»   » ഫാസില്‍-സിദ്ദിഖ് ചിത്രത്തില്‍ മമ്മൂട്ടി

ഫാസില്‍-സിദ്ദിഖ് ചിത്രത്തില്‍ മമ്മൂട്ടി

Posted By:
Subscribe to Filmibeat Malayalam
Mammootty
സിദ്ദിഖിന്റെ തിരക്കഥയില്‍ ഫാസില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൂപ്പര്‍താരം മമ്മൂട്ടിയും പ്രധാനവേഷത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഫാസിലിന്റെ പുത്രന്‍ ഫഹദ് ഫാസില്‍ നായകനാവുന്ന ചിത്രം ആക്ഷനും കോമഡിയ്ക്കും പ്രാധാന്യം കൊടുത്താണ് ഒരുക്കുന്നത്.

തുടര്‍ച്ചയായ പരാജയങ്ങളില്‍ നിന്നും തിരിച്ചുവരാന്‍ ഫാസില്‍ പലതവണ ശ്രമിച്ചെങ്കിലും അതൊന്നും ലക്ഷ്യം കണ്ടിരുന്നില്ല. മോഹന്‍ലാല്‍ നായകനായ സിനിമകള്‍ക്ക് ശേഷം ദിലീപിനെയും പുതുമുഖങ്ങളെയും പരീക്ഷിച്ചെങ്കിലും ഫലം നിരാശജനകമായിരുന്നു. ഏറ്റവുമൊടുവില്‍ ലിവിങ് ടുഗെദര്‍ കൂടി പരാജയപ്പെട്ടതോടെ തത്കാലം തിരക്കഥയെഴുതേണ്ടെന്നും ഫാസില്‍ തീരുമാനിച്ചു.

ഈ സാഹചര്യത്തിലാണ് തന്റെ ഗുരുസ്ഥാനീയനായ ഫാസിലിന്റെ രക്ഷയ്ക്ക് സിദ്ദിഖ് തന്നെ രംഗത്തെത്തിയത്. ബോഡിഗാര്‍ഡിന്റെ തകര്‍പ്പന്‍ ജയത്തിന് ശേഷം ഒരുപാട് ഓഫറുകള്‍ വന്നെങ്കിലും ഫാസില്‍ ചിത്രവുമായി സഹകരിയ്ക്കാനായിരുന്നു സിദ്ദിഖിന്റെ തീരുമാനം.

മലയാളത്തിലെ യുവതാരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെയ്ക്കുന്ന ഫഹദ് നായകനാവുന്ന ചിത്രത്തില്‍ മമ്മൂട്ടി പ്രധാനവേഷം അവതരിപ്പിയ്ക്കുമെന്നാണ് അറിയുന്നത്. ഫഹദിന്റെ അരങ്ങേറ്റചിത്രമായ കൈയ്യെത്തും ദൂരത്തില്‍ മമ്മൂട്ടി ഒരു അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

1998ലെ മെഗാഹിറ്റായ ഹരികൃഷ്ണന്‍സിന് ശേഷം ഫാസില്‍ ലൈഫ് ഈസ് ബ്യൂട്ടിഫുള്‍, കൈയെത്തും ദൂരത്ത്, വിസ്മയത്തുമ്പത്ത്, മോസ് ആന്റ് ക്യാറ്റ്, ലിവിംഗ് ടുഗെദര്‍ എന്നീ മലയാള ചിത്രങ്ങളും കണ്ണുക്കുള്‍ നിലവ്, ഒരുനാള്‍ ഒരു കനവ് എന്നീ സിനിമകളും ഫാസില്‍ ഒരുക്കിയിരുന്നു. ഇതെല്ലാം പരാജയമടയുകയായിരുന്നു.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam