ട്രെയിലറെത്തി, ഗ്യാങ്‌സ്റ്റര്‍ കലക്കി !
ഗ്യാങ്‌സ്റ്ററിന്റെ വരവ് കലക്കി, ആഢംബരം ഒട്ടും കുറയ്ക്കാതെ തല്‍ക്കാലത്തേയ്ക്ക് മലയാളസിനിമയില്‍ ലുക്കിന്റെ കാര്യത്തില്‍ തന്നെ കടത്തിവെട്ടാന്‍ ഒരാളുമില്ലെന്ന് തെളിയിച്ചുകൊണ്ട് മമ്മൂട്ടി അക്ബര്‍ അലി ഖാനായി എത്തി. മാര്‍ച്ച് 20ന് റിലീസ് ചെയ്ത ഗ്യാങ്‌സ്റ്റര്‍ എന്ന ആഷിക് അബു ചിത്രത്തിന്റെ ട്രെയിലര്‍ വന്‍ ആവേശത്തോടെയാണ് ആരാധകര്‍ വരവേല്‍ക്കുന്നത്. മമ്മൂട്ടി നായകനായ ഷിബു ഗംഗാധരന്‍ ചിത്രം പ്രെയ്‌സ് ദി ലോര്‍ഡിനൊപ്പമാണ് ട്രെയിലര്‍ വന്നിരിക്കുന്നത്.
തിയേറ്റര്‍ സ്‌ക്രീനില്‍ ട്രെയിലര്‍ മിന്നിമറയുമ്പോള്‍ വന്‍ ഹര്‍ഷാവരവമാണ് ഉയരുന്നത്. പ്രെയ്‌സ് ദി ലോര്‍ഡിനൊപ്പം തന്നെ ആരാധര്‍ ഗ്യാങ്സ്റ്റര്‍ ട്രെയിലറും സ്വീകരിച്ചുകഴിഞ്ഞു. ഹൈ ഡെഫനിഷന്‍(2കെ)സാങ്കേതിക വിദ്യയിലാണ് ട്രെയിലര്‍ ഒരുക്കിയിരിക്കുന്നത്. ഇതിന് മുമ്പ് അമല്‍ നീരദ് ചിത്രമായ ബിഗ് ബിയിലെ മമ്മൂട്ടിയുടെ ലുക്ക് ഏറെ ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. ഇപ്പോഴിതാ അതിനെയും കടത്തിവെട്ടുന്ന മേക്കോവറുമായിട്ടാണ് ഗ്യാങ്‌സ്റ്ററിലൂടെ മമ്മൂട്ടി എത്താന്‍ പോകുന്നതെന്നതിന്റെ തെളിവാണ് ട്രെയിലര്‍.

ശേഖര്‍ മേനോന്റെ വില്ലന്‍ വേഷവും തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ വേറിട്ട വേഷവും ശ്രദ്ധിക്കപ്പെടുമെന്നകാര്യം ഉറപ്പാണ്. കുഞ്ചനും ചിത്രത്തില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. നൈല ഉഷ, അപര്‍ണ ഗോപിനാഥ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. ടിജി രവി, ഹരീഷ് പേരാടി, ദിലീഷ് പോത്തന്‍, പാര്‍വതി പോത്തന്‍, എന്നിവരെല്ലാം ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ ചെയ്യുന്നു.
അഹമ്മദ് സിദ്ദിഖും അഭിലാഷ് കുമാറും ചേര്‍ന്നാണ് ഗ്യാങ്സ്റ്ററിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ആല്‍ബിയാണ് ഛായാഗ്രഹണം നിര്‍വ്വഹിയ്ക്കുന്നത്. കൊച്ചി, മംഗലാപുരം, ഗോവ, രാജസ്ഥാന്‍ എന്നിവിടങ്ങളിലായിട്ടാണ് ഗ്യാങ്‌സ്റ്റര്‍ ചിത്രീകരിച്ചത്. വിഷുവിന് ചിത്രം തിയേറ്ററുകളിലെത്തും.
<center><iframe width="100%" height="315" src="//www.youtube.com/embed/ab4_JvHfrWA" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications











