മമ്മൂട്ടിയുടെ മുന്നറിയിപ്പ്; ടീസര്‍ വന്നു
മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനുമായ വേണു ഒരുക്കുന്ന ചിത്രമാണ് മുന്നറിയിപ്പ്. ഉണ്ണി ആര്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തുവന്നു. ചിത്രത്തിലെ താരങ്ങളെയൊന്നും ഉള്‍പ്പെടുത്താതെ തീര്‍ത്തും വേറിട്ട രീതിയിലാണ് ആദ്യ ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്.
ചത്തപല്ലിയുടെ ശരീരം ഉറുമ്പുകള്‍ വഹിച്ചുകൊണ്ടുപോകുന്നതാണ് ടീസറില്‍ കാണാന്‍ കഴിയുന്ന ദൃശ്യം. പ്രതീകാത്മകമായുള്ള ഈ കാഴ്ചയ്‌ക്കൊടുവില്‍ ചിത്രത്തിന്റെ പേര് എഴുതിക്കാണിയ്ക്കുന്നുണ്ട്. 12 സെക്കന്റ് മാത്രം ദൈര്‍ഘ്യമുള്ളതാണ് ടീസര്‍.

ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍ കമ്പനിയുടെ ബാനറില്‍ സംവിധായകന്‍ രഞ്ജിത്താണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അപര്‍ണ ഗോപിനാഥ് പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. ജോയ് മാത്യു, രണ്‍ജി പണിക്കര്‍, പി ബാലചന്ദ്രന്‍, ശശികുമാര്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു.
ഇതിന് മുമ്പ് വേണു സംവിധാനം ചെയ്ത ചിത്രമായിരുന്നു ദയ. മഞ്ജുവാര്യര്‍ സിനിമയില്‍ സജീവമായിരുന്നകാലത്ത് ചെയ്ത ഈ ചിത്രം കഴിഞ്ഞ് ഇപ്പോള്‍ 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വേണു വീണ്ടും സംവിധായക വേഷമണിയുന്നത്.
<center><iframe width="100%" height="315" src="//www.youtube.com/embed/TcZ6NIqJApM?rel=0" frameborder="0" allowfullscreen></iframe></center>


Click it and Unblock the Notifications