»   » മമ്മൂട്ടി ദിലീപിനെ പുറത്താക്കിയത് പൃഥ്വിരാജിന് വേണ്ടി.. ദിലീപ് ഇനി തിരിച്ചു വരുമോ???

മമ്മൂട്ടി ദിലീപിനെ പുറത്താക്കിയത് പൃഥ്വിരാജിന് വേണ്ടി.. ദിലീപ് ഇനി തിരിച്ചു വരുമോ???

Posted By: Nihara
Subscribe to Filmibeat Malayalam

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനെ പുറത്താക്കിയ നടപടി പൃഥ്വിരാജിനെ പ്രീതിപ്പെടുത്താനായി മമ്മൂട്ടി ചെയ്തതാണെന്ന വിമര്‍ശനവുമായി ഗണേഷ് കുമാര്‍ രംഗംത്ത്. 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ദിലീപിന് ജാമ്യം ലഭിച്ചത്. കര്‍ശന ഉപാധികളോടെയാണ് താരത്തിന് ജാമ്യം അനുവദിച്ചത്. യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമായപ്പോഴാണ് പ്രത്യേക യോഗം ചേര്‍ന്ന് താരത്തെ പുറത്താക്കാന്‍ നടപടി സ്വീകരിച്ചത്.

അവളെ സന്തോഷിപ്പിക്കാന്‍ വേണ്ടി നല്‍കിയ ചുംബനം.. ചീത്തപ്പേരുണ്ടായതിനെക്കുറിച്ച് തുറന്നുപറച്ചില്‍!

കെട്ടിപ്പിടിച്ചും കഥ പറഞ്ഞും ചങ്ക്‌സ്.. നിറപുഞ്ചിരിയോടെ കാവ്യയും മീനൂട്ടിയും!

സന്തോഷക്കണ്ണീരുമായി കാവ്യയും മീനാക്ഷിയും.. പത്മസരോവരത്തില്‍ ആഘോഷം!

എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ പൃഥ്വിരാജ്, രമ്യാ നമ്പീശന്‍, ഇടവേള ബാബു മമ്മൂട്ടി, മോഹന്‍ലാല്‍, ആസിഫ് അലി തുടങ്ങിയവര്‍ ആ യോഗത്തില്‍ പങ്കെടുത്തിരുന്നു. യോഗത്തിന് ശേഷമാമ് ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കുന്ന കാര്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ അറിയിച്ചത്. പ്രാഥമിക അംഗത്വവും റദ്ദാക്കിയിരുന്നു. എന്നാല്‍ അന്ന് ആ നടപടി സ്വീകരിച്ചതിന് പിന്നില്‍ പൃഥ്വിരാജാണെന്ന വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗണേഷ് കുമാര്‍.

പൃഥ്വിരാജിനെ പ്രീതിപ്പെടുത്താന്‍ വേണ്ടി ചെയ്തത്

പൃഥ്വിരാജിനെ പ്രീതിപ്പെടുത്താന്‍ വേണ്ടിയാണ് മമ്മൂട്ടി ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതെന്ന് ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തുന്നു. ഇത്തരത്തിലൊരു നടപടി സ്വീകരിച്ചതിന് പിന്നില്‍ ഇത്തരമൊരു കാര്യമാണെന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറയുന്നു.

ദിലീപിനെ പുറത്താക്കണമെന്ന ആവശ്യം

ദിലീപ് അറസ്റ്റിലായ സമയത്താണ് അദ്ദേഹത്തെ താരസംഘടനയില്‍ നിന്നും പുറത്താക്കണമെന്ന ആവശ്യം ശക്തമായത്. യുവതാരങ്ങളും മുതിര്‍ന്ന താരങ്ങളും യോഗം ചേര്‍ന്നതിനു ശേഷമാണ് ദിലീപിനെ പുറത്താക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തത്.

തീരുമാനം അറിയിച്ചത് മമ്മൂട്ടി

താരത്തിന്റെ അറസ്റ്റിനു ശേഷം ചേര്‍ന്ന പ്രത്യേക യോഗത്തിന് ശേഷമാണ്് മമ്മൂട്ടി തീരുമാനം മാധ്യമങ്ങളിലൂടെ അറിയിച്ചത്. ദിലീപിനെ അമ്മയില്‍ നിന്നും പുറത്താക്കുകയും പ്രാഥമിക അംഗത്വം റദ്ദാക്കുകയും ചെയ്തുവെന്ന് അറിയിച്ചത് മമ്മൂട്ടിയാണ്.

പൃഥ്വിരാജിന്റെ നിലപാട്

യോഗത്തില്‍ പങ്കെടുക്കാനെത്തിയ പൃഥ്വിയോട് മാധ്യമങ്ങള്‍ അഭിപ്രായെ ചോദിച്ചിരുന്നു. താന്‍ ഒരു തീരുമാനവുമായാണ് വന്നിട്ടുള്ളത്. അകത്തെ യോഗത്തില്‍ അതേ തീരുമാനമല്ലെങ്കില്‍ തന്റെ തീരുമാനം നേരിട്ട് നിങ്ങളെ അറിയിക്കാം എന്നായിരുന്നു താരം പറഞ്ഞത്.

അടിസ്ഥാനമല്ലാത്ത നിലപാട്

ദിലീപിനെ പുറത്താക്കണമെന്ന നിലപാട് അടിസ്ഥാനമില്ലാത്തതാണ്. പ്രാഥമിക അംഗത്വത്തില്‍ നിന്നും റദ്ദാക്കണമെന്ന് പറഞ്ഞത് മമ്മൂട്ടിയാണ്. അമ്മയുടെ നിയമപ്രകാരം ഇത് സാധ്യമല്ലെന്നും ഗണേഷ് കുമാര്‍ പറയുന്നു. പ്രമുഖ ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയില്‍ സംസാരിക്കവെയാണ് അദ്ദേഹം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

അമ്മയിലേക്ക് വരാം

താരസംഘടനയായ അമ്മയുടെ ഭാഗമാവാന്‍ താല്‍പര്യമുണ്ടെങ്കില്‍ ദിലീപിന് അമ്മയിലേക്ക് വരാമെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി. അമ്മയുടെ ഭാഗമാവണോ വേണ്ടയോ എന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്.

താനായിരുന്നുവെങ്കില്‍

ദിലീപിന്റെ സ്ഥാനത്ത് താനായിരുന്നുവെങ്കില്‍ അമ്മയിലെന്നല്ല ഒരു സംഘടനയിലും ചേരില്ലയെന്നും ഗണേഷ് പറയുന്നു. ദിലീപ് അറസ്റ്റിലായതിന് ശേഷം താരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഗണേഷ് കുമാര്‍ പരസ്യമായി രംഗത്ത് വന്നിരുന്നു.

English summary
Mammootty’s announcement of Dileep’s expulsion from AMMA was baseless: K B Ganesh Kumar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam