»   » റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ സസ്‌പെന്‍സ് ത്രില്ലര്‍ സ്ട്രീറ്റ് ലൈറ്റ്??? പ്രതീക്ഷയോടെ ആരാധകര്‍!!!

റിലീസിനൊരുങ്ങി മമ്മൂട്ടിയുടെ സസ്‌പെന്‍സ് ത്രില്ലര്‍ സ്ട്രീറ്റ് ലൈറ്റ്??? പ്രതീക്ഷയോടെ ആരാധകര്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

ഒന്നിന് പിന്നാലെ ഒന്നായി മമ്മൂട്ടി ചിത്രങ്ങള്‍ അണിയറിയില്‍ ഒരുങ്ങുകയാണ്. ഇതുവരെ രണ്ട് ചിത്രങ്ങളാണ് ഈ വര്‍ഷം മമ്മൂട്ടിയുടേതായി തിയറ്ററില്‍ എത്തിയിരിക്കുന്നത്. ഹനീഫ് അദേനി സംവിധാനം ചെയ്ത ദ ഗ്രേറ്റ് ഫാദര്‍ മമ്മൂട്ടിക്ക് 50 കോടി ക്ലബ്ബില്‍ ഇടം നല്‍കിയപ്പോള്‍ രഞ്ജിത് സംവിധാനം ചെയ്ത് പുത്തന്‍പണം ഒരു ശരാശരി ചിത്രമായി ഒതുങ്ങി. പിന്നാലെ നാല് ചിത്രങ്ങളാണ് ഒരേ സമയം അണിയറയില്‍ പുരോഗമിക്കുന്നത്.

'ദുല്‍ഖറിനും ആസിഫിനും നിവിനും പിന്നാലെ ഫഹദും'!!! നസ്രിയ ഗര്‍ഭിണിയോ??? മറുപടിയുമായി നസ്രിയ!!!

ഒടുക്കം പേര് ഉറപ്പിച്ചു, മമ്മൂട്ടി ശ്യാംധര്‍ ചിത്രം പുതിയ പേരില്‍ ഓണത്തിന്!!! പ്രതീക്ഷ ആരാധകരില്‍???

കസബയ്ക്ക് ശേഷം മമ്മൂട്ടി പോലീസ് വേഷത്തിലെത്തുന്ന ക്രൈം ത്രില്ലര്‍ ചിത്രം സ്ട്രീറ്റ് ലൈറ്റാണ് ഇതില്‍ ശ്രദ്ധേയം. ക്യാമറമാന്‍ ശ്യാംദത്ത് ആദ്യമായി സംവിധായകന്റെ തൊപ്പി അണിയുന്ന ചിത്രമാണ്  സ്ട്രീറ്റ് ലൈറ്റ്. നാല് തെന്നിന്ത്യന്‍ ഭാഷകളില്‍ തന്റെ സാന്നിദ്ധ്യം അറയിച്ചിട്ടുള്ള ശ്യാംദത്ത് കമല്‍ഹാസന്റെ ഉത്തമ വില്ലന്‍, വിശ്വരൂപം 2 എന്നീ ചിത്രങ്ങളുടെ ക്യാമറാമാനായിരുന്നു. ഋതു, സീനിയേഴ്‌സ്, ഊഴം എന്നിവയാണ് മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങള്‍. മമ്മൂട്ടിയെ നായകനാക്കി തന്റെ പ്രഥമ ചിത്രം മലയാളത്തിനൊപ്പം തമിഴിലും ചിത്രീകരിച്ച് പ്രദര്‍ശനത്തിനെത്തിക്കുകയാണ് ശ്യാംദത്ത്. 

mammootty

മമ്മൂട്ടി അന്വേഷണ ഉദ്യോഗസ്ഥനായി എത്തുന്ന ക്രൈം ത്രില്ലറില്‍ രണ്ട് ഭാഷകളില്‍ നിന്നുമുള്ള നിരവധി താരങ്ങള്‍ അണിനിരക്കുന്നു. സ്ട്രീറ്റ് ലൈറ്റിന്റെ ഏറ്റവും വലിയ പ്രത്യേക ചിത്രത്തില്‍ നായിക ഇല്ലെന്നാതാണ്. ഇതിനൊപ്പം അണിയറയില്‍ ഒരുങ്ങുന്ന  മമ്മൂട്ടി ചിത്രങ്ങളിലെല്ലാം ഒന്നിലധികം നായികമാരുണ്ടെന്നതും ശ്രദ്ധേയമാണ്. ജോയ് മാത്യു, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, നീന കുറുപ്പ്, ലിജോ മോള്‍, സോഹന്‍ സീനുലാല്‍, ഹരീഷ് കണാരന്‍ തുടങ്ങിയ താരങ്ങള്‍ മലയാളത്തിലും മനോബാല, ബ്ലാക്ക് പാണ്ടി തുടങ്ങിയ താരങ്ങള്‍ തമിഴിലും അണിനിരക്കുന്നു. 

നവാഗതനായ ഫവാസ് മുഹമ്മദ് രചന നിര്‍വഹിക്കുന്ന ചിത്രം നിര്‍മിക്കുന്നത് മമ്മൂട്ടിയുടെ നിര്‍മാണ കമ്പനിയായ പ്ലേഹൗസ് ആണ്. ജവാന്‍ ഓഫ് വെള്ളിമല നിര്‍മിച്ചുകൊണ്ട് രൂപം കൊണ്ട് പ്ലേഹൗസ് നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് സ്ട്രീറ്റ് ലൈറ്റ്. ആര്‍ദശ് എബ്രഹാം സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് സംവിധായകനായ ശ്യാംദത്ത് തന്നെയാണ്. രണ്ട്  ഭാഷകളിലും മമ്മൂട്ടി ഡബ്ബിംഗ് പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിട്ടില്ല.

English summary
Shamdat's debut directorial Streetlights is a crime thriller featuring Mammootty in the role of an investigation officer. The movie doesn’t have a heroine as such, as it is a tale of many characters.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam