മമ്മൂട്ടിയുടെ മുന്നറിയിപ്പ് തുടങ്ങി

By Lakshmi

മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത ക്യാമറാമാന്‍ വേണു സംവിധാനം ചെയ്യുന്ന മുന്നറിയിപ്പ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് കോഴിക്കോട്ട് തുടങ്ങി. അപര്‍ണ ഗോപിനാഥാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തില്‍ പൃഥ്വിരാജ്, നെടുമുടി വേണു. കോട്ടയം നസീര്‍ എന്നിവരും പ്രധാന വേഷങ്ങള്‍ ചെയ്യുന്നുണ്ട്.

രണ്ട് കൊലപാതകക്കുറ്റങ്ങളില്‍ കോടതി ശക്ഷിച്ച ഒരാളുടെ ആത്മകഥ പുറത്തുകൊണ്ടുവരാനായി ഒരു ജേര്‍ണലിസ്റ്റ് നടത്തുന്ന ശ്രമങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ആര്‍ ഉണ്ണി തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രം ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ സംവിധായകന്‍ രഞ്ജിത്തും സുഹൃത്തുക്കളും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

Mammootty

മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിയ്ക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. പോക്കിരിരാജ എന്ന ചിത്രത്തിലാണ് ഇതിന് മുമ്പ് ഇവര്‍ രണ്ടുപേരും ഒന്നിച്ച് അഭിനയിച്ചത്.

പ്രമുഖ വ്യകതികളുടെ സാന്നിധ്യത്തിലാണ് കോഴിക്കോട്ട് ചിത്രത്തിന്റെ ഷൂട്ടിങ് തുടങിയത്. സിപിഎം ജില്ലാ സെക്രട്ടറി ടിപി രാമകൃഷ്ണന്‍ സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു. സിറ്റി പൊലീസ് കമ്മീ,ണര്‍ എവി ജോര്‍ജ്ജാണ് ആദ്യ ക്ലാപ്പടിച്ചത്. ശോഭന രാമകൃഷ്ണന്‍ നിലവിളക്ക് ക1ളുത്തി. സംവിധായകരായ വിഎം വിനു, രഞ്ജിത്ത് തുടങ്ങിയവരെല്ലാം ചടങ്ങിനെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X