മമ്മൂട്ടിയുടെ ഗാങ്‌സ്റ്റര്‍ ആരംഭിക്കുന്നു
ഡാഡി കൂള്‍ എന്ന ആദ്യ ചിത്രത്തില്‍ മമ്മൂട്ടിയായിരുന്നു ആഷിക് അബുവിന്റെ നായകന്‍. ചിത്രം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ആഷിക് എന്ന സംവിധായകന്‍ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന വന്ന സാള്‍ട്ട് ആന്‍ഡ് പെപ്പറിലൂടെ ആഷിക് മലയാള സിനിമയില്‍ സ്ഥിരം സ്ഥാനം നേടി. സാള്‍ട്ട് ആന്‍ഡ് പെപ്പറിനു ശേഷം ആഷിക് ചെയ്യുമെന്നു പറഞ്ഞിരുന്ന ചിത്രമായിരുന്നു മമ്മൂട്ടി നായകനായ ഗാങ്സ്റ്റര്‍. അധോലോകത്തിന്റെ കഥ പറയുന്ന ചിത്രം.
എന്നാല്‍ ഇതിന്റെ കഥ പൂര്‍ത്തിയാകാത്തതിനെ തുടര്‍ന്ന് ആഷിക് 22 എഫ്‌കെ എന്ന ചിത്രത്തിലേക്കു നീങ്ങി. അതിനു ശേഷം ഗാങ്സ്റ്റര്‍ തുടങ്ങുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ അതിനു ശേഷം ടാ തടിയാ ആണ് ചെയ്തത്. ഗാങ്സ്റ്ററിനെക്കുറിച്ച് ചോദിക്കുമ്പോഴൊക്കെ ഇപ്പോള്‍ തുടങ്ങുമെന്നു മാത്രമേ ആഷിക് പറയാറുള്ളൂ. ഒടുവില്‍ ആഷിക് അബു ഗാങ്സ്റ്റര്‍ തുടങ്ങാന്‍ തന്നെ തീരുമാനിച്ചു. ജനുവരിയില്‍ ചിത്രീകരണം തുടങ്ങും. കാസര്‍കോട് നിന്ന് തുടങ്ങി ഹോങ്കോങ്ങില്‍ പൂര്‍ത്തിയാകുന്നൊരു ത്രില്ലറാണ് ഗാങ്സ്റ്ററിന്റെ കഥ.

ആഷിക് പതിവു ടീമല്ല ഇതിനു കഥയൊരുക്കുന്നത്. നായികയെ തീരുമാനമായില്ലെങ്കിലും റീമ കല്ലിങ്കല്‍ നായികയാകാനാണ് സാധ്യത. ആഷികിന്റെ ചിത്രത്തില്‍ അഭിനയിക്കാനുള്ളതുകൊണ്ട് മധു കൈതപ്രത്തിന്റെ ചിത്രത്തില്‍ നിന്ന് റീമ പിന്‍മാറി. അതുകൊണ്ട് മമ്മൂട്ടിയുടെ നായികയായി വീണ്ടും റീമയെത്തും. കമ്മത്ത് ആന്‍ഡ് കമ്മത്ത്, ബാവൂട്ടിയുടെ നാമത്തില്‍ എന്നീ ചിത്രങ്ങളില്‍ റീമ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചിട്ടുണ്ട.
ഇടുക്കി ഗോള്‍ഡിനു ആഷിക് ചെയ്യുന്ന ഗാങ്‌സ്റ്റര്‍ കോടികള്‍ മുടക്കുമുതലുള്ള ചിത്രമാണ്. മമ്മൂട്ടിയെ ആക്ഷന്‍ കിങ് ആയി പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ തന്നെയാണ് ആഷികിന്റ ശ്രമം. ആദ്യചിത്രമായ ഡാഡി കൂളില്‍ മമ്മൂട്ടിയെ വളരെ സറ്റൈലിഷ് ആയിട്ടായിരുന്നു ആഷിക് അവതരിപ്പിച്ചത്. പുതിയ ചിത്രം അതിനും മുകളില്‍ നില്‍ക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
ദിലീപിനെ നായകനായി ആഷിക് ചെയ്യാനിരുന്ന ചിത്രം ഇതിനു ശേഷമായിരിക്കും തുടങ്ങുക. ഇതിലും റീമ തന്നെയാണ് നായിക. പുതിയ ചിത്രമായ ഇടുക്കിഗോള്‍ഡ് ഇപ്പോഴും ബി, സി ക്ലാസ് തിയറ്ററുകളില്‍ കളിക്കുന്നുണ്ട്.


Click it and Unblock the Notifications