»   » വെപ്പ് മീശ വെക്കാന്‍ മടി, മമ്മൂട്ടി താത്പര്യമില്ലാതെ അഭിനയിച്ച സിനിമയ്ക്ക് സംഭവിച്ചത് ?

വെപ്പ് മീശ വെക്കാന്‍ മടി, മമ്മൂട്ടി താത്പര്യമില്ലാതെ അഭിനയിച്ച സിനിമയ്ക്ക് സംഭവിച്ചത് ?

By: Rohini
Subscribe to Filmibeat Malayalam

പല പ്രമുഖ നടന്മാരും പറഞ്ഞ് കേട്ടിട്ടുണ്ട്, ബന്ധങ്ങളുടെ പേരില്‍ സിനിമകള്‍ ചെയ്യേണ്ടി വന്നിട്ടുണ്ട് എന്ന്. അത്തരം ബന്ധങ്ങളുടെ പേരില്‍ ചെയ്യുന്ന സിനിമകള്‍ പലപ്പോഴും പരാജയ്പപെടുകയും താരങ്ങളുടെ ഇമേജിനെ ബാധിക്കാറുമുണ്ട്.

ആരാധകരിട്ട പേര് ഇഷ്ടമായില്ല, മമ്മൂട്ടി ചിത്രത്തിന് പുതിയ പേര്!!! ഫാന്‍മെയ്ഡ് പോസ്റ്ററുകളും വേണ്ട???

മമ്മൂട്ടിയ്ക്കും തുടക്ക കാലത്ത് ഇത്തരം ഒരുപാട് അവസ്ഥകള്‍ നേരിടേണ്ടി വന്നിരുന്നു. ഒട്ടും താത്പര്യമില്ലാതെ മമ്മൂട്ടി ചെയ്ത ഒരു സിനിമയോട് പ്രേക്ഷകരും വലിയ താത്പര്യമില്ല. ഏതായിരുന്നു സിനിമ എന്നും, എന്തായിരുന്നു സംഭവം എന്നും നോക്കാം...

ഒരാള്‍ മാത്രം

മമ്മൂട്ടിയെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമാണ് ഒരാള്‍ മാത്രം. 1997 ല്‍ പുറത്തിറങ്ങിയ ചിത്രത്തിന് തിരക്കഥ എഴുതിയത് എസ് എന്‍ സ്വാമിയായിരുന്നു. പ്രേക്ഷകരില്‍ അധികം സ്വാധീനം ചെലുത്താന്‍ കഴിയാതെ പോയ ചിത്രമാണ് ഒരാള്‍ മാത്രം.

താത്പര്യമില്ലാതെ ചെയ്തു

മമ്മൂട്ടി ഒട്ടും താത്പര്യമില്ലാതെയാണ് ഒരാള്‍ മാത്രം എന്ന ചിത്രം ചെയ്തത്. എസ് എന്‍ സ്വാമിയും സത്യന്‍ അന്തിക്കാടുമായി നല്ലൊരു സൗഹൃദം ഉണ്ടായിരുന്നു. അത് കളയാന്‍ താത്പര്യമില്ലാത്തതിനാലാണ് ഒരാള്‍ മാത്രം എന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ കരാറൊപ്പുവച്ചത്.

എന്തിനായിരുന്നു മടി

അംബേദിക്കര്‍ എന്ന ചിത്രത്തിന് വേണ്ടി മമ്മൂട്ടി നല്‍കിയത് നീണ്ട കാള്‍ ഷെഡ്യൂളായിരുന്നു. ഈ കാലയളവില്‍ വന്ന പല സിനിമകളും മമ്മൂട്ടി ഒഴിവാക്കിയിട്ടുണ്ട്. ചിത്രത്തിന് വേണ്ടി മീശ വടിച്ചിട്ടാണ് മമ്മൂട്ടി അഭിനയിച്ചത്. ഈ സമയത്താണ് ഒരാള്‍ മാത്രം എന്ന ചിത്രം വന്നത്. ഒരാള്‍ മാത്രം എന്ന ചിത്രത്തിന് വേണ്ടി വെപ്പ് മീശ വയ്ക്കാന്‍ മമ്മൂട്ടിയ്ക്ക് തീരെ താത്പര്യം ഉണ്ടായിരുന്നില്ല എന്നതായിരുന്നു പ്രധാന കാരണം.

തിയേറ്ററിലെത്തിയപ്പോള്‍

മനസ്സില്ലാ മനസ്സോടെ മമ്മൂട്ടി അഭിനയിച്ച ചിത്രത്തിന് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത് അതേ പ്രതികരണമായിരുന്നു. തിയേറ്ററിലൊന്ന് തിരിഞ്ഞ് പോലും നോക്കാതെ പ്രേക്ഷകരും ഒരാള്‍ മാത്രം എന്ന ചിത്രത്തോട് താത്പര്യക്കുറവ് കാണിച്ചു.

English summary
Mammootty was not interested to do the film Oral Mathram
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam