»   » പുലിമുരുകനെ വെല്ലാന്‍ മമ്മുട്ടി എത്തുന്നു!!! ഡ്യൂപ്പില്ലാത്ത ആക്ഷന്‍ രംഗങ്ങളുമായി!!!

പുലിമുരുകനെ വെല്ലാന്‍ മമ്മുട്ടി എത്തുന്നു!!! ഡ്യൂപ്പില്ലാത്ത ആക്ഷന്‍ രംഗങ്ങളുമായി!!!

Posted By: Karthi
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ പുതിയ ചരിത്രമെഴുതിയ സിനിമയാണ് പുലിമുരുകന്‍. പീറ്റര്‍ ഹെയ്ന്‍ ഒരിക്കിയ സംഘട്ടന രംഗങ്ങളായിരുന്നു പുലിമുരുകന്‍ പ്രധാന ആകാര്‍ഷണം. അത്യധികം അപകടകരമായ ആക്ഷന്‍ രംഗങ്ങളില്‍ മോഹന്‍ലാല്‍ ഡ്യൂപ്പില്ലാതെയായിരുന്നു അഭിനയിച്ചത്.

പുലിമുരകനിലെ മോഹന്‍ലാലിന്റെ പ്രകടനത്തെ മറികടക്കാന്‍ ഒരുങ്ങുകയാണ് മമ്മുട്ടി. ഈ മാസം ഒടുവില്‍ റിലീസിനെത്തുന്ന ദ ഗ്രേറ്റ് ഫാദറിലാണ് മമ്മുട്ടിയുടെ ആക്ഷന്‍ പ്രകടനങ്ങള്‍. ഡ്യൂപ്പില്ലാതെയാണ് മമ്മുട്ടി ആ രംഗങ്ങളില്‍ അഭിനയിച്ചിരിക്കുന്നത്.

ക്ലൈമാക്‌സിലേക്ക് വഴി തുറക്കുന്ന സംഘട്ടന രംഗത്തിലാണ് മമ്മുട്ടിയുടെ മാസ്മരിക പ്രകടനം. കൈ പിന്നില്‍ കെട്ടിയ രീതിയിലുള്ള പ്രത്യകതരം സംഘട്ടനമാണ് ചിത്രത്തിന്റെ ക്ലൈമാക്‌സ് ലീഡില്‍ ഒരുക്കിയിരിക്കുന്ന. ജാക്കി ചാന്‍ സിനിമകളില്‍ കണ്ടുവരുന്ന ഫൈറ്റാണിത്.

ദ ഗ്രേറ്റ് ഫാദര്‍ ഒരു ആക്ഷന്‍ ഫാമിലി ഡ്രാമയാണ്. ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ അസാധാരണമായ മെയ്‌വഴക്കത്തോടെയാണ് മമ്മുട്ടി അവതരിപ്പിച്ചിരിക്കുന്നത്. തമിഴ് നടന്‍ ആര്യയാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.

നവാഗതനായ ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം പൃഥ്വിരാജും ഷാജി നടേശനും സന്തോഷ് ശിവനും നടന്‍ ആര്യയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ടീസറുകള്‍ക്ക് ഇതിനകം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഒരേ മുഖത്തിന് ശേഷം സ്‌നേഹ അഭിനയിക്കുന്ന മലയാള ചിത്രമാണ് ദ ഗ്രേറ്റ് ഫാദര്‍. വന്ദേമാതരം, പ്രമാണി, തുറപ്പുഗുലാന്‍ എന്നീ ചിത്രങ്ങളില്‍ മമ്മുട്ടിയുടെ നായികയായി സ്‌നേഹ എത്തിയിരുന്നു. സംസ്ഥാന അവാര്‍ഡ് ജേതാവ് ബേബി അനിഘയാണ് മമ്മുട്ടിയുടെ മകളായി അഭിനയിക്കുന്നത്.

English summary
Mammootty performing action sequences with out dupe in The Great Father. He did the more dangerous sequence which commonly scene in Jacki Chan movies.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam