»   » നിര്‍ണ്ണയം മോഹന്‍ലാലിന് വേണ്ടി എഴുതിയതല്ല, അത് മമ്മൂട്ടിയ്ക്ക് വച്ചതായിരുന്നു എന്ന് തിരക്കഥാകൃത്ത്

നിര്‍ണ്ണയം മോഹന്‍ലാലിന് വേണ്ടി എഴുതിയതല്ല, അത് മമ്മൂട്ടിയ്ക്ക് വച്ചതായിരുന്നു എന്ന് തിരക്കഥാകൃത്ത്

Written By:
Subscribe to Filmibeat Malayalam

മമ്മൂട്ടി വേണ്ട എന്ന വച്ച പല ചിത്രങ്ങളും അവസാനം ചെയ്തത് മോഹന്‍ലാലാണ്. മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ പദവിയിലേക്കുയര്‍ത്തിയ രാജാവിന്റെ മകന്‍ മുതല്‍, ഒടുവില്‍ ലാലിന്റെ പേരില്‍ ചേര്‍ക്കപ്പെട്ട സൂപ്പര്‍ ഹിറ്റ് ചിത്രമായ ദൃശ്യം വരെ അതിന് ഉദാഹരണം.

പൃഥ്വിരാജ് കൈവിട്ട് മൂന്ന് സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍; ഫഹദിനും ഉണ്ണിയ്ക്കും അത് ഭാഗ്യമായി!!

അക്കൂട്ടത്തിലൊന്നാണ് നിര്‍ണ്ണയം എന്ന ചിത്രവും. നിര്‍ണ്ണയത്തിന്റെ കഥ മോഹന്‍ലാലിന് വേണ്ടി എഴുതിയതല്ല എന്ന് തിരക്കഥാകൃത്ത് ചെറിയാന്‍ കല്‍പകവാടി പറയുന്നു, തുടര്‍ന്ന് വായിക്കൂ...

നിര്‍ണ്ണയം മോഹന്‍ലാലിന് വേണ്ടി എഴുതിയതല്ല, അത് മമ്മൂട്ടിയ്ക്ക് വച്ചതായിരുന്നു എന്ന് തിരക്കഥാകൃത്ത്

നിര്‍ണ്ണയം എന്ന ചിത്രത്തിന്റെ തിരക്കഥ മോഹന്‍ലാലിന് വേണ്ടി എഴുതിയതല്ല, അത് മമ്മൂട്ടിക്കുവേണ്ടി എഴുതിയതായിരുന്നു എന്ന് ചെറിയാന്‍ കല്‍പകവാടി പറയുന്നു.

നിര്‍ണ്ണയം മോഹന്‍ലാലിന് വേണ്ടി എഴുതിയതല്ല, അത് മമ്മൂട്ടിയ്ക്ക് വച്ചതായിരുന്നു എന്ന് തിരക്കഥാകൃത്ത്

ഒരിക്കല്‍ സംഗീത് ശിവന്‍ ഫ്യൂജിറ്റീവ് എന്നൊരു ഇംഗ്ലീഷ് സിനിമയുടെ കാസറ്റ് തന്നു. അതില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ഒരു തിരക്കഥ എഴുതണമെന്നായിരുന്നു സംഗീതിന്റെ ആവശ്യം. അങ്ങനെ എഴുതിയതാണ് നിര്‍ണ്ണയത്തിന്റെ തിരക്കഥ. ഫ്യുജിറ്റീവിനോട് നേരിട്ട് സാദൃശ്യമൊന്നും ആ ചിത്രത്തിനില്ല - ചെറിയാന്‍ പറഞ്ഞു

നിര്‍ണ്ണയം മോഹന്‍ലാലിന് വേണ്ടി എഴുതിയതല്ല, അത് മമ്മൂട്ടിയ്ക്ക് വച്ചതായിരുന്നു എന്ന് തിരക്കഥാകൃത്ത്

നിര്‍ണ്ണയത്തിന്റെ തിരക്കഥ മമ്മൂട്ടിയെ വായിച്ചുകേള്‍പ്പിക്കുന്നു. അദ്ദേഹത്തിനത് ഇഷ്ടപ്പെടുകയും ചെയ്യാമെന്നും പറയുകയും ചെയ്തു

നിര്‍ണ്ണയം മോഹന്‍ലാലിന് വേണ്ടി എഴുതിയതല്ല, അത് മമ്മൂട്ടിയ്ക്ക് വച്ചതായിരുന്നു എന്ന് തിരക്കഥാകൃത്ത്

ആ പ്രോജക്ട് ഒരുപാട് വൈകി. ആ സമയത്താണ് അത് ലാലിനെക്കൊണ്ട് ചെയ്താലോ എന്ന് സംഗീത് ചോദിക്കുന്നതും വൈകാതെ തന്നെ അത് യാഥാര്‍ത്ഥ്യമാകുന്നതും- ചെറിയാന്‍ കല്‍പകവാടി പറഞ്ഞു.

നിര്‍ണ്ണയം മോഹന്‍ലാലിന് വേണ്ടി എഴുതിയതല്ല, അത് മമ്മൂട്ടിയ്ക്ക് വച്ചതായിരുന്നു എന്ന് തിരക്കഥാകൃത്ത്

ഒത്തിരി മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് തൂലിക ചലിപ്പിച്ച എഴുത്തുകാരനാണ് ചെറിയാന്‍ കല്‍പ്പകവാടി. സര്‍വകലാശാല, ലാല്‍ സലാം എന്നീ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്തും ഉള്ളടക്കം എന്ന സിനിമയുടെ കഥാകൃത്തുമാണ് ചെറിയാന്‍

English summary
Mammootty was the first choice for Nirnayam Says Cheriyan Kalpakavadi

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam