twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വീണ്ടും മമ്മൂട്ടിയെ തേടി എത്തിയ അംഗീകാരം, വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരം ഇത്തവണ മെഗാസ്റ്റാറിന്‌

    |

    Recommended Video

    ഇത് മമ്മൂക്കയ്ക്ക് കാലം കാത്തുവെച്ച സമ്മാനം | filmibeat Malayalam

    മികച്ച നടനുള്ള ദേശീയ പുരസ്‌കാരം മൂന്ന് തവണ സ്വന്തമാക്കിയ താരമാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി. ഇക്കൊല്ലത്തെ ദേശീയ പുരസ്‌കാരത്തില്‍ മികച്ച നടന്മാര്‍ക്കുള്ള പട്ടികയില്‍ മമ്മൂട്ടിയുടെ പേരും വന്നിരുന്നു. എന്നാലിപ്പോള്‍ വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്‌കാരത്തിന് മമ്മൂട്ടി അര്‍ഹനായി എന്ന വാര്‍ത്തയാണ് വന്നിരിക്കുന്നത്.

    mammootty

    ഖത്തറിലെ പ്രവാസി ദോഹയും കൊച്ചിയിലെ പ്രവാസി ട്രസ്റ്റും ചേര്‍ന്നാണ് മലയാളത്തിലെ ഏറ്റവും ജനകീയ എഴുത്തുകാരില്‍ ഒരാളായ വൈക്കം മുഹമ്മദ് ബഷീറിന്റെ പേരില്‍ പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഗ്രാമഫോണ്‍ ശില്‍പ്പവും അമ്പതിനായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പുരസ്‌കാര വിതരണ തീയ്യതി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും എംടി വാസുദേവന്‍ നായരാണ് അവാര്‍ഡ് സമ്മാനിക്കുന്നത്.

    വര്‍ഷങ്ങള്‍ക്ക് മുന്‍പ് മതിലുകള്‍ എന്ന ചിത്രത്തില്‍ ബഷീറായി മമ്മൂട്ടി അഭിനയിച്ചിരുന്നു. ഈ സിനിമയിലെ പ്രകടനത്തിലൂടെ അന്താരാഷ്ട്ര വേദികളില്‍ നിന്ന് വരെ ആശംസ പ്രവാഹമായിരുന്നു. ബഷീറിന്റെ ആത്മാംശമുള്ള ബാല്യകാല സഖി എന്ന ചിത്രത്തിലും നായകനായിട്ടെത്തിയത് മമ്മൂട്ടിയായിരുന്നു. മെഗാസ്റ്റാറിനെ തേടി എത്തിയ പുതിയ നേട്ടത്തിന് മുന്നില്‍ സന്തോഷത്തോടെ നില്‍ക്കുകയാണ് ലക്ഷക്കണക്കിന് വരുന്ന മമ്മൂട്ടി ആരാധകര്‍.

    English summary
    Mammootty won Vaikam Muhammad Basheer awards
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X