twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    '​മമ്മൂട്ടി സർ എന്നല്ലാതെ മറ്റൊരു ഉത്തരമില്ല', വൈറലായി അല്ലു അർജുന്റെ വാക്കുകൾ

    |

    1972ൽ ഹോളിവുഡിൽ പുറത്തിറങ്ങിയ ഒരു ക്രൈം ഡ്രാമ സിനിമയാണ് ദf ഗോഡ്‌ഫാദർ. ഇതz പേരിൽ 1969ൽ മരിയോ പുസോ രചിച്ച നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് സിനിമ. ഫ്രാൻസിസ് ഫോർഡ് കൊപ്പോള ആണ് ഈ സിനിമയുടെ സംവിധായകൻ. മാർലൻ ബ്രാണ്ടോ, അൽപച്ചീനോ, ജെയിംസ് കാൻ, റിച്ചാർഡ്.എസ്.കാസ്റ്റെലാനോ, റോബർട്ട് ഡുവൽ, സ്റ്റെർലിങ്ങ് ഹെയ്ഡൻ, ജോൺ മാർലി, ഡയാന കെയ്റ്റൺ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചത്.

    Recommended Video

    വേറാരും അല്ല..'ഇന്ത്യയിലെ ഗോഡ് ഫാദർ പതിപ്പിൽ നായകൻ മമ്മൂക്ക ' | FilmiBeat Malayalam

    'കുഞ്ഞിന് ജീവനുണ്ടോയെന്ന് ഇടയ്ക്കിടെ പരിശോധിക്കും', വിഷാദ രോ​ഗത്തെ കുറിച്ച് മിസിസ് ഹിറ്റ്ലർ താരം''കുഞ്ഞിന് ജീവനുണ്ടോയെന്ന് ഇടയ്ക്കിടെ പരിശോധിക്കും', വിഷാദ രോ​ഗത്തെ കുറിച്ച് മിസിസ് ഹിറ്റ്ലർ താരം'

    ലോക സിനിമാ ചരിത്രത്തിൽ ഏറ്റവും മികച്ച സിനിമകളുടെ കൂട്ടത്തിലാണ് ദി ഗോഡ്ഫാദർ എണ്ണപ്പെടുന്നത്. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ 100 വർഷങ്ങൾ...100 ചലച്ചിത്രങ്ങൾ... എന്ന പട്ടികയുടെ 10ആം വാർഷികപ്പതിപ്പിൽ മികച്ച ചിത്രങ്ങളിൽ രണ്ടാമതായാണ് ഈ ചലച്ചിത്രം‌ സ്ഥാനം പിടിച്ചിരിക്കുന്നത്. സിനിമയുടെ വെള്ളിവെളിച്ചം സ്വപ്നം കാണുന്ന ഏതൊരാൾക്കും ഈ സിനിമ ഒരു എൻസൈക്ലോപീഡിയ തന്നെയാണ്. ഓരോ സംഭവങ്ങൾക്കും, ദൃശ്യങ്ങൾക്കും, സംഭാഷണങ്ങൾക്കും, മുഖഭാവങ്ങൾക്ക് പോലും അത്രമേൽ അർത്ഥതലങ്ങൾ സിനിമയിൽ നൽകിയിട്ടുണ്ട്. അമേരിക്കയിൽ കുടിയേറിയ സംസ്കാര സമ്പന്നരായ ഇറ്റാലിയൻ വംശജരുടെ ജീവിതത്തിന്റെ പരിഛേദം തന്നെയാണ് ‌സിനിമയിൽ പറഞ്ഞിട്ടുള്ളത്.

    'വർഷങ്ങളായുള്ള പരിചയം, സഹോദരനുമായുള്ള ബന്ധം പോലെ ദൃഢം, വീണ്ടും ഒരുമിക്കുന്നു', എംജിയെ കുറിച്ച് സുജാത'വർഷങ്ങളായുള്ള പരിചയം, സഹോദരനുമായുള്ള ബന്ധം പോലെ ദൃഢം, വീണ്ടും ഒരുമിക്കുന്നു', എംജിയെ കുറിച്ച് സുജാത

    ഹോളിവുഡ് എപിക്ക് ​ഗോഡ്ഫാദർ

    സംവിധായകൻ കൊപ്പോളെ വിത്തോ കൊർലിയോണെ എന്ന തന്റെ നായകനെ അവതരിപ്പിക്കാനായി മാർലൻ ബ്രാണ്ടോ എന്ന നടനെയാണ് തെരഞ്ഞെടുത്തത്. താങ്കളിലൂടെ മാത്രമേ ഗോഡ് ഫാദർ പൂർണ്ണമാകൂ എന്ന സന്ദേശം മാർലൻ ബ്രാണ്ടോയ്ക്ക് അയച്ചിരുന്നു. എന്നാൽ പാരാമൌണ്ട് പിക്ചെഴ്സിന് അതത്ര സ്വീകാര്യമായിരുന്നില്ല. കാരണം മറ്റൊന്നുമല്ല മാർലൻ ബ്രാണ്ടോയുടെ സമീപകാല ചിത്രങ്ങൾ ഒന്നും വിജയമായിരുന്നില്ല എന്നതാണ്. ഒരുപാട് നിബന്ധനകൾ വെച്ച വളരെ ചെറിയ തുക പ്രതിഫലമായി നൽകിയാണ് പാരാമൌണ്ട് പിക്ചെഴ്സ് മാർലൻ ബ്രാണ്ടോയെ നായകനാകാൻ കൊണ്ടുവന്നത്. പിന്നീട് നടന്നത് ചരിത്രമെന്നെ പറയാനാകൂ. അത്രത്തോളം വിസ്മയമായിരുന്നു സിനിമ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിറങ്ങിയ പല ചലച്ചിത്രങ്ങൾക്കും ചലച്ചിത്രപ്രവർത്തകർക്കും ഈ സിനിമ പ്രചോദനമായിട്ടുണ്ട്. മണിരത്നത്തിന്റെ നായകൻ, രാം ഗോപാൽ വർമ്മയുടെ സർക്കാർ തുടങ്ങി പല സിനിമകളിലും ഈ സിനിമയെപ്പറ്റിയുള്ള സൂചനകൾ കാണാം.

    മമ്മൂട്ടി നായകനാകണം

    ​പുഷ്പയുടെ പ്രചാരണാർത്ഥം കേരളത്തിലെത്തിയ അല്ലു അർജുൻ അഭിമുഖത്തിനിടെ പറഞ്ഞത് ഇങ്ങനെയായിരുന്നു. 'ഹോളിവുഡ് എപിക് ഗോഡ്ഫാദർ ഇന്ത്യൻ സിനിമയിലേക്ക് കൊണ്ടുവരികയാണെങ്കിൽ അത് ചെയ്യാൻ ഏറ്റവും നല്ല ചോയ്‌സ് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി'യാണെന്നാണ് അല്ലു അർജുൻ പറഞ്ഞത്. ഗോഡ്ഫാദർ സിനിമയുമായി ബന്ധപ്പെട്ട അവതാരകന്റെ ചോദ്യത്തിന് രണ്ടാമതൊന്ന് ആലോചിക്കാതെയാണ് 'മമ്മൂട്ടി സാർ' എന്ന് അല്ലു മറുപടി നൽകിയത്. അല്ലുവിന്റെ വാക്കുകൾ മമ്മൂട്ടി ആരാധകരും ഏറ്റെടുത്തു. തെന്നിന്ത്യ സിനിമാസ്വാദകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന അല്ലു അർജുൻ ചിത്രം പുഷ്പ രണ്ട് ദിവസം മുമ്പാണ് തിയേറ്ററുകളിലെത്തിയത്. സമ്മിശ്ര പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. അല്ലുവിന്റെ വില്ലനായി നടൻ ഫഹദ് ഫാസിലാണ് അഭിനയിച്ചിരിക്കുന്നത്.

    അല്ലുവിന്റെ പുഷ്പ

    അല്ലുവും ഫഹദും ഒന്നിച്ചെത്തുന്ന സീനിന് വേണ്ടിയായിരുന്നു പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്നത്. ക്ലൈമാക്‌സിലാണ് ഇരുവരും ഒരുമിച്ച് സ്‌ക്രീനിലെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇരുവരുടെയും പ്രകടനം മികച്ച് നിന്നുവെന്ന് തന്നെയാണ് പൊതുവെയുള്ള അഭിപ്രായം. സിനിമയുടെ അവസാന ഭാഗത്തിൽ മികച്ച് നിന്നത് ഫഹദും അല്ലുവും ഒരുമിച്ചുള്ള സീനാണെന്നും പ്രേക്ഷകർ സമൂഹമാധ്യമങ്ങളിൽ കുറിച്ചു. കേരളത്തിലെ 250ലേറെ തിയേറ്ററുകളിൽ തമിഴ് പതിപ്പ് ആണ് പ്രദർശിപ്പിച്ചത്. മലയാളം പതിപ്പ് പ്രദർശിപ്പിച്ചിരുന്നില്ല. സമയക്കുറവിൻറേതായ സമ്മർദ്ദത്തിൽ ജോലി ചെയ്യേണ്ടിവന്നതുമൂലം സംഭവിച്ച ഒരു പിഴവിൽ നിന്നാണ് ഈ സ്ഥിതി ഉണ്ടായതെന്ന് റസൂൽ പൂക്കുട്ടി പറഞ്ഞത്. രശ്മിക മന്ദാനയായിരുന്നു ചിത്രത്തിൽ നായിക.

    Read more about: mammootty allu arjun
    English summary
    Mammootty Will Be The Perfect Choice For ‘Godfather’ role, Allu Arjun Opens Up Goes Viral Again
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X