craze on watching movies
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam