പ്രതീക്ഷയോടെ കാത്തിരുന്നോളൂ.. മധുര രാജ ഒരു ഒന്നൊന്നര വരവിന് തയ്യാറെടുക്കുന്നു
പ്രേക്ഷകര്‍ വളരെ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ മധുരരാജ. പോക്കിരി രാജയുടെ രണ്ടാം ഭാഗമായി വരുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വൈശാഖ് തന്നെയാണ്. പുലിമുരുകന് ശേഷം വൈശാഖ് - ഉദയ് കൃഷ്ണ ടീം വീണ്ടും ഒന്നിയ്ക്കുന്ന എന്നതാണ് മധുരരാജയിലെ ഏറ്റവും വലിയ പ്രതീക്ഷ.
പോക്കിരി രാജയില്‍ എത്തിയ രാജ എന്ന കഥാപാത്രത്തിന്റെ മധുരയിലെ ജീവിതത്തെ കുറിച്ചാണ് മധുരരാജ എന്ന ചിത്രത്തില്‍ പറയുന്നത്. ചിത്രത്തിന്റെ രണ്ടാം ഘട്ട ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞതായി തിരക്കഥാകൃത്ത് അറിയിച്ചു. അവസാനഘട്ട ഷെഡ്യുള്‍ ഈ മാസം അവസാനം എറണാകുളത്ത് ആരംഭിയ്ക്കും.

2019 വിഷു ആഘോഷത്തിന്റെ ഭാഗമായി റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ ആലോചിക്കുന്നത്. മമ്മൂട്ടി ഫാന്‍സിനെയും കുടുംബ പ്രേക്ഷകരെയും സംതൃപ്തിപ്പെടുത്തുന്ന തരത്തിലാണ് മധുരരാജയ്ക്ക് തിരക്കഥ തയ്യാറാക്കിയിരിയ്ക്കുന്നത് എന്ന് തിരക്കഥാകൃത്ത് പറയുന്നു. ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരം പുറത്തുവിട്ടില്ല. പൃഥ്വിരാജ് ഉണ്ടാകുമോ എന്നറിയാന്‍ അക്ഷമരായി കാത്തിരിയ്ക്കുകയാണ് രാജു ഫാന്‍സ്.


Click it and Unblock the Notifications











