വിനീത് ശ്രീനിവാസന്‍ ചിത്രം മനോഹരത്തിനായി മമ്മൂട്ടി!മെഗാസ്റ്റാറില്‍ നിന്നും സിനിമയുടെ ഫസ്റ്റ്‌ലുക്ക്!
അരവിന്ദന്റെ അതിഥികളുടെ വിജയത്തിനു ശേഷം മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് വിനീത് ശ്രീനിവാസന്‍. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറിയിരുന്നു. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സ് ഓഫീസ് കളക്ഷന്റെ കാര്യത്തിലും സിനിമ നേട്ടമുണ്ടാക്കി. അരവിന്ദന്റെ അതിഥികള്‍ക്കു ശേഷം ഗായകനായിട്ടാണ് നടന്‍ കൂടുതല്‍ തിളങ്ങിയിരുന്നത്.
ഇടയ്ക്ക് നാം എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും വിനീത് എത്തിയിരുന്നു. ഇപ്പോഴിതാ പുതിയ ചിത്രം മനോഹരവുമായി വീണ്ടും എത്തുകയാണ് വീനീത് ശ്രീനിവാസന്‍. അടുത്തിടെ തുടങ്ങിയ സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മനോഹരത്തിന്റെ ഫസ്റ്റ്‌ലുക്ക് ഇന്നാണ് പുറത്തിറങ്ങുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിടുക.

ഓര്‍മ്മയുണ്ടോ ഈ മുഖത്തിന് ശേഷം അന്‍വര്‍ സാദിഖ് വിനീത് ശ്രീനിവാസനെ നായകനാക്കി എടുക്കുന്ന ചിത്രം കൂടിയാണിത്. ഇന്ദ്രന്‍സ്, അപര്‍ണ ദാസ്, ബേസില്‍ ജോസഫ്, ദീപക് പറമ്പോല്‍, ഹരീഷ് പേരടി, ജൂഡ് ആന്റണി ജോസഫ്, വികെ പ്രകാശ്, ഡല്‍ഹി ഗണേഷ്, അഹമ്മദ് സിദ്ധിഖി, മഞ്ജു സുനില്‍, കലാരഞ്ജിനി, ശ്രീലക്ഷ്മി, വീണ നായര്‍, നന്ദിനി തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചക്കാലക്കല്‍ ഫിലിംസിന്റെ ബാനറില്‍ ജോസ് ചക്കാലക്കലിനൊപ്പം സൂര്യ ഫിലിംസ് സാരഥി സുനില്‍ എകെയും ചേര്‍ന്ന് മനോഹരം നിര്‍മ്മിക്കുന്നു.


Click it and Unblock the Notifications