വണ്ടിക്കാശ് പോലും തരാത്തവര്‍ ഉണ്ട്! എങ്ങനെ വാങ്ങിക്കണമെന്ന് പോലും തനിക്ക് അറിയില്ലായിരുന്നുവെന്ന് നടി ആതിര
വളരെ കുറച്ചുകാലം കൊണ്ട് മലയാളം സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചതിന് ശേഷം അപ്രത്യക്ഷയായ നടിയാണ് ആതിര. മമ്മൂട്ടിയുടെ നായികയായി ദാദാസാഹിബ് എന്ന ചിത്രത്തിലൂടെയാണ് ആതിര അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് കുറച്ച് സിനിമകളില്‍ അഭിനയിച്ചെങ്കിലും പൂര്‍ണ്ണമായും സിനിമ ഉപേക്ഷിച്ച് പോവുകയായിരുന്നു നടി.
നിലവില്‍ കാറ്ററിംഗ് സര്‍വീസ് നടത്തി വരുന്ന ആതിരയെ കുറിച്ച് ഇടയ്ക്ക് ചില വാര്‍ത്തകള്‍ വന്നിരുന്നു. ഇത്രയും ശ്രദ്ധിക്കപ്പെടുന്ന നിലയില്‍ നടിയായ ിവന്നിട്ടും എന്തുകൊണ്ടാണ് സിനിമയില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നത് എന്നതിനെപ്പറ്റി കഴിഞ്ഞദിവസം നടി തുറന്നു സംസാരിച്ചിരുന്നു.

സിനിമയില്‍ നിന്നും തനിക്ക് ഉണ്ടായ ദുരനുഭവങ്ങളെല്ലാം ചൂണ്ടികാണിച്ചു കൊണ്ടാണ് ആതിര രംഗത്ത് വന്നത്. സാമ്പത്തികമായ ബുദ്ധിമുട്ടുള്ള കുടുംബത്തില്‍ നിന്ന് വന്ന തനിക്ക് പൈസ പറഞ്ഞു മേടിക്കാന്‍ പോലും അറിയില്ലായിരുന്നു എന്നാണ് നടി പറയുന്നത്. മാത്രമല്ല സിനിമ ഒരു ട്രാപ്പ് ആണെന്നും നടി പറഞ്ഞിരുന്നു. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെ സംസാരിക്കുകയായിരുന്നു ആതിര.
'പൈസ ചോദിച്ച് വാങ്ങാനോ അവസരങ്ങള്‍ ചോദിക്കാനോ ഒന്നും തനിക്ക് അറിയില്ലായിരുന്നു. ഉദ്ഘാടനങ്ങള്‍ക്ക് പോയി വെറും പൂവും ഷെയ്ക്ക് ഹാന്‍ഡും മാത്രം തന്നു വിട്ടിട്ടുണ്ട്. വണ്ടിക്കാശ് പോലും തരാത്തവര്‍ ഉണ്ടെന്നാണ് ആതിര പറയുന്നത്. അന്നൊക്കെ എങ്ങനെ മേടിക്കണം എന്ന് പോലും എനിക്കറിയില്ലായിരുന്നു.
ഏറെ ആഗ്രഹിച്ചാണ് സിനിമയില്‍ വന്നത്. പക്ഷേ അപ്രതീക്ഷിതമായ ചില കാര്യങ്ങളാണ് തന്റെ ജീവിതത്തില്‍ സംഭവിച്ചതെന്ന് നടി പറയുന്നു. ഹിറ്റായി മാറിയ നിരവധി സിനിമകളിലേക്ക് തനിക്ക് അവസരങ്ങള്‍ വന്നെങ്കിലും അതൊക്കെ നഷ്ടപ്പെടാന്‍ ഉണ്ടായ കാരണത്തെപ്പറ്റിയും ആതിര വെളിപ്പെടുത്തി.
മോഡലിംഗ് ചെയ്തായിരുന്നു തന്റെ തുടക്കം. സിനിമ എന്താണെന്ന് പോലും അറിയാത്ത പ്രായത്തിലാണ് സിനിമയിലേക്ക് വന്നത്. മമ്മൂക്കയുടെ നായികയായി ദാദാസാഹിബിലേക്ക് വിളിച്ചപ്പോള്‍ എന്താ ചെയ്യേണ്ടതെന്നും എവിടെയാ ക്യാമറ വെച്ചിരിക്കുന്നത് എന്നോ ഒന്നും അറിയില്ലായിരുന്നു.

ദാദാസാഹിബില്‍ തൊണ്ണൂറ് ശതമാനവും കരയുന്ന സീനുകളാണ് എനിക്ക് ഉണ്ടായിരുന്നത്. ചില രംഗങ്ങളില്‍ എങ്ങനെ ചെയ്യണമെന്ന് മമ്മൂക്ക പറഞ്ഞു തന്നിട്ടുണ്ട്. തെറ്റിപ്പോകുന്ന സമയങ്ങളില്‍ റീടേക്ക് എടുക്കേണ്ടി വരുമ്പോള്‍ മറ്റുള്ളവര്‍ ദേഷ്യപ്പെട്ടിട്ടൊക്കെയുണ്ട്. സീനിയറായിട്ടുള്ള അഭിനേതാക്കള്‍ ആയിരുന്നു എല്ലാവരും. പുതിയ ആള്‍ ആയതുകൊണ്ട് എല്ലാവരും എന്നോട് സ്‌നേഹവും കരുതലും കാണിച്ചിരുന്നു.
ദാദാസാഹിബില്‍ വിനയന്‍ സാര്‍ ഓക്കേ പറഞ്ഞ അന്ന് തന്നെ ദേവദൂതന്‍ സിനിമയിലേക്കും ഓഫര്‍ വന്നിരുന്നു. അലീന എന്ന കഥാപാത്രം ചെയ്യാന്‍ ആയിരുന്നു. പക്ഷേ ദാദാസാഹിബ് ഓക്കേ പറഞ്ഞതുകൊണ്ട് അത് ചെയ്യാന്‍ പറ്റിയില്ല. പിന്നീട് പറക്കും തളികയില്‍ ദിലീപേട്ടന്റെ നായികയായിട്ടും വിളിച്ചു.
പക്ഷേ പൊക്കം കൂടുതലായതുകൊണ്ട് അത് നടന്നില്ല. പറക്കും തളികയുടെ തമിഴ് ചെയ്യാന്‍ വിവേക് സാറും എന്നെ വന്ന് കണ്ടിരുന്നു. പക്ഷേ അവിടെയും ഉയരെ കൂടുതല്‍ കാരണം നടന്നില്ലെന്ന് നടി പറയുന്നു...


Click it and Unblock the Notifications











