ഓണത്തിന് സൂപ്പര്‍താര പോരാട്ടം
ഇത്തവണത്തെ ഓണത്തിന് തിയേറ്ററുകളില്‍ സൂപ്പര്‍താര പോരാട്ടം നടക്കുമെന്ന് ഉറപ്പായി. മോഹന്‍ലാലിന്റെ പെരുച്ചാഴിയെന്ന ചിത്രം ഓണച്ചിത്രമായിട്ടാണ് എത്തുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ പുതിയ ചിത്രമായ രാജാധിരാജയുടെ റിലീസും ഓണത്തിനാണെന്ന് ഉറപ്പായിക്കഴിഞ്ഞു. നവാഗതനായ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന രാജാധിരാജയില്‍ മമ്മൂട്ടിയും ലക്ഷ്മി റായിയുമാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. ഉണ്ണി മുകുന്ദന്‍, ജോയ് മാത്യു, ലെന, ജോജോ, സിദ്ദിഖ്, ബാബു നമ്പൂതിരി, മുകേഷ് ഖന്ന, മുറാദ് എന്നിവരെല്ലാം ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്നുണ്ട്.
പൊള്ളാച്ചി, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്ന രാജാധിരാജയുടെ മറ്റൊരു ഹൈലൈറ്റ് ഷംന കാസിമിന്റെ ഐറ്റം ഡാന്‍സാണ്. രാജമാണിക്യം, പോക്കിരിരാജ സ്‌റ്റൈലില്‍ മമ്മൂട്ടിയെത്തുന്ന ഈ ചിത്രത്തിന് ഇതിനകം തന്നെ ഓണ്‍ലൈനിലും മറ്റും വലിയ പ്രാധാന്യം ലഭിച്ചിട്ടുണ്ട്. ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സ്റ്റാന്‍ലിയും എംകെ നായരും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തില്‍ മമ്മൂട്ടി ഒരു റസ്റ്റോറന്റ് ഉടമയായിട്ടാണ് അഭിനയിക്കുന്നത്. ഉദയ് കൃഷ്ണ-സിബി കെ തോമസ് ടീമാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്.
ഇതിനിടെ ഓഗസ്റ്റ് ആദ്യ വാരം ചിത്രത്തിന്റെ ഓഫിഷ്യല്‍ ടീസര്‍ പുറത്തിറങ്ങുമെന്ന വാര്‍ത്ത അണിയറക്കാര്‍ നിഷേധിച്ചിട്ടുണ്ട്. ഈ വാര്‍ത്ത കെട്ടിച്ചമച്ചതാണെന്നും രാജാധിരാജയുമായി ബന്ധപ്പെട്ട എല്ലാ വാര്‍ത്തകളും വിശേഷങ്ങളും രാജാധിരാജയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പ്രേക്ഷകരെ അറിയിക്കുമെന്നും അണിയറക്കാര്‍ പറഞ്ഞു. പ്രേക്ഷകരെ അധികം കാത്തിരിപ്പിക്കാതെ തന്നെ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങുമെന്നും അണിയറക്കാര്‍ ഉറപ്പ് നല്‍കുന്നുണ്ട്. ഓഗസ്റ്റ് 14ന് ചിത്രീകരണം അവസാനിയ്ക്കും. സെപ്റ്റംബര്‍ 5നാണ് ചിത്രം റിലീസ് ചെയ്യുന്നത്.


Click it and Unblock the Notifications











