ആകാംക്ഷകള്‍ക്കൊടുവില്‍ മെഗാസ്റ്റാര്‍ സിനിമയുടെ ടീസര്‍ നാളെ! ഉണ്ടയെ വരവേല്‍ക്കാനൊരുങ്ങി ആരാധകര്‍
Recommended Video
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങളുടെ റിലീസിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കൈനിറയെ സിനിമകളുമായിട്ടാണ് ഇക്കൊല്ലം നടന്‍ എത്തുന്നത്. ഈ വര്ഷമാദ്യം പുറത്തിറങ്ങിയ മൂന്ന് സിനിമകളും സൂപ്പര്‍ താരത്തിന്റെതായി വിജയ ചിത്രങ്ങളായി മാറിയിരുന്നു. ഇക്കൊല്ലം മധുരരാജയ്ക്ക് പിന്നാലെ എത്തുന്ന മമ്മൂട്ടിയുടെ രണ്ടാമത്തെ മലയാള ചിത്രം കൂടിയാണ് ഉണ്ട.
പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന സിനിമ അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. സിനിമയുടെതായി പുറത്തിറങ്ങിയ ക്യാരക്ടര്‍ പോസ്റ്ററുകള്‍ക്കെല്ലാം തന്നെ മികച്ച സ്വീകാര്യതയായിരുന്നു സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍ട്ട് സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

ഉണ്ട
അനുരാഗ കരിക്കിന്‍ വെള്ളം എന്ന ഹിറ്റ് ചിത്രമൊരുക്കിയ ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഉണ്ട. ആദ്യ സിനിമ പുറത്തിറങ്ങി മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സംവിധായകന്‍ പുതിയ ചിത്രവുമായിട്ട് എത്തുന്നത്. മെഗാസ്റ്റാറിനെ നായകനാക്കിയുളള ഒരു പക്ക മാസ് എന്റര്‍ടെയ്‌നര്‍ തന്നെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. മമ്മൂക്കയുടെ ഒരു ആക്ഷന്‍ കോമഡി ചിത്രമായിരിക്കും ഉണ്ടയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

ആദ്യ ടീസര്‍
ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ടീസര്‍ റിലീസ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു. മെയ് 16ന് വൈകുന്നേരം ഏഴ് മണിക്കാണ് ഉണ്ടയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങുന്നതെന്ന് അറിയുന്നു. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ക്യാരക്ടര്‍ പോസ്റ്ററുകളെല്ലാം തരംഗമായ ശേഷമാണ് ആദ്യ ടീസറും പുറത്തിറങ്ങാനിരിക്കുന്നത്.

ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് എരിയകളില്‍
മധുരരാജയ്ക്ക് ശേഷമുളള മമ്മൂട്ടിയുടെ സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ എങ്ങനെയുണ്ടാകുമെന്നുളള ആകാംക്ഷയിലാണ് എല്ലാവരുമുളളത്. അബ്രഹാമിന്റെ സന്തതികളുടെ വിജയത്തിന് ശേഷം മമ്മൂട്ടി പോലീസ് ഓഫീസറായി എത്തുന്ന ചിത്രം കൂടിയാണ് ഉണ്ട. സിനിമയില്‍ വേറിട്ടൊരു ഗെറ്റപ്പിലാണ് നടന്‍ എത്തുന്നത്. ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് എരിയകളില്‍ ഇലക്ഷന്‍ ഡ്യൂട്ടിക്കായി പോകുന്ന പോലീസ് ടീമിന്റെ കഥയാണ് സിനിമ പറയുന്നത്

ഏട്ട് കോണ്‍സ്റ്റബിള്‍മാര്‍ ഉള്‍പ്പെടുന്ന ടീം
ഏട്ട് കോണ്‍സ്റ്റബിള്‍മാര്‍ ഉള്‍പ്പെടുന്ന ടീമിനെ നയിക്കുന്നത് മമ്മൂട്ടിയുടെ കഥാപാത്രമാണ്. ഖാലിദ് റഹ്മാന്റെ തന്നെ കഥയില്‍ ഹര്‍ഷാദാണ് സിനിമയ്ക്കു വേണ്ടി തിരക്കഥയെഴുതിയിരിക്കുന്നത്. ജെമിനി സ്റ്റുഡിയോസുമായി ചേര്‍ന്ന് മൂവി മിലിയുടെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാറാണ് ഉണ്ട നിര്‍മ്മിക്കുന്നത്.

ജൂണ്‍ ആറിന് ഈദ് റിലീസായി
ജൂണ്‍ ആറിന് ഈദ് റിലീസായിട്ടാണ് ഉണ്ട പുറത്തിറങ്ങുന്നത്. ഇത്തവണ നിരവധി യുവതാരങ്ങള്‍ക്കൊപ്പമാണ് മമ്മൂക്കയുടെ സിനിമ വരുന്നത്. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ തരംഗമായി മാറിയിരുന്നു. വിനയ് ഫോര്‍ട്ട്,ആസിഫ് അലി,അര്‍ജുന്‍ അശോകന്‍,ഷൈന്‍ ടോം ചാക്കോ,ജേക്കബ് ഗ്രിഗറി, സുധി കോപ്പ, തുടങ്ങിയവര്‍ക്കൊപ്പം ദിലീഷ് പോത്തന്‍, അലന്‍സിയര്‍ തുടങ്ങിയവരും ഉണ്ടയില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.


Click it and Unblock the Notifications











