മമ്മൂട്ടിയുടെ ഡേറ്റോ? നവാഗതര്‍ക്ക് പരിഗണന
നവാഗതരായ പ്രതിഭകളെ കണ്ടെത്താന്‍ മമ്മൂട്ടിക്ക് പ്രത്യേക കഴിവുണ്ട്. ലാല്‍ ജോസിന്റെ ഒരു മറവത്തൂര്‍ കനവിലും ബ്ലെസ്സിയുടെ കാഴ്ചയിലും അന്‍വര്‍ റഷീദിന്റെ രാജമാണിക്യത്തിലും മമ്മൂട്ടി അഭിനയിക്കുമ്പോള്‍ അവരെല്ലാം നവാഗത സംവിധായകരായിരുന്നു.
ഈ വര്‍ഷം രണ്ട് നവാഗത സംവിധായകരുടെ ചിത്രങ്ങളിലാണ് ബ്ലെസ്സി അഭിനയിച്ചത്. അമല്‍ നീരദിന്റെ ബിഗ് ബിയിലും എം.മോഹനനന്റെ കഥ പറയുമ്പോഴിലും മമ്മൂട്ടി നായകനായി. അടുത്ത വര്‍ഷങ്ങളിലെ പ്രൊജക്ടുകളെന്ന നിലയില്‍ കെ.കെ.രാജീവ്, സെബാസ്റ്റിയന്‍, ആഷിക് അബു എന്നീ നവാഗതര്‍ക്കും മമ്മൂട്ടി ഡേറ്റ് നല്‍കിയിട്ടുണ്ട്.
ഇവര്‍ക്കു പിന്നാലെയാണ് ശ്യാമപ്രസാദിന്റെയും ലാല്‍ ജോസിന്റെയും സഹായിയായി പ്രവര്‍ത്തിച്ചിട്ടുള്ള ഗിരീഷിനും മമ്മൂട്ടി ഡേറ്റ് നല്‍കിയിരിക്കുന്നത്. ഗിരീഷ് സംവിധാനം ചെയ്യുന്ന ആദ്യചിത്രം ബാംഗ്ലൂരിലും പരിസരത്തുമായി ചിത്രീകരിക്കുന്ന ഒരു മ്യൂസിക്കല്‍ ആക്ഷന്‍ ത്രില്ലറായിരിക്കും.
ചിത്രത്തിന് തിരക്കഥ രചിക്കുന്നതും ഗിരീഷ് തന്നെ. ഏതാനും പരസ്യചിത്രങ്ങളും ഡോക്യുമെന്ററികളും സംവിധാനം ചെയ്തതിന്റെ അനുഭവപരിചയവുമാണ് ഗിരീഷ് ഫീച്ചര്‍ സിനിമാ സംവിധാനത്തിലേക്കു കടക്കുന്നത്.


Click it and Unblock the Notifications