മമ്മൂട്ടി ജഗതിയെകുറിച്ച് കണ്ട സ്വപ്നം, ഫലിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കാം

By Aswini

ജഗതി ശ്രീകുമാറിന്റെ മടങ്ങിവരവ് ആഗ്രഹിക്കാത്ത മലയാളി സിനിമാ പ്രേമികളില്ല. കഴിഞ്ഞ ദിവസം ജഗതി സിനിമയിലേക്ക് തിരിച്ചുവരുന്നത് മമ്മൂട്ടി സ്വപ്‌നം കണ്ടത്രെ. വായനവാര ആഘോഷത്തിന്റെ ഉദ്ഘാടന വേദിയിലാണ് ജഗതിയെ കുറിച്ച് താന്‍ കണ്ട സ്വപ്‌നം മമ്മൂട്ടി പങ്കുവച്ചത്.

ഇന്നലെ രാത്രി ഞാനൊരു സ്വപ്‌നം കണ്ടു, മമ്മൂട്ടി പറഞ്ഞു തുടങ്ങി. സിനിമ ഷൂട്ടിങ് നടക്കുകയാണ്. ഞാനും ജഗതിച്ചേട്ടനുമാണ് സീനില്‍. അദ്ദേഹം ഊര്‍ജ്ജസ്വലനായി അഭിനയിച്ചു തകര്‍ക്കുന്നു. അത് കണ്ടപ്പോള്‍ മനസ്സിലാകെ സന്തോഷം.

mammootty-jagathy

ഷൂട്ടിങ് കഴിഞ്ഞപ്പോഴാണ് ഓര്‍ത്തത്, അദ്ദേഹത്തിന് സുഖമില്ലല്ലോ എന്ന്. നോക്കിയപ്പോള്‍ അദ്ദേഹം അപ്പുറത്തെ കസേരയിലിരുന്ന് പുഞ്ചിരിക്കുന്നു. അസുഖം പൂര്‍ണമായും മാറി. പെട്ടന്ന് ഞാന്‍ ഞെട്ടിയുണര്‍ന്നു. എന്റെ സ്വപ്‌നം ഫലിക്കാന്‍ നിങ്ങളെല്ലാവരും പ്രാര്‍ത്ഥിക്കണം. ജഗതിച്ചേട്ടന്‍ മലയാളത്തിലേക്ക് തിരിച്ചുവരണം- മമ്മൂട്ടി പറഞ്ഞു.

സെനറ്റ് ഹാളിലായിരുന്നു വായനാദിനത്തിന്റെ ഭാഗമായുള്ള പരിപാടി. സിനിമാ ചിത്രീകരണത്തിന്റെ ഭാഗമായി തലസ്ഥാനത്തെത്തിയ മമ്മൂട്ടിയെ കഴിഞ്ഞ ദിവസം രാത്രിയാണ് സംഘാടകര്‍ പരിപാടിയിലേക്ക് ക്ഷണിച്ചത്. ഷൂട്ടിങ് മാറ്റിവച്ചെത്തിയ മമ്മൂട്ടി വായനയെ കുറിച്ച് കുട്ടികളോട് വളരെ ഗൗരവമായി സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X