മമ്മൂട്ടിയുടെ വര്‍ഷം- ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
2014ല്‍ മമ്മൂട്ടിയ്ക്ക് ഒട്ടേറെ ചിത്രങ്ങളുണ്ട്. എല്ലാം ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളും കഥകളുമാണ്. രഞ്ജിത്ത് ശങ്കര്‍ ഒരുക്കുന്ന പുതിയ ചിത്രമാണ് മമ്മൂട്ടി പുതിയതായി കാരറില്‍ ഒപ്പുവെച്ച ചിത്രങ്ങളില്‍ ഒന്ന്.
വര്‍ഷം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറക്കാര്‍ പുറത്തുവിട്ടു. മനോഹരമായ ഒരു കഥയാണ് വര്‍ഷത്തിന്റേതെന്നാണ് സൂചന. മമ്മൂട്ടി സാധാരണക്കാരനായ ഒരു വ്യക്തിയായി വേഷമിടുന്ന ചിത്രമാണിത്. ചിത്രത്തില്‍ രണ്ട് നായികമാരുണ്ട്. എന്നാല്‍ ഈ രണ്ട് വേഷങ്ങള്‍ ആരെല്ലാമാണ് ചെയ്യുന്നതെന്നകാര്യം വ്യക്തമല്ല.

സുജിത്ത് വാസുദേവാണ് വര്‍ഷത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത്. ബിജിപാല്‍ ചിത്രത്തിന് സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നു. ജൂണില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കുമെന്നും ഒക്ടോബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്നുമാണ് സൂചന.
2013ല്‍ പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ഹിറ്റ് ചിത്രവുമായി എത്തിയ സംവിധായകനാണ് രഞ്ജിത്ത് ശങ്കര്‍. മികച്ച അഭിപ്രായം നേടിയ ആ ചിത്രം ജയസൂര്യയുടെ അഭിനയജീവിതത്തിലെ മികച്ച ചിത്രങ്ങളിലൊന്നായി മാറുകയായിരുന്നു.
ഇതിനിടെ മമ്മൂട്ടിയുടെ ഏറെ പ്രതീക്ഷിക്കപ്പെടുന്ന ചിത്രമായ ഗ്യാങ്സ്റ്റര്‍ പ്രദര്‍ശനത്തിനൊരുങ്ങി. ഏപ്രില്‍ 11ന് വിഷു റിലീസായിട്ടാണ് ചിത്രമെത്തുന്നത്.


Click it and Unblock the Notifications