»   » മമ്മൂട്ടിയെ 'അങ്കിളാക്കി' ജോയ് മാത്യു.. ആരുടെ അങ്കിള്‍ ?

മമ്മൂട്ടിയെ 'അങ്കിളാക്കി' ജോയ് മാത്യു.. ആരുടെ അങ്കിള്‍ ?

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഇപ്പോള്‍ വളരെ സെലക്ടീവാണ് മമ്മൂട്ടി. പുതുമുഖ സംവിധായകര്‍ക്കാണ് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നത്. മമ്മൂട്ടി അടുത്തതായി ഏത് സിനിമയില്‍, ആരുടെ സിനിമയില്‍ അഭിനയിക്കുന്നു എന്നൊക്കെ വളരെ ഏറെ ആകാക്ഷയോടെയാണ് ആരാധകര്‍ നോക്കിയിരിയ്ക്കുന്നത്.

മമ്മൂട്ടിയ്ക്കിപ്പോഴും രണ്ടരക്കോടി, മോഹന്‍ലാല്‍ കൂട്ടിക്കൂട്ടി പോകുന്നു, 2017 ലെ താരങ്ങളുടെ പ്രതിഫലം

എന്നാല്‍ കേട്ടോളൂ.. മമ്മൂട്ടിയുടെ അടുത്ത ചിത്രവും ഒരു പുതുമുഖ സംവിധായകനൊപ്പമാണ്. ചിത്രത്തിന് കഥ എഴുതുന്നത് ആരാണെന്നറിയാമോ, ജോയ് മാത്യു.. ഷട്ടര്‍ എന്ന ചിത്രത്തിന് ശേഷം ജോയ് മാത്യു മമ്മൂട്ടിയ്ക്ക് വേണ്ടി തിരക്കഥ എഴുതുന്നതായി വാര്‍ത്തകള്‍.

മമ്മൂട്ടിയ്‌ക്കൊപ്പം ജോയ് മാത്യു

മമ്മൂട്ടിയ്ക്ക് വേണ്ടി ജോയ് മാത്യു എഴുതുന്ന സിനിമയ്ക്ക് അങ്കിള്‍ എന്ന് പേരിട്ടതായാണ് വിവരം. നവാഗതനായ ഗിരീഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ സംബന്ധിച്ച വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.

ജോയ് മാത്യുവിന്റെ ഷര്‍ട്ടര്‍

2012 ലാണ് ജോയ് മാത്യുവിന്റെ സംവിധാനത്തില്‍ ഷട്ടര്‍ എന്ന ചിത്രം റിലീസായത്. നിരൂപക പ്രശംസയും നേടിയ ചിത്രം ഏറെ പുരസ്‌കാരങ്ങളും സ്വന്തമാക്കി. മറ്റു ചില ഭാഷകളിലേക്ക് ഷട്ടര്‍ റീമേക്ക് ചെയ്യുകയും ചെയ്തിരുന്നു.

ജോയ് യും മമ്മൂട്ടിയും

ഒത്തിരി ചിത്രങ്ങളില്‍ ജോയ് മാത്യുവും മമ്മൂട്ടിയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. സയലന്റ്‌സ്, പ്രൈസ് ദ ലോര്‍ഡ്, മുന്നറിയിപ്പ്, ഉട്ടോപ്യയിലെ രാജാവ്, പത്തേമാരി തുടങ്ങിയ ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചതോടെ ഇരുവരുടെ സൗഹൃദവും വളര്‍ന്നു

മമ്മൂട്ടിയുടെ പുതിയ സിനിമകള്‍

ദ ഗ്രേറ്റ് ഫാദറാണ് മമ്മൂട്ടിയുടേതായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. മാര്‍ച്ച് 10 ന് സിനിമ റിലീസ് ചെയ്യും. തമിഴില്‍ റാം സംവിധാനം ചെയ്യുന്ന പേരന്‍പ് എന്ന ചിത്രവും റിലീസിന് തയ്യാറെടുക്കുന്നു. രഞ്ജിത്തിന്റെ പുത്തന്‍പണം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ മെഗാസ്റ്റാര്‍ ഇപ്പോള്‍ ശ്യാധര്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്.

English summary
Filmmaker - actor Joy Mathew, who won many hearts with the film 'Shutter' that he directed and scripted in 2012, is all set to pen a script for a new film. As per reports, the movie is tentatively titled 'Uncle' and will have Mammootty as the lead actor. The rest of the cast are not finalized yet. The movie is to be directed by Gireesh.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam