രാജാധിരാജയില്‍ മുടിവളര്‍ത്തിയ മമ്മൂട്ടി ?

By Lakshmi

മമ്മൂട്ടിച്ചിത്രങ്ങളില്‍ പ്രേക്ഷകരെ ഏറെ രസിപ്പിച്ച ചിത്രങ്ങളായിരുന്നു പോക്കിരിരാജ, രാജമാണിക്യം, മായാവി തുടങ്ങിയ ചിത്രങ്ങള്‍. മമ്മൂട്ടിയുടെ തീര്‍ത്തും വ്യത്യസ്തമായ കഥാപാത്രങ്ങളായിരുന്നു ഓരോ ചിത്രത്തിലുമുണ്ടായിരുന്നത്. തിയേറ്ററുകളില്‍ വന്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളെല്ലാം കോമഡി കാറ്റഗറിയില്‍ പെടുത്താന്‍ പറ്റുന്നവയായിരുന്നു.

ഇപ്പോഴിതാ ഇത്തരത്തില്‍ മറ്റൊരു ചിത്രത്തില്‍ മമ്മൂട്ടി നായകനാകാന്‍ പോവുകയാണ്. രാജാധിരാജ എന്ന് പേരിട്ടിരിക്കുന്ന ചിത്രം നിവാഗതനായ അജയ് വാസുദേവനാണ് സംവിധാനം ചെയ്യുന്നത്. ഷാഫി, വൈശാഖ്, ജോണി ആന്ഞറണി, റോഷന്‍ ആന്‍ഡ്രൂസ് തുടങ്ങിയവരുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് അജയ് വാസുദേവ്.

mammootty

ഉദയ് കൃഷ്ണ-സിബി കെ തോമസ് ടീമാണ് ഈ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. അസ്സല്‍ ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നറിയാരിക്കുമിതെന്നാണ് സൂചന. ജൂണ്‍ 9നാണ് രാജാധിരാജയുടെ ചിത്രീകരണം തുടങ്ങുന്നത്. സെപ്റ്റംബര്‍ 7ന് ഓണം റിലീസായി ചിത്രം തിയേറ്റുകളിലെത്തിക്കത്തക്ക രീതിയിലായിരിക്കും ചിത്രീകരണവും പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും നടക്കുക.

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിലേതിന് സമാനമായ ഗെറ്റപ്പിലായിരിക്കും ചിത്രത്തില്‍ മമ്മൂട്ടിയെത്തുകയെന്നാണ് സൂചന. മമ്മൂട്ടിയുടെ കഥാപാത്രം സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങളൊന്നും ലീക്കാകാതിരിക്കാന്‍ അണിയറക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. പൊള്ളാച്ചി, കോയമ്പത്തൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ ആയിട്ടാണ് രാജാധിരാജ ചിത്രീകരിക്കുക.

ലക്ഷ്മി റായിയാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ നായികയായി എത്തുന്നത്. നടന്‍ ജോജുവാണ് ചിത്രത്തില്‍ മമ്മൂട്ടിയുടെ സന്തതസഹചരായായി എത്തുക. എസിവി ഫിലിംസിന്റെ ബാനറില്‍ വിനോദാണ് ചിത്രം നിര്‍മ്മിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X