»   » എന്തുക്കൊണ്ട് സ്ത്രീകളോട് അകലം പാലിച്ചു, പെണ്‍ സുഹൃത്തക്കളില്ലാത്തതിന്റെ കാരണം മമ്മൂട്ടി പറയുന്നു

എന്തുക്കൊണ്ട് സ്ത്രീകളോട് അകലം പാലിച്ചു, പെണ്‍ സുഹൃത്തക്കളില്ലാത്തതിന്റെ കാരണം മമ്മൂട്ടി പറയുന്നു

Posted By: Sanviya
Subscribe to Filmibeat Malayalam

സിനിമയ്ക്ക് അകത്തും പുറത്തും ഒത്തിരി സുഹൃത്തുക്കളുള്ള നടനാണല്ലോ മമ്മൂട്ടി. എന്നാല്‍ പെണ്‍ സുഹൃത്തുക്കളില്ല. സ്ത്രീകളുമായി അടുത്ത് ഇടപ്പഴകാറില്ല. സിനിമയില്‍ വന്ന് കഴിഞ്ഞിട്ടും സ്ത്രീ സൗഹൃദങ്ങള്‍ക്ക് വേണ്ടി കൂടുതല്‍ താത്പര്യം കാണിച്ചിട്ടില്ലെന്ന് മമ്മൂട്ടി പറയുന്നു.

ജീവിതത്തില്‍ പെണ്‍ സുഹൃത്തുക്കള്‍ ഇല്ലാതെ പോയതിനെ കുറിച്ചും മമ്മൂട്ടി പറയുന്നുണ്ട്. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി സ്ത്രീകളോട് അകലം പാലിച്ചതിന്റെ കാരണം വെളിപ്പെടുത്തിയത്.

ഇങ്ങനെയാണ് ഞാന്‍

പണ്ടു മുതലേ ഞാന്‍ അടുത്ത് ഇടപ്പഴകുന്നത് ആണുങ്ങളുമായിട്ടാണ്. സ്ത്രീകളോട് ഇടപ്പഴകാന്‍ ഈ സമൂഹം കല്‍പ്പിച്ച വിലക്കുകള്‍ അറിയാമല്ലോ. അതുക്കൊണ്ട് അവരോട് അകലം പാലിച്ച് നിന്നതാണ്. മമ്മൂട്ടി പറയുന്നത്.

മോശമായി കരുതും


സിനിമയില്‍ വന്നപ്പോഴും സ്ത്രീകളോടുമായി അടുത്ത് സംസാരിച്ചിട്ടില്ല. സിനിമയല്ലേ, അതൊക്കെ മോശമായി വ്യാഖ്യാനിക്കപ്പെടും എന്ന് അറിയാവുന്നതുക്കൊണ്ടാണ് പെണ്‍ സുഹൃത്തുക്കള്‍ ഇല്ലാതെ പോയതെന്ന് മമ്മൂട്ടി പറയുന്നു.

എന്റെ ഭാര്യയുണ്ട്

എല്ലാം തുറന്ന് പറയാന്‍ എനിക്ക് ഭാര്യ എന്ന കൂട്ടുകാരിയുണ്ട്. അതെന്റെ പരിമിതിയാണെങ്കില്‍ ആ കുറവോട് കൂടിയ മമ്മൂട്ടിയെയാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. മമ്മൂട്ടി പറയുന്നു.

പുത്തന്‍ പണത്തിന്റെ തിരക്കില്‍

രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുത്തന്‍ പണം എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോള്‍ മമ്മൂട്ടി. കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും രഞ്ജിത്തും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വന്‍ മുതല്‍ മുടക്കില്‍ നിര്‍മിക്കുന്ന ചിത്രം ഇരുവരും ഒന്നിച്ച മുന്‍ ചിത്രങ്ങളേക്കാള്‍ വ്യത്യസ്തമായിരിക്കും എന്നും കേള്‍ക്കുന്നുണ്ട്.

English summary
Mammootty with his wife.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam