»   » കടലിന്റെ പശ്ചാത്തലത്തില്‍ മമ്മൂട്ടിച്ചിത്രം

കടലിന്റെ പശ്ചാത്തലത്തില്‍ മമ്മൂട്ടിച്ചിത്രം

Posted By:
Subscribe to Filmibeat Malayalam

റെഡ് വൈന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകന്‍ മമ്മൂട്ടിയെ നായകനാക്കി ഒരു ചിത്രം ചെയ്യാന്‍ പോകുന്നുവെന്ന് വളരെ നേരത്തേ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു. ചിത്രത്തില്‍ മമ്മൂട്ടി പുരോഹിതന്റെ വേഷത്തിലാണ് അഭിനയിക്കുകയെന്നും സലാം വ്യക്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് പുരോഹിതന്മാര്‍ കേന്ദ്രകഥാപാത്രങ്ങളായുള്ള ആമേന്‍, റോമന്‍സ് തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ ഇറങ്ങിയ സാഹചര്യത്തില്‍ വീണ്ടുമൊരു പുരോഹിത കഥാപാത്രം ആവര്‍ത്തനമാകുമെന്നതിനാല്‍ സലാം ആ പ്രൊജക്ട് ഉപേക്ഷിയ്ക്കുകയായിരുന്നു.

പക്ഷേ മമ്മൂട്ടിയെ വച്ച് ചിത്രം ചെയ്യാനുള്ള തീരുമാനം സലാം ഉപേക്ഷിച്ചിരുന്നില്ല. റെഡ് വൈനിന് ശേഷം മമ്മൂട്ടി നായകനാകുന്ന മംഗ്ലീഷ് എന്ന ചിത്രം സലാം പ്രഖ്യാപിയ്ക്കുകയും ചെയ്തു. ഈ ആക്ഷേപഹാസ്യ ചിത്രത്തിന്റെ ചിത്രീകരണം 2014 ആദ്യം തന്നെ തുടങ്ങുമെന്നാണ് അറിയുന്നത്.

Mammootty

നവാഗതനായ റിയാസ് തിരക്കഥയെഴുതുന്ന ചിത്രത്തില്‍ രണ്ട് നായികമാരുണ്ട്. ഇതില്‍ ഒരാള്‍ യൂറോപ്പില്‍ നിന്നാണെന്നാണ് സൂചന. കടലിന്റെ പശ്ചാത്തലത്തില്‍ നടക്കുന്നൊരു കഥയാണ് ചിത്രം പറയുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. എന്നാല്‍ ചിത്രത്തില്‍ മമ്മൂട്ടി എന്ത് തരം കഥാപാത്രത്തെയാണ് അവതരിപ്പിക്കുകയെന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തുവിടാന്‍ അണിയറക്കാര്‍ തയ്യാറല്ല.

English summary
Salam Bapu to direct Mammootty in his new film tiltled Manglish,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam