»   » മമ്മൂട്ടിയിലെ അധ്യാപകന്‍ കുട്ടികളെ പേടിപ്പെടുത്തുന്നതിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന കാരണം ഇതാണ് !!!

മമ്മൂട്ടിയിലെ അധ്യാപകന്‍ കുട്ടികളെ പേടിപ്പെടുത്തുന്നതിനു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന കാരണം ഇതാണ് !!!

Posted By: Nihara
Subscribe to Filmibeat Malayalam

അജയ് വാസുദേവന്‍ ചിത്രത്തിലെ മമ്മൂട്ടി കഥാപാത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നിട്ട് നാളുകളായി. എന്നാല്‍ എന്തുകൊണ്ടാണ് ഈ കഥാപാത്രം കുട്ടികളുടെ പേടി സ്വപ്‌നമായി മാറിയതെന്ന് സ്വഭാവികമായും പ്രേക്ഷക മനസ്സില്‍ ഉയരുന്നൊരു ചോദ്യമാണ്. പരുക്കനും കര്‍ക്കശക്കാരനുമായ അധ്യാപകനായി മമ്മൂട്ടി വേഷമിടുന്ന ചിത്രത്തിന് ഇതുവരെയും പേരിട്ടിട്ടില്ല.

എഡ്വേഡ് ലിവിങ്ങ് സ്റ്റണ്‍ എന്ന കര്‍ക്കശക്കാരനായ അധ്യാപകന്‍ വിദ്യാര്‍ത്ഥികളുടെ പേടി സ്വപ്‌നമാണ്. കുട്ടികളോടെല്ലാം സ്ട്രിക്ടായാണ് ഈ അധ്യാപകന്‍ പെരുമാറുന്നത്. അതിനാല്‍ത്തന്നെയാണ് ഇദ്ദേഹം വിദ്യാര്‍ത്ഥികളുടെ പേടി സ്വപ്‌നമായി മാറിയതും. കൊല്ലം ഫാത്തിമാ മാതാ കോളേജില്‍ വെച്ചാണ് ഷൂട്ടിങ്ങ് പുരോഗമിക്കുന്നത്. പൂനം ബജ്വയും കോളേജ് ലക്ചററായാണ് വേഷമിടുന്നത്. വിദ്യാര്‍ത്ഥിയായി ഗോകുല്‍ സുരേഷ് എത്തുന്നുണ്ട്. വരലക്ഷ്മി ശരത് കുമാര്‍, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

വിദ്യാര്‍ത്ഥികളെ പേടിപ്പെടുത്തുന്നതിന് പിന്നിലെ കാരണം??

കുട്ടികളോടെല്ലാം വളരെ സ്ട്രിക്ടായി പെരുമാറുന്നതിനാലാണ്എഡ്വേഡ് ലിവിങ്ങ് സ്റ്റണ്‍ വിദ്യാര്‍ത്ഥികളുടെ പേടി സ്വപ്‌നമായി മാറിയത്. കര്‍ക്കശക്കാരനും പരുക്കനുമായ അധ്യാപകനായാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ വേഷമിടുന്നത്. കൊല്ലം ഫാത്തിമ മാതാ കോളേജില്‍ വെച്ചാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത് .

പുലിമുരുകന് ശേഷം ഉദയ് കൃഷ്ണ

പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ്കൃഷ്ണയുടെ അടുത്ത ചിത്രത്തില്‍ മമ്മൂട്ടിയും ഉണ്ണി മുകുന്ദനും ഒരുമിക്കുന്നു. അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോളേജ് പ്രൊഫസറായാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. നവാഗതനായ ഹനീഫ് അദേനിയുടെ ദി ഗ്രേറ്റ് ഫാദര്‍, രഞ്ജിത്തിന്‍റെ പുത്തന്‍പണം തുടങ്ങിയ ചിത്രങ്ങള്‍ തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

മമ്മൂട്ടിക്കൊപ്പം നാല് നായികമാര്‍

കാര്‍ക്കശ്യക്കാരനായ കോളേജ് പ്രൊഫസറായാണ് ചിത്രത്തില്‍ മമ്മൂട്ടി വേഷമിടുന്നത്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രത്തില്‍ യുവതാരം ഉണ്ണി മുകുന്ദനും പ്രധാന വേഷത്തിലെത്തുന്നുണ്ട്. വരലക്ഷ്മി ശരത് കുമാര്‍, ഹണി റോസ്, മഹിമാ നമ്പ്യാര്‍, തുടങ്ങിയവരാണ് ഈ മെഗാസ്റ്റാര്‍ ചിത്രത്തില്‍ അണിനിരക്കുന്നത്. തമിഴ് സിനിമയിലെ സജീവ താരമായ കാസര്‍കോട് സ്വദേശ് മഹിമാ നമ്പ്യാര്‍ മലയാളത്തില്‍ അരങ്ങേറുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

മമ്മൂട്ടിയും ഉണ്ണി മുകുന്ദനും വീണ്ടും ഒരുമിക്കുന്നു

യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ താരമാണ് ഉണ്ണി മുകുന്ദന്‍. ഈ കലാകാരന്റെ കഴിവിനനുസരിച്ച മികച്ച കഥാപാത്രങ്ങള്‍ ഇതുവരെയും ഉണ്ണിക്ക് ലഭിച്ചിട്ടില്ല. നായകനെ കവച്ചുവെക്കുന്ന രീതിയിലുള്ള ആകാരവടിവുള്ള താരത്തോടൊപ്പം അഭിനയിക്കാന്‍ മുന്‍നിര താരങ്ങള്‍ വരെ മടിച്ചു നിന്ന സംഭവവും ഉണ്ടായിട്ടുണ്ട്. ബോംബെ മാര്‍ച്ച് 12 ലൂടെയാണ് മമ്മൂട്ടിയും ഉണ്ണി മുകുന്ദനും ആദ്യമായി ഒരുമിച്ചത്. ചിത്രം ബോക്‌സോഫീസില്‍ വന്‍പരാജയമായിരുന്നു. പിന്നീട് ഫയര്‍മാനിലൂടെ ഇരുവരും വീണ്ടും ഒന്നിച്ചു. പ്രമേയം കൊണ്ടു തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രത്തില്‍ മേലുദ്യോഗസ്ഥന്റെ കീഴില്‍ കൃത്യതയോടെ ജോലി ചെയ്യുന്ന സബോഡിനേറ്റായി ഉണ്ണി മുകുന്ദന്‍ തിളങ്ങിയിരുന്നു.

കര്‍ക്കശക്കാരനായ അധ്യാപകനായി മമ്മൂട്ടി

വളരെ കാര്‍ക്കശ്യനായ യാതൊരുവിധ വിട്ടു വീഴ്ചയ്ക്കും തയ്യാറാകാത്ത കാര്‍ക്കശ്യക്കാരനായ അധ്യാപകനായാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിടുന്നത്. ലുക്കിലും ഭാവത്തിലുമടക്കം റഫ് ആന്‍ഡ് ടഫായ പ്രൊഫസറായാണ് മെഗാസ്റ്റാര്‍ എത്തുന്നത്.മമ്മൂട്ടിയെയും ഉണ്ണി മുകുന്ദനെയും കൂടാതെ മുകേഷും സലീം കുമാറും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

English summary
Mammootty's upcoming film with director Ajai Vasudevan promises to be a mass entertainer with Pulimurugan scriptwriter Udayakrishna penning the movie.We recently got to know a bit of Mammootty's character in the film. "He plays a rough and tough college lecturer named Edward Livingstone. He is also strict with his students so much that they consider him a terror," says a source close to the film.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam