പ്രണയം മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതിയ ചിത്രം, പിന്നെ എങ്ങനെ മോഹന്‍ലാല്‍ എത്തി

By Aswini

മമ്മൂട്ടിയ്ക്ക് വന്ന പല വേഷങ്ങളും മാറി മറിഞ്ഞ് എങ്ങനെയൊക്കെയോ മോഹന്‍ലാലിന്റെ കൈകളില്‍ എത്തിയിട്ടുണ്ട്. ലാലിനെ സൂപ്പര്‍സ്റ്റാര്‍ ആക്കിയ രാജാവിന്റെ മകന്‍ മുതല്‍ ഒടുവിലത്തെ ഹിറ്റായ ദൃശ്യം വരെ ആ പട്ടികയില്‍ പെടുന്നു.

അതിനിടയില്‍ കണക്കെടുത്ത ചിത്രങ്ങളില്‍ വിട്ടുപോയ പേരാണ് പ്രണയം. ബ്ലസി സംവിധാനം ചെയ്ത ചിത്രം മികച്ച വിജയം നേടുകയും മോഹന്‍ലാലിന്റെ കരിയറിലേക്ക് ഒരു മികച്ച വേഷം കൂടെ എഴുതിച്ചേര്‍ക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഈ വേഷത്തിന് വേണ്ടിയും ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ ആയിരുന്നുവത്രെ.

മമ്മൂട്ടിയ്ക്ക് വേണ്ടി

പ്രണയം മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതിയ ചിത്രം, പിന്നെ എങ്ങനെ മോഹന്‍ലാല്‍ എത്തി

അച്യുത മേനോന്‍ എന്ന കഥാപാത്രമായി മമ്മൂട്ടിയെ മനസില്‍ കണ്ടാണ് ബ്ലസി പ്രണയത്തിന്റെ തിരക്കഥ എഴുതിയത്.

പ്രായം പ്രശ്‌നമാവും

പ്രണയം മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതിയ ചിത്രം, പിന്നെ എങ്ങനെ മോഹന്‍ലാല്‍ എത്തി

എന്നാല്‍ മമ്മുട്ടിയെപ്പോലെ ചിരപരിചിതനായ ഒരു താരത്തിന്റൈ യൗവനകാലം ആര് അവതരിപ്പിക്കുമെന്ന് ആശയക്കുഴപ്പം തോന്നിയപ്പോള്‍ ആ പ്രോജക്റ്റ് തന്നെ ഉപേക്ഷിച്ചു.

കാസ്റ്റിങ് പാളിയാല്‍

പ്രണയം മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതിയ ചിത്രം, പിന്നെ എങ്ങനെ മോഹന്‍ലാല്‍ എത്തി

കാസ്റ്റിങ് പാളിയാല്‍ അത് സിനിമയെ കാര്യമായി ബാധിക്കുമെന്നായിരുന്നു തന്റെ ആശങ്കയെന്നും ബ്ലസി പറഞ്ഞു.

ലാലിനെ കാണുന്നത്

പ്രണയം മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതിയ ചിത്രം, പിന്നെ എങ്ങനെ മോഹന്‍ലാല്‍ എത്തി

അതിനിടെ സ്വകാര്യ സന്ദര്‍ശനത്തിനായി ദുബായില്‍ എത്തിയപ്പോള്‍ കാസനോവയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ അവിടെ ഉണ്ടായിരുന്നു. അദ്ദേഹവുമായുള്ള കൂടിക്കാഴ്ചയില്‍ ഉപേക്ഷിക്കപ്പെട്ട പ്രോജക്റ്റിനെക്കുറിച്ച് പറഞ്ഞു.

ലാലിന്റെ എന്‍ട്രി

പ്രണയം മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതിയ ചിത്രം, പിന്നെ എങ്ങനെ മോഹന്‍ലാല്‍ എത്തി

കഥ കേട്ടതോടെ മാത്യൂസിനെ താന്‍ അവതരിപ്പിക്കട്ടെയെന്ന് മോഹന്‍ലാല്‍ ചോദിച്ചു. അങ്ങനെയാണ് ചിത്രത്തിലേക്ക് മോഹല്‍ലാല്‍ കടന്നുവരുന്നതെന്ന് ബ്ലസി പറഞ്ഞു.

സമ്മതം കിട്ടിയതോടെ

പ്രണയം മമ്മൂട്ടിയ്ക്ക് വേണ്ടി എഴുതിയ ചിത്രം, പിന്നെ എങ്ങനെ മോഹന്‍ലാല്‍ എത്തി

അതുവരെ ആ കഥയില്‍ എവിടെയും മോഹന്‍ലാല്‍ ഉണ്ടായിരുന്നില്ല. മോഹന്‍ലാല്‍ സമ്മതം അറിയിച്ചതോടെ തന്റെ ചിന്തകളില്‍ മാത്യൂസിന്റെ വളര്‍ച്ചയ്ക്ക് വേഗമുണ്ടായി. അതോടെ തിരക്കഥയെഴുതി പൂര്‍ത്തിയാക്കാനുണ്ടായിരുന്ന അനിശ്ചിതത്വങ്ങളെല്ലാം മാറിക്കിട്ടിയെന്നും അഭിമുഖത്തില്‍ ബ്ലസി പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X