»   » വൈറ്റ് ചിത്രീകരണം പൂര്‍ത്തിയായി, മമ്മൂട്ടിയും സംഘവും ലണ്ടന്‍ വിട്ടു!!

വൈറ്റ് ചിത്രീകരണം പൂര്‍ത്തിയായി, മമ്മൂട്ടിയും സംഘവും ലണ്ടന്‍ വിട്ടു!!

Posted By: Sanviya
Subscribe to Filmibeat Malayalam

പുതിയ നിയമത്തിന് ശേഷം മമ്മൂട്ടിയുടെ അടുത്ത ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയായി. ഉദയ് അനന്തന്‍ സംവിധാനം ചെയ്യുന്ന വൈറ്റാണ് ചിത്രം. ലണ്ടന്‍, മുബൈ, കൊച്ചി എന്നിവടങ്ങളിലായായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്.

മധ്യവസ്‌കനായ പ്രകാശ് റോയ് യുടെ ജീവതമാണ് വൈറ്റ് എന്ന ചിത്രത്തില്‍ പറയുന്നത്. ഭാര്യ മരിച്ച പ്രകാശ് റോയ് യുടെ ജീവിതത്തിലേക്ക് റോഷ്ണി എന്ന പെണ്‍കുട്ടി വരുന്നതാണ് കഥ. ഹുമ ഖുറേഷിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്.

വൈറ്റ് ചിത്രീകരണം പൂര്‍ത്തിയായി, മമ്മൂട്ടിയും സംഘവും ലണ്ടന്‍ വിട്ടു

ഹുമ ഖുറേഷി കൂടാതെ ചിത്രത്തില്‍ മറ്റൊരു നായിക കൂടിയുണ്ട്. നേരത്തെ രൗദ്രം എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച മഞ്ജുളിക.

വൈറ്റ് ചിത്രീകരണം പൂര്‍ത്തിയായി, മമ്മൂട്ടിയും സംഘവും ലണ്ടന്‍ വിട്ടു

ലണ്ടന്‍, മുബൈ, കൊച്ചി എന്നിവടങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടന്നത്.

വൈറ്റ് ചിത്രീകരണം പൂര്‍ത്തിയായി, മമ്മൂട്ടിയും സംഘവും ലണ്ടന്‍ വിട്ടു

ശങ്കര്‍ രാമകൃഷ്ണന്‍,സിദ്ദിഖ്,സുനില്‍ സുഖദ, അഹമ്മദ് സിദ്ദിഖ്, സോന നായര്‍, കെപിഎസി ലളിത തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വൈറ്റ് ചിത്രീകരണം പൂര്‍ത്തിയായി, മമ്മൂട്ടിയും സംഘവും ലണ്ടന്‍ വിട്ടു

പ്രവീണ്‍ ബാലകൃഷ്ണന്‍,നന്ദിനി വത്സന്‍, ഉദയ് അനന്തന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

English summary
Mammootty White shooting completed.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam