മാലിക് ഭായ്- തനി മട്ടാഞ്ചേരിക്കാരന്‍

By Lakshmi

മമ്മൂട്ടിയെ നായകനാക്കി സംവധായകന്‍ സലാം ബാപ്പു ഒരുക്കുന്ന ചിത്രം മംഗ്ലീഷ് പൂര്‍ത്തിയാകുന്നു. മമ്മൂട്ടി മാലിക് ഭായ് എന്ന തരകനായി എത്തുന്ന ചിത്രത്തില്‍ നെതര്‍ലാന്‍ഡുകാരിയായ കാരലിന്‍ ബെകാണ് നായികയായി എത്തുന്നത്.

ഒരു വിനോദസഞ്ചാരിയും മാലിക് ഭായിയുമായി ഉടലെടുക്കുന്ന സൗഹൃദത്തിന്റെ കഥയാണ് മംഗ്ലീഷ്. നന്മയും ആരെയും സഹായിക്കുന്നവനുമായ തനി മട്ടാഞ്ചേരിക്കാരനായ മാലിക് ഭായിയാണ് മമ്മൂട്ടി. സലാം ബാപ്പുവിന്റെ രണ്ടാമത്തെ ചിത്രമാണിത്. നേരത്തേ ഫഹദ് ഫാസിലിനെ നായകനാക്കി റെഡ് വൈന്‍ എന്നചിത്രമൊരുക്കിയത് സലാമായിരുന്നു. ഈ ചിത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. റെഡ് വൈനില്‍ മോഹന്‍ലാലിന്റെ സാന്നിധ്യവുമുണ്ടായിരുന്നു. അങ്ങനെ നോക്കുമ്പോള്‍ സലാമിന്റെ രണ്ടാമത്തെ സൂപ്പര്‍താരചിത്രമാണ് മംഗ്ലീഷ്. കടലിന്റെയും മത്സ്യബന്ധനത്തിന്റെയും പശ്ചാത്തലത്തില്‍ മമ്മൂട്ടി വീണ്ടുമൊരു മികച്ചകഥാപാത്രമായി എത്തുന്ന ചിത്രമെന്ന പ്രത്യേകതയും മംഗ്ലീഷിനുണ്ട്.

മാലിക് ഭായ് തനി മട്ടാഞ്ചേരിക്കാരന്‍

മാലിക് ഭായ്- തനി മട്ടാഞ്ചേരിക്കാരന്‍

കൊച്ചി ഫിഷിങ് ഹാര്‍ബറിലെ തരകനായ മാലിക് ഭായ് മീന്‍ കച്ചവടത്തിന്റെയും ലേലത്തിന്റെയുമെല്ലാം കാര്യത്തില്‍ തനി മട്ടാഞ്ചേരിക്കാരനാണ്. ആരെയും സഹായിക്കാന്‍ മാലികിന് മടിയില്ല.

മാലിക് ഭായിയെ തേടിയെത്തുന്ന ഇംഗ്ലീഷുകാരി

മാലിക് ഭായ്- തനി മട്ടാഞ്ചേരിക്കാരന്‍

ഹാര്‍ബറില്‍ സകല ഗ്ലാമറുമായി നടക്കുന്നതിനിടെയാണ് മാലിക് ഭായിയെ തേടി ഇംഗ്ലീഷുകാരിയായ മിഷേല്‍ എത്തുന്നത്. കാരലിന്‍ ബെകാണ് മിഷേലാകുന്നത്.

ഇംഗ്ലീഷറിയാതെ വലയുന്ന മാലിക്

മാലിക് ഭായ്- തനി മട്ടാഞ്ചേരിക്കാരന്‍

മിഷേലിന് ഇംഗ്ലീഷ് മാത്രമേ അറിയൂ. മാലികിനാവട്ടെ മലയാളവും വളരെ ചുരുക്കം ചില ഇംഗ്ലീഷ് വാക്കുകളും. ആദ്യമാദ്യം ഭാഷ വലിയ പ്രശ്‌നമായെങ്കിലും ഇവര്‍ക്കിടയില്‍ നല്ലൊരു സൗഹൃദം വളരുകയാണ്.

തമാശയാകുന്ന മംഗ്ലീഷ്

മാലിക് ഭായ്- തനി മട്ടാഞ്ചേരിക്കാരന്‍

ഇംഗ്ലീഷിനോടുള്ള മാലിക് ഭായിയുടെ പേടിയാണ് ചിത്രത്തിന് നര്‍മ്മരസം പകരുന്നത്. ഇംഗ്ലീഷറിവായുന്ന ഒരാളെ മിഷേലിന് മുന്നില്‍ മാലിക് കൊണ്ടുവന്ന് നിര്‍ത്തിയെങ്കിലും മിഷേലിന്റെ നിലപാട് തന്നെ സഹായിക്കാന്‍ മാലിക് തന്നെ മതിയെന്നാണ്.

തിരക്കഥ

മാലിക് ഭായ്- തനി മട്ടാഞ്ചേരിക്കാരന്‍

റിയാസാണ് മംഗ്ലീഷിന് തിരക്കഥയൊരുക്കുന്നത്. ഈ വര്‍ഷം ഇതുവരെ മികച്ച വിജയങ്ങളൊന്നുമില്ലാത്ത മമ്മൂട്ടിയ്ക്ക് മംഗ്ലിഷ് അനുഗ്രഹമാകുമെന്ന് പ്രതക്ഷിയ്ക്കാം.

താരനിര

മാലിക് ഭായ്- തനി മട്ടാഞ്ചേരിക്കാരന്‍

മമ്മൂട്ടി, കാരലിന്‍ ബെക് എന്നിവരെക്കൂടാതെ ടിനി ടോം, ജോജോ, വിനയ് ഫോര്‍ട്ട്, പി ബാലചന്ദ്രന്‍, രാമു, സത്താര്‍, സുനില്‍ സുഖദ, സൃന്ദ അഷബ്, അനീഷ് ജി മേനോന്‍, ശ്രീധനി, നിമാറോസ്, തുടങ്ങിയവരെല്ലാം ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

ലൊക്കേഷന്‍

മാലിക് ഭായ്- തനി മട്ടാഞ്ചേരിക്കാരന്‍

കൊച്ചിയും പരിസരങ്ങളുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. മട്ടാഞ്ചേരിയുടെ സൗന്ദര്യം പകര്‍ത്തിയിരിക്കുന്ന മറ്റൊരു ചിത്രമായിരിക്കും മംഗ്ലീഷ് എന്നാണ് സൂചന.

നിര്‍മ്മാണം

മാലിക് ഭായ്- തനി മട്ടാഞ്ചേരിക്കാരന്‍

റെഡ് ക്രോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. പ്രതീഷ് വര്‍മ്മയാണ് ചിത്രത്തിന് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്.

ഗാനങ്ങള്‍

മാലിക് ഭായ്- തനി മട്ടാഞ്ചേരിക്കാരന്‍

റഫീഖ് അഹമ്മദ്, സന്തോഷ് വര്‍മ്മ എന്നിവര്‍ രചിച്ച ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഗോപി സുന്ദറാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X