twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ജോഷിയുടെ അസിസ്റ്റന്റിന്റെ ചിത്രത്തില്‍ മമ്മൂട്ടി

    By Lakshmi
    |

    മമ്മൂട്ടിയെ സംബന്ധിച്ച് ഇപ്പോഴത്തെ കാലം അത്ര നല്ലതല്ല, ഏറെ പ്രതീക്ഷകളോടെയെത്തിയ ഗ്യാങ്‌സ്റ്റര്‍ പോലും വിചാരിച്ചത്ര വിജയം നേടാതെ പോവുകയാണുണ്ടായത്. ഇപ്പോള്‍ വിജയം സലാം ബാപ്പു ഒരുക്കുന്ന മംഗ്ലീഷ്, വേണുവിന്റെ മുന്നറിയിപ്പ് തുടങ്ങിയ ചിത്രങ്ങളിലൂടെ വിജയം തിരിച്ചുപിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സൂപ്പര്‍താരം.

    ഇപ്പോള്‍ ചിത്രീകരണത്തിലിരിക്കുന്ന ചിത്രങ്ങള്‍ക്കുപിന്നാലെ മമ്മൂട്ടി പുതിയൊരു ചിത്രത്തിനായുള്ള കരാറില്‍ ഒപ്പുവെച്ചുവെന്നതാണ് പുതിയ റിപ്പോര്‍ട്ട്. പ്രമുഖ സംവിധായകന്‍ ജോഷിയുടെ അസോസിയേറ്റായി ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുള്ള ജമാലാണ് മമ്മൂട്ടിയെ നായകനാക്കി പുതിയചിത്രമൊരുക്കുന്നത്.

    Mammootty


    പേരിട്ടിട്ടില്ലാത്ത ഈ ചിത്രത്തിലൂടെ ജമാല്‍ സ്വതന്ത്രസംവിധായകനാവുകയാണ്. സെപ്റ്റംബറില്‍ ചിത്രീകരണം തുടങ്ങുമെന്നാണ് അറിയുന്നത്. മമ്മൂട്ടിയെ നായകനാക്കി ജോഷിയൊരുക്കി സംഘം പോലെ ഒരു മാസ് മസാല എന്റര്‍ടെയിനറായിരിക്കും ജമാല്‍ ചിത്രമെന്നാണ് സൂചന.

    ഗാലക്‌സി ഫിലിംസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്രിസ്മസ് ചിത്രമായി ഇത് തിയേറ്ററുകളിലെത്തിക്കാനാണ് അണിയറക്കാര്‍ ആലോചിക്കുന്നത്. മമ്മൂട്ടി നായകനാകുന്നുവെന്നതല്ലാതെ ചിത്രത്തിലെ മറ്റ് താരങ്ങള്‍ ആരൊക്കെയാണെന്നുള്ള കാര്യത്തില്‍ ഇതുവരെ തീരുമാനമങ്ങളൊന്നുമായിട്ടില്ല.

    ഇതിനിടെ മമ്മൂട്ടിയുടെ മുന്നറിയിപ്പ് ജൂണ്‍ 12നും മംഗ്ലീഷ് റംസാനും റിലീസ് ചെയ്യും. ജൂണ്‍ പത്തോടെ രാജാധിരാജയെന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിയ്ക്കും.

    English summary
    Mammootty's next to be directed by Joshy associate
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X