കാര്‍ത്തികയുടെ ചിത്രത്തില്‍ മമ്മൂട്ടി നായകന്‍
മറ്റേതൊരു താരത്തിലുമേറെ പുതുമുഖ സംവിധായകരില്‍ പ്രതീക്ഷയര്‍പ്പിക്കാറുള്ള നടനാണ് മമ്മൂട്ടി. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി പല നവാഗതര്‍ക്കൊപ്പവും മമ്മൂട്ടി ജോലിചെയ്യുകയും മോശമല്ലാത്ത ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിയ്ക്കുകയും ചെയ്തിട്ടുണ്ട്. ആഷിക് അബു, അമല്‍ നീരദ്, മാര്‍ത്താണ്ഡന്‍, ഷിബു ഗംഗാധരന്‍ എന്നിങ്ങനെ നീളുന്നു മമ്മൂട്ടി വിശ്വാസമര്‍പ്പിച്ച പുതുമുഖസംവിധായകരുടെ നിര.
ഇപ്പോഴിതാ മമ്മൂട്ടി വീണ്ടും ഒരു പുതുമുഖത്തിനൊപ്പം ജോലിചെയ്യുകയാണ്. ഇത്തവണ സംവിധയകനല്ല സംവിധായികയാണെന്നുമാത്രം. 2014ല്‍ പുതുമുഖ സംവിധായിക കാര്‍ത്തിക ഒരുക്കുന്ന ചിത്രത്തിലാണ് മമ്മൂട്ടി പ്രധാന വേഷത്തില്‍ ത്തെുന്നത്. കടലാസ് പൂക്കള്‍ എന്നാണ് ചിത്രത്തിന് പേരിട്ടരിക്കുന്നത്. ഈ ചിത്രത്തിനായി 2014ല്‍ പത്തുദിവസം മമ്മൂട്ടി നല്‍കിക്കഴിഞ്ഞുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

മധു അമ്പാട്ടാണ് കാര്‍ത്തികയുടെ ആദ്യചിത്രത്തിനായി ക്യാമറ കൈകാര്യം ചെയ്യുക. മൂന്നാറാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഇപ്പോള്‍ ഷിബു ഗംഗാധരന്റെ പ്രെയ്‌സ് ദി ലോര്‍ഡ്, ആഷിക് അബുവിന്റെ ഗ്യാങ്‌സ്റ്റര്‍, പ്രമോദ് പയ്യന്നൂരിന്റെ ബാല്യകാലസഖിയെന്നീ ചിത്രങ്ങള്‍ക്കുവേണ്ടിയാണ് മമ്മൂട്ടി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ ബാല്യകാലസഖി അധികം വൈകാതെ പുറത്തിറങ്ങും.


Click it and Unblock the Notifications











