മമ്മൂട്ടിയും അത് പ്രഖ്യാപിച്ചു! ഹരിയേട്ടനെ കാണാന്‍ ഇനിയും കാത്തിരിക്കണം? പുതിയ തീയതി? കാണൂ!
Recommended Video

മലയാളത്തിന്റെ അഭിമാന താരങ്ങളിലൊരാളായ മമ്മൂട്ടിയുടെ ഒരു കുട്ടനാടന്‍ ബ്ലോഗിനായി കാത്തിരിക്കുകയാണ് ആരാധകര്‍. നീണ്ട ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടി നാടന്‍ കഥാപാത്രമായെത്തുന്നത്. കൃഷ്ണപുരം ഗ്രാമത്തിലെ ഹരിയേട്ടനായാണ് താരമെത്തുന്നത്. കുട്ടനാടിന്റെ പശ്ചാത്തലത്തിലൊരുക്കിയ സിനിമയില്‍ നാടന്‍ ഗെറ്റപ്പിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളിലിടം നേടിയ സിനിമയുടെ ടീസറും ട്രെയിലറുമൊക്കെ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.
ജാക്കറ്റും കൂളിങ് ഗ്ലാസുമില്ലാതെയും ക്ലാസാവാമെന്ന് മമ്മൂട്ടി ഒന്നുകൂടി തെളിയിച്ചിരിക്കുകയാണെന്നായിരുന്നു ആരാധകരുടെ വിലയിരുത്തല്‍. പതിവില്‍ നിന്നും വ്യത്യസ്തമായി ഇത്തവണ മൂന്ന് നായികാമാരാണ് അദ്ദേഹത്തിനൊപ്പം അണിനിരക്കുന്നത്. നീനയെന്ന പോലീസുകാരിയായാണ് ഷംന കാസിം എത്തുന്നത്. തന്നെ ഈ വേഷത്തിലേക്ക് പരിഗണിക്കുന്നതിനായി നിര്‍ദേശിച്ചതും ഈ കഥാപാത്രത്തെ മനോഹരമാക്കാന്‍ സഹായിച്ചതും മമ്മൂട്ടിയാണെന്ന് താരം പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ അടുത്ത ചിത്രമായ മധുരരാജയില്‍ അഭിനയിക്കുന്നതിന്റെ സന്തോഷവും താരം പങ്കുവെച്ചിരുന്നു. റായ്് ലക്ഷ്മിയാണ് അദ്ദേഹത്തിന്റെ നായികയായി എത്തുന്നത്. സഹോദരിയുടെ വേഷത്തിലാണ് അനു സിത്താര എത്തുന്നത്.

അപ്രതീക്ഷിതമായെത്തിയ പ്രളയത്തില്‍ മലയാള സിനിമയ്ക്ക് കോടികളുടെ നഷ്ടമാണ് സംഭവിച്ചത്. ചിത്രീകരണം പാതിവഴിയില്‍ നിര്‍ത്തേണ്ടി വന്നതും റിലീസ് തീയതി മാറ്റുന്നതുമൊക്കെ വന്‍നഷ്ടത്തിലേക്കാണ് നയിക്കുന്നതെന്ന് സിനിമാപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ഇത്തവണത്തെ ഓണം മമ്മൂട്ടിക്കാണെന്ന തരത്തിലുള്ള വിലയിരുത്തലുകളായിരുന്നു നേരത്തെ പുറത്തുവന്നത്. എന്നാല്‍ 24 ന് റിലീസ് ചെയ്യാനിരുന്ന സിനിമയുടെ റിലീസ് മാറ്റിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.


Click it and Unblock the Notifications











