മമ്മൂക്ക 'ദൃശ്യ'ത്തിന്റെ ഭാഗം:ജിത്തു ജോസഫ്
തിരുവനന്തപുരം: ജിത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ ലാന്‍ ചിത്രം 'ദൃശ്യം' വന്‍ ഹിറ്റായതോടെ മമ്മൂട്ടിക്കെതിരെ ചില വാര്‍ത്തകള്‍ ഉയര്‍ന്ന് വന്നിരുന്നു. മമ്മൂട്ടി നരസിച്ച ചിത്രമായിരുന്നു ദൃശ്യം എന്നായിരുന്നു വാര്‍ത്തകള്‍. ജിത്തു സംവിധാനം ചെയ്ത മെമ്മറീസ് എന്ന സിനിമയെ പറ്റിയും ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ ദൃശ്യം, മമ്മൂട്ടിയുടെ കൂടെ സിനിമയാണ് എന്നാണ് സംവിധായകന്‍ ജിത്തു ജോസഫ് പറയുന്നത്.

മമ്മൂട്ടി ദൃശ്യത്തിലെ റോള്‍ നിരസിച്ചു എന്ന് പറയുന്ന ശരിയല്ലെന്നാണ് ജിത്തു പറയുന്നത്. കഥ ഇഷ്ടപ്പെട്ടെങ്കിലും മറ്റ് ചില ചിത്രങ്ങള്‍ക്ക് ഡേറ്റ് കൊടുത്തതിനാല്‍ തത്കാലം ചെയ്യാന്‍ കഴിയില്ല എന്നാണത്രെ പറഞ്ഞത്. തന്നെവച്ച് തന്നെ സിനിമ ചെയ്യണമെങ്കില്‍ രണ്ട് വര്‍ഷമെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നും ആണത്രെ മമ്മൂട്ടി പറഞ്ഞത്. സിനിമ ഒരു 'ഷുവര്‍ ഹിറ്റ്' ആയിരിക്കുമെന്ന് മമ്മൂട്ടി പറഞ്ഞതായും ജീത്തു ജോസഫ് പറഞ്ഞു.
മമ്മൂട്ടിക്ക് സാധിക്കില്ല എന്ന് വന്നപ്പോഴാണ് ആന്റണി പെരുമ്പാവൂരിനെ സമീപിക്കുന്നതും മോഹന്‍ ലാല്‍ സിനിമയുടെ ഭാഗമാകുന്നതും എന്നും ജിത്തു പറയുന്നു.
ദൃശ്യത്തില്‍ നായികയായി നടി മീനയെ പരിഗണിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ മമ്മൂട്ടിയാണ് പ്രോത്സാഹിപ്പിച്ചതെന്നും ജിത്തു വ്യക്തമാക്കുന്നു. മമ്മൂട്ടിയാണ് ദൃശ്യത്തില്‍ അഭിനയിക്കണമെന്ന് മീനയോട് പറഞ്ഞതെന്നും ജിത്തു വ്യക്തമാക്കുന്നുണ്ട്.
ദൃശ്യം എന്ന സിനിമകൊണ്ട് ഏറെ ഗുണം ലഭിച്ചത് കലാഭവന്‍ ഷാജോണിനാണ്. സിനിമയിലെ സഹദേവന്‍ എന്ന കഥാപാത്രം ഷാജോണ്‍ ചെയ്താല്‍ നന്നാകുമെന്ന് അഭിപ്രായപ്പെട്ടത് മമ്മൂട്ടിയാണെന്നും ജിത്തു പറഞ്ഞു.
ദൃശ്യത്തിന്റെ ഭാഗം തന്നെയായിരുന്നു മമ്മൂക്ക. അദ്ദേഹം ഒരിക്കലും അത് നിരസിച്ചിച്ചില്ല എന്നും ജിത്തു ജോസഫ് വ്യക്തമാക്കി.


Click it and Unblock the Notifications