»   » റിലീസിന് മുമ്പേ മോഹന്‍ലാല്‍ ചിത്രത്തെ പിന്നിലാക്കി മമ്മുട്ടി!!! ഗ്രേറ്റ് ഫാദര്‍ ഒരു പടി മുന്നില്‍!!!

റിലീസിന് മുമ്പേ മോഹന്‍ലാല്‍ ചിത്രത്തെ പിന്നിലാക്കി മമ്മുട്ടി!!! ഗ്രേറ്റ് ഫാദര്‍ ഒരു പടി മുന്നില്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ മമ്മുട്ടി ചിത്രങ്ങള്‍ ഒരുമിച്ചെത്തിയാല്‍ ആരാധകര്‍ക്കത് ആഘോഷമാണ്. ഉത്സവകാലത്താണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നതെങ്കില്‍ പറയുകയും വേണ്ട. ഇക്കുറി വിഷു റിലാസായി താരരാജാക്കന്മാരുടെ ചിത്രങ്ങളുമുണ്ട്.

വിഷു റിലീസായി എത്തുന്ന മമ്മുട്ടി ചിത്രം ദ ഗ്രേറ്റ് ഫാദറിനേയും മോഹന്‍ലാല്‍ ചിത്രം 1971 ബിയോണ്ട് ബോര്‍ഡേഴിസിനേയും പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. എന്നാല്‍ തിയറ്ററിലെത്തുന്നതിന് മുമ്പേ മോഹന്‍ലാല്‍ ചിത്രത്തെ ഒരുപടി പിന്നിലാക്കിയിരിക്കുകയാണ് ദ ഗ്രേറ്റ് ഫാദര്‍.

2016ലെ വിജയങ്ങള്‍ തുടരുന്ന മോഹന്‍ലാലിന്റെ വിഷു ചിത്രത്തവും അതേ വിജയങ്ങള്‍ ആവര്‍ത്തിക്കും എന്ന വിശ്വാസത്തിലാണ് ആരാധകര്‍. റെക്കോര്‍ഡ് വിജയങ്ങളൊന്നും അവകാശപ്പെടാനില്ലെങ്കിലും മോശമില്ലാത്തെ പ്രകടനം കാഴ്ചവയക്കാന്‍ മമ്മുട്ടി ചിത്രങ്ങള്‍ക്കുമായി.

തിയറ്ററിലെത്തും മുമ്പേ മമ്മുട്ടി ചിത്രത്തിന്റെ ടീസര്‍ വൈറലായി. മോഹന്‍ ചിത്രത്തിന്റെ ടീസറിനേക്കാള്‍ ആളുകള്‍ കണ്ടത് മമ്മുട്ടി ചിത്രത്തിന്റെ ടീസറാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ മമ്മുട്ടി ചിത്രത്തിന്റെ ടീസര്‍ എട്ട് മില്യന്‍ ആളുകള്‍ കണ്ടപ്പോള്‍ ഒരാഴ്ച പിന്നിട്ടിട്ടും മൂന്ന് ലക്ഷത്തോളം ആളുകള്‍ മാത്രമേ മോഹന്‍ലാല്‍ ചിത്രത്തിന്റെ ടീസര്‍ കണ്ടിട്ടുള്ളു.

വിഷു ചിത്രമായാണ് ഇരു ചിത്രങ്ങളേയും കണക്കാക്കുന്നതെങ്കിലും വിഷുവിന് രണ്ടാഴ്ച മുമ്പ് ദ ഗ്രേറ്റ് ഫാദര്‍ തിയറ്ററിലെത്തും. അന്നേ ദിവസം മറ്റ് റിലീസുകളൊന്നും മലയാളത്തിലില്ല. മാര്‍ച്ച് 30നാണ് ചിത്രം തിയറ്ററില്‍ എത്തുന്നത്.

നവാഗതനായ ഹനീഫ് അദേനി ഒരുക്കുന്ന ചിത്രം ഒരു ക്രൈം ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണ്. പൃഥ്വിരാജിന്റെ നിര്‍മാണ കമ്പനിയായ ആഗസ്റ്റ് സിനിമാസാണ് നിര്‍മാണം. തമിഴ് താരം ആര്യ ചിത്രത്തില്‍ പ്രധാന വില്ലനാകുന്നു.

കര്‍മയോദ്ധയ്ക്ക് ശേഷം മേജര്‍ രവിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണ് 1971 ബിയോണ്ട് ബോഡേഴ്‌സ്. പതിവുപോലെ പട്ടാളക്കഥ തന്നെയാണ് ചിത്രം പറയുന്നതും. ഹനീഫ് മുഹമ്മദാണ് ചിത്രം നിര്‍മിക്കുന്നത്.

മലയാളത്തിനൊപ്പം തന്നെ 1971 ബിയോണ്ട് ബോഡേഴ്‌സ് തെലുങ്കിലും പ്രദര്‍ശനത്തിനെത്തുന്നു. മോഹന്‍ലാലിന് തെലുങ്കിലുള്ള താരമൂല്യം ഉപയോഗപ്പെടുത്തനാണ് ഉദ്ദേശിക്കുന്നത്. ജൂനിയര്‍ എന്‍ടിആറിനൊപ്പം മോഹന്‍ലാല്‍ പ്രധാന വേഷത്തിലെ ജനതാ ഗാരേജ് നൂറ് കോടി ക്ലബിലെത്തിയിരുന്നു. പുലിമുരുകന്‍ മന്യം പുലി എന്ന പേരില്‍ തെലുങ്കലും റിലീസ് ചെയ്തിരുന്നു.

English summary
The Great Father teaser crossed over 8 millions of views in a matter of few hours, the Mohanlal starrer 1971 Beyond Borders managed to clock only few lakhs views even after a week.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam