അബ്രഹാമിന്റെ വിജയം മമ്മൂക്ക നിലനിര്‍ത്തുമോ! അണിയറയില്‍ ഒരുങ്ങുന്നത് ഏഴ് അഡാറ് സിനിമകള്‍! കാണൂ
ഗ്രേറ്റ് ഫാദറിനു ശേഷം മമ്മൂക്കയും ഹനീഫ് അദേനിയും വീണ്ടുമൊന്നിച്ച ചിത്രമാണ് അബ്രഹാമിന്റെ സന്തതികള്‍. മമ്മൂക്കയുടെ പെരുന്നാള്‍ സമ്മാനമായി തിയ്യേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത തിയ്യേറ്ററുകളിലെല്ലാം തന്നെ നിറഞ്ഞ സദസിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്.
പുലിമുരുകന് ശേഷം മലയാളത്തിലെ അടുത്ത നൂറ് കോടി പടമായിരിക്കും അബ്രഹാമിന്റെ സന്തതികളെന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്. മാസും ക്ലാസും ചേര്‍ന്നൊരു പ്രകടനമാണ് മലയാളത്തിന്റെ മെഗാസ്റ്റാറില്‍ നിന്നും ഇത്തവണയും ഉണ്ടായിരിക്കുന്നത്. അബ്രഹാമിനു ശേഷവും കൈനിറയെ ചിത്രങ്ങളാണ് മമ്മൂക്കയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. പ്രമുഖ സംവിധായകര്‍ക്കൊപ്പവും നവാഗതര്‍ക്കൊപ്പവുമാണ് ഈ ചിത്രങ്ങളെല്ലാം ഒരുങ്ങുന്നത്. അബ്രഹാമിനു ശേഷം വരുന്ന മമ്മൂക്കയുടെ പുതിയ ചിത്രങ്ങളെക്കുറിച്ച് അറിയാം.തുടര്‍ന്ന് വായിക്കൂ....

ബിലാല്‍
അമല്‍ നീരദിന്റെ സംവിധാനത്തില്‍ മമ്മൂക്കയുടെതായി പുറത്തിറങ്ങിയിരുന്ന ചിത്രമായിരുന്നു ബിഗ്ബി. മമ്മൂക്ക ബിലാല്‍ ജോണ്‍ കുരിശ്ശിങ്കല്‍ എന്ന കഥാപാത്രമായി എത്തിയ സിനിമ വ്യത്യസ്ഥമാര്‍ന്ന ഒരു മേക്കിങ്ങിലൂടെയായിരുന്നു സംവിധായകന്‍ അവതരിപ്പിച്ചിരുന്നത്. മമ്മൂക്കയുടെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ സ്വീക്വന്‍സുകളുമായിരുന്നു ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണമായിരുന്നത്. ബിഗ് ബിക്ക് രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത മമ്മൂക്ക ആരാധകരിലും സിനിമാ പ്രേമികളും ഒന്നടങ്കം സന്തോഷമുണ്ടാക്കിയിരുന്നു. സംവിധായന്‍ തന്നെയായിരുന്നു രണ്ടാം ഭാഗത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ച് ഈ വിവരം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നത്. ബിലാല്‍ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിനായി ആവേശത്തോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.

മാമാങ്കം
മമ്മൂക്ക വീണ്ടും ചരിത്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് മാമാങ്കം. 12വര്‍ഷത്തിലൊരിക്കല്‍ തിരുനാവായ മണപ്പുറത്ത് വെച്ച് നടക്കാറുളള മാമാങ്കം പ്രമേയമാക്കിയാണ് ചിത്രമൊരുക്കുന്നത്. ചിത്രത്തില്‍ ചാവേറായിട്ടാണ് മമ്മൂക്ക അഭിനയിക്കുന്നത്. മമ്മൂക്കയുടെതായി അണിയറയില്‍ ഒരുങ്ങുന്ന പ്രധാന ചിത്രങ്ങളിലൊന്നു കൂടിയാണ് മാമാങ്കം. മമ്മൂക്കയെ നായകനാക്കി നവാഗതനായ സജീവ്പ്പിളളയാണ് ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. ബിഗ് ബഡ്ജറ്റില്‍ ഒരുക്കുന്ന ചിത്രം കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിളളിയാണ് നിര്‍മ്മിക്കുന്നത്. വിഎഫ്ക്‌സിനും ഗ്രാഫിക്‌സിനും ഏറെ പ്രാധാന്യം നല്‍കിയൊരുക്കുന്ന ചിത്രം കൂടിയായിരിക്കും മാമാങ്കമെന്നാണ് അറിയുന്നത്.

ഉണ്ട
അനുരാഗ കരിക്കിന്‍ വെളളം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായി മാറിയ സംവിധായകനാണ് ഖാലിദ് റഹ്മാന്‍. ആസിഫ് അലി, രജിഷാ വിജയന്‍ തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിച്ചത്. ഒരു കുടുംബ ചിത്രമായി പുറത്തിറങ്ങിയ സിനിമയില്‍ ബിജു മേനോനും ആശാ ശരതത്തും ഇവര്‍ക്കൊപ്പം പ്രധാന വേഷങ്ങളിലെത്തിയിരുന്നു. അനുരാഗ കരിക്കിന്‍ വെളളത്തിനു ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഉണ്ട. അന്‍വര് റഷീദ് എന്‍ര്‍ടെയിന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. നക്‌സല്‍ പശ്ചാത്തലത്തിലായിരിക്കും ചിത്രത്തിന്റെ കഥ പറയുകായെന്നാണ് അറിയുന്നത്.

യാത്ര
ആന്ധ്ര പ്രദേശിന്‍റെ മുന്‍ മുഖ്യമന്ത്രിയായിരുന്ന വൈഎസ് രാജശേഖര റെഡ്ഡിയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് യാത്ര. മഹി പി രാഘവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയാണ് നായികാ വേഷത്തിലെത്തുന്നത്. എറെനാളുകള്‍ക്ക് ശേഷം മമ്മൂക്ക വീണ്ടും തെലുങ്കിലെത്തുന്ന ചിത്രം കൂടിയാണ് യാത്ര. 1999 മുതല്‍ 2004വരെയുളള വൈഎസ് ആറിന്റെ ജീവിതമാണ് ചിത്രത്തില്‍ പ്രധാനമായും പറയുക. വൈസ് ആര്‍ആയുളള മമ്മൂക്കയുടെ വേഷപ്പകര്‍ച്ചയ്ക്കായി ആകാംക്ഷകളോടെയാണ് സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്.

രാജാ 2
പോക്കിരിരാജ എന്ന ചിത്രത്തിനു ശേഷം വൈശാഖും മമ്മൂക്കയും വീണ്ടുമൊന്നിക്കുന്ന ചിത്രമാണ് രാജാ 2. 2010ല്‍ ഇവരുടെ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു പോക്കിരിരാജ. പൃഥ്വിരാജും പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ ശ്രിയ ശരണായിരുന്നു നായികാ വേഷത്തിലെത്തിയിരുന്നത്. ഒരു മാസ് എന്റര്‍ടെയ്‌നറായി ഒരുക്കിയ ചിത്രത്തിലെ മധുരൈ രാജ എന്ന മമ്മൂട്ടിയുടെ കഥാപാത്രത്തിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. പോക്കിരാജയ്ക്ക് രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത മമ്മൂട്ടി ആരാധകരില്‍ ഒന്നടങ്കം സന്തോഷമുണ്ടാക്കിയിരുന്നു

കുട്ടനാടന്‍ ബ്ലോഗ്
മലയാളത്തിലെ പ്രശസ്ത തിരക്കഥാകൃത്തുകളിലൊരാളായ സേതു സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടനാടന്‍ ബ്ലോഗ്. അനുസിത്താര, ലക്ഷ്മി റായ് തുടങ്ങിയവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. കുട്ടനാടിന്റെ പശ്ചാത്തലത്തിലൊരുക്കുന്ന ചിത്രം ഒരു കുടുംബ കഥയാണ് പറയുന്നതെന്നാണ് അറിയുന്നത്. വിനീത് ശ്രീനിവാസനും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. സിദ്ദിഖ് ,സുരാജ് വെഞ്ഞാറമൂട്,നെടുമുടി വേണു,ആദില്‍ ഇബ്രാഹിം,ജൂഡ് ആന്റണി ജോസഫ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ചിത്രീകരണം പൂര്‍ത്തിയാക്കിയ കുട്ടനാടന്‍ ബ്ലോഗ് മമ്മൂക്കയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന ചിത്രമാണ്.

അന്‍വര്‍ റഷീദ് ചിത്രം
രാജമാണിക്യം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ ഒന്നിച്ച കൂട്ടുകെട്ടാണ് മമ്മൂക്കയും അന്‍വര്‍ റഷീദും. ചിത്രത്തില്‍ തിരുവനന്തപുരം ശൈലിയില്‍ സംസാരിക്കുന്നൊരു കഥാപാത്രമായിട്ടായിരുന്നു മമ്മൂക്ക എത്തിയിരുന്നത്. അദ്യ ചിത്രം തന്നെ മെഗാഹിറ്റാക്കിയിരുന്നു അന്‍വര്‍ റഷീദ് മലയാള സിനിമയിലേക്കുളള തന്റെ വരവറിയിച്ചിരുന്നത്. രാജമാണിക്യത്തിനു ശേഷം അണ്ണന്‍ തമ്പി എന്നൊരു ചിത്രവും ഈ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയിരുന്നു. അണ്ണന്‍ തമ്പിക്കു ശേഷം ഈ കൂട്ടുകെട്ട് വീണ്ടുമൊന്നിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഫഹദ് ഫാസില്‍ ചിത്രത്തിനുശേഷമായിരിക്കും ഈ കുട്ടുകെട്ടില്‍ ചിത്രം വരികയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ ഔദ്യാഗിക പ്രഖ്യാപനമൊന്നും ഇതുവരെ ഉണ്ടായിട്ടില്ല


Click it and Unblock the Notifications