5 ഭാവങ്ങളുമായി മമ്മൂട്ടിയുടെ മജീദ്

By Lakshmi

സിനിമകളില്‍ കഥാപാത്രങ്ങള്‍ക്കുവേണ്ടി അതിശയിപ്പിക്കുന്ന തരത്തില്‍ രൂപഭാവങ്ങളും മാനറിസങ്ങളും മാറ്റാറുള്ള താരമാണ് മമ്മൂട്ടി. സൂര്യമാനസം, പൊന്തന്‍മാട, വിധേയന്‍, അംബേദ്കര്‍ തുടങ്ങി ഒട്ടേറെ ചിത്രങ്ങളിലൂടെ അതിശയിപ്പിക്കുന്ന രൂപമാറ്റങ്ങളും വ്യത്യസ്തമായ ഭാവങ്ങളും നമ്മള്‍ കണ്ടതാണ്. ഇപ്പോള്‍ ഈ ഗണത്തിലേയ്‌ക്കെത്തുന്ന ചിത്രമാണ് പ്രമോദ് പയ്യന്നൂര്‍ ഒരുക്കുന്ന ബാല്യകാലസഖി. മലയാളത്തിന്റെ സുല്‍ത്താന്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമായ ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക് അഞ്ച് വേഷപ്പകര്‍ച്ചകളുണ്ട്.

കഥയിലെ കേന്ദ്രകഥാപാത്രമായ മജീദിന്റെ ജീവിതത്തിലെ അഞ്ച് കാലഘട്ടങ്ങളാണ് ഈ അഞ്ച് രൂപങ്ങള്‍.

മമ്മൂട്ടിയുടെ അഞ്ച് വേഷങ്ങള്‍

5 ഭാവങ്ങളുമായി മമ്മൂട്ടിയുടെ മജീദ്

മജീദിന്റെ യൗവ്വനവും മധ്യവസും വാര്‍ധക്യവും ഒപ്പം മജീദിന്റെ ബാപ്പയുടെ വേഷവുമായി വിവിധ ഭാവങ്ങളിലാണ് ചിത്രത്തില്‍ മമ്മൂട്ടിയെത്തുന്നത്. ഇക്കൂട്ടത്തില്‍ താടിവച്ചതും കഷണ്ടി കയറിയതുമായ മമ്മൂട്ടിയെയും കാണാം.

പലരൂപങ്ങളില്‍ മീനയും

5 ഭാവങ്ങളുമായി മമ്മൂട്ടിയുടെ മജീദ്

മമ്മൂട്ടിയുടെ ഭാര്യയായും അമ്മയായുമാണ് മീന ചിത്രത്തില്‍ അഭിനയിക്കുന്നത്. അതായത് മജീദിന്റെ അമ്മവേഷം. മജീദിന്റെ വളര്‍ച്ചയ്‌ക്കൊപ്പം തന്നെ മീനയുടെ അമ്മ കഥാപാത്രത്തിനും മാറങ്ങള്‍ വരുന്നുണ്ട്. അഞ്ച് രൂപങ്ങളില്‍ മീനയെയും ചിത്രത്തില്‍ കാണാം.

ശശി കുമാര്‍

5 ഭാവങ്ങളുമായി മമ്മൂട്ടിയുടെ മജീദ്

ലൗഡ് സ്പീക്കറിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരം ശശി കുമാറും ബാല്യകാലസഖിയില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. കൊല്‍ക്കത്തിയിലെത്തുന്ന മജീദിന് വഴികാട്ടിയാകുന്ന അല്‍ അമീന്‍ സാഹിബിന്റെ വേഷത്തിലാണ് ശശി കുമാര്‍ എത്തുന്നത്.

സീമ ബിശ്വാസ്

5 ഭാവങ്ങളുമായി മമ്മൂട്ടിയുടെ മജീദ്

കൊല്‍ക്കത്തിയിലെ ജീവിതത്തിനിടെ മജീത് കണ്ടുമുട്ടുന്ന ഹിജഡയുടെ വേഷത്തില്‍ അഭിനയിക്കുന്നത് ബോളിവുഡ് താരം സീമ ബിശ്വാസ് ആണ്.

വൈക്കത്തിന്റെ സ്വന്തം സ്‌റ്റൈല്‍

5 ഭാവങ്ങളുമായി മമ്മൂട്ടിയുടെ മജീദ്

കഥയോടും കഥാപാത്രങ്ങളോടും പൂര്‍ണമായും നീതിപുലര്‍ത്തനായി വൈക്കത്തിന്റെ നാട്ടുഭാഷ കൃത്യമായി ഉപയോഗിച്ചിരിക്കുകയാണ് ബാല്യകാലസഖിയില്‍. സംവിധായകന്‍ പ്രമോദ് പയ്യന്നൂര്‍ ഇത്തരം ചെറിയ കാര്യങ്ങള്‍പോലും വളരെ ശ്രദ്ധയോടെയാണ് ചെയ്തിരിക്കുന്നത്.

സംഗീതം

5 ഭാവങ്ങളുമായി മമ്മൂട്ടിയുടെ മജീദ്

മലയാളസിനിമയില്‍ നാടന്‍ സംഗീതം ഉപയോഗിച്ച് വിപ്ലവമുണ്ടാക്കിയ കെ രാഘവന്‍ മാസ്റ്റര്‍ അവസാനമായി സംഗീതസംവിധാനം നിര്‍വ്വഹിച്ച ചിത്രത്തിലെ പാട്ടുകള്‍ മനോഹരമാണ്. ഇക്കൂട്ടത്തില്‍ താമരപ്പൂങ്കാവനത്തില്‍ താമസിക്കുന്നോളെ എന്ന ഗാനമാണ് ഏറ്റവും ശ്രദ്ധേയം.

ഷഹബാസ് അമന്‍

5 ഭാവങ്ങളുമായി മമ്മൂട്ടിയുടെ മജീദ്

ഗസല്‍ പ്രണയികളുടെ ഇഷ്ടഗായകന്‍ ഷഹബാസ് അമന്‍ സംഗീതസംവിധാനം നിര്‍വ്വഹിച്ച മൂന്ന് പാട്ടുകളുണ്ട് ചിത്രത്തില്‍ ഇവയും പഴമയിലേയ്ക്ക് നമ്മളെ എത്തിക്കുന്ന പാട്ടുകളാണ്. കാവാലത്തിന്റെയും ശ്രീകുമാരന്‍ തമ്പിയുടെയും വരികള്‍ക്കാണ് ഷബഹാസ് ഈണം പകര്‍ന്നിരിക്കുന്നത്.

സംഗീതത്തിലെ മറ്റു സാന്നിധ്യങ്ങള്‍

5 ഭാവങ്ങളുമായി മമ്മൂട്ടിയുടെ മജീദ്

ഉര്‍ദു കവി സെയ്ഖ്, ഗസല്‍ ഗായകന്‍ ഉസ്താദ് ഫയാസ് ഖാന്‍, ഒഎന്‍വി കുറിപ്പ്, സുനില്‍ ഞെളിയത്ത്, വേണു കൊല്‍ക്കത്ത, രാഘവ് ചാറ്റര്‍ജി എന്നിങ്ങനെ വിവിധ പ്രതിഭകളുടെ സ്പര്‍ശത്തോടെയാണ് ബാല്യകാലസഖിയിലെ സംഗീതം പൂര്‍ണമാകുന്നത്.

നാടരംഗത്തുനിന്നും

5 ഭാവങ്ങളുമായി മമ്മൂട്ടിയുടെ മജീദ്

നാടകരംഗത്തുനിന്നുള്ള മുപ്പത്തിയഞ്ചോളം കലാകാരന്മാര്‍ ബാല്യകാലസഖിയില്‍ അണിനിരക്കുന്നുണ്ട്. നാടകത്തോടുള്ള തന്റെ ആത്മബന്ധം ആദ്യ ചിത്രത്തിലൂടെ തന്നെ പ്രമോദ് പയ്യന്നൂര്‍ വ്യക്തമാക്കിയിരിക്കുകയാണ്.

പ്രതീക്ഷയോടെ പ്രേക്ഷകര്‍

5 ഭാവങ്ങളുമായി മമ്മൂട്ടിയുടെ മജീദ്

മതിലുകള്‍, വിധേയന്‍, പൊന്തന്‍മാട എന്നിങ്ങനെ മികച്ച സാഹിത്യസൃഷ്ടികളില്‍ നിന്നും പിറവിയെടുത്ത ചിത്രങ്ങളിലെല്ലാം മമ്മൂട്ടി പ്രേക്ഷകരെ വിസ്മയിപ്പിക്കുകളും കരയിക്കുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ബാല്യകാലസഖിയും അതേ ഗണത്തില്‍പ്പെട്ട ചിത്രമാകുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. ഫെബ്രുവരി ആറിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.

പുതിയ വഴിത്തിരിവില്‍ പ്രമോദ് പയ്യന്നൂര്‍

5 ഭാവങ്ങളുമായി മമ്മൂട്ടിയുടെ മജീദ്

നാടകരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച പ്രമോദ് പയ്യന്നൂരിന്റെ ആദ്യ ചിത്രമാണ് ബാല്യകാലസഖി. നാടകത്തോടുള്ള പ്രമോദിന്റെ അഭിനിവേശം ബാല്യകാലസഖിയിലും കാണാം. വളരെയേറെ പഠനവും ഗവേഷണങ്ങളും നടത്തിയശേഷമാണ് പ്രമോദ് ബാല്യകാലസഖിയ്ക്ക് ദൃശ്യാവിഷ്‌കാരം ഒരുക്കിയിരിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X