രാഷ്ട്രീയത്തിലേക്കിറങ്ങുമോ? ഇത്തവണ മത്സരിക്കുന്നുണ്ടോ? മമ്മൂട്ടി നല്‍കിയ മറുപടി ഇങ്ങനെ! കാണൂ!

താരങ്ങളുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. സിനിമയ്ക്കപ്പുറത്ത് രാഷ്ട്രീയത്തിലും ചുവട് വെക്കുകയാണ് പലരും. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മോഹന്‍ലാല്‍, മമ്മൂട്ടി, മഞ്ജു വാര്യര്‍ തുടങ്ങിയവര്‍ മത്സരിച്ചേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അത്തരത്തിലൊരു തീരുമാനവുമില്ലെന്ന് വ്യക്തമാക്കി മഞ്ജു വാര്യരും മോഹന്‍ലാലും രംഗത്തെത്തിയിരുന്നു. അറിയാത്ത മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്. അദ്ദേഹം മത്സരിച്ചേക്കുമെന്നും അതിനായുള്ള ശ്രമങ്ങള്‍ തുടരുന്നുണ്ടെന്നും അനുകൂല തീരുമാനത്തിനായി കാത്തിരിക്കുകയാണ് തങ്ങളെന്നുമായിരുന്നു ഒ രാജഗോപാല്‍ പറഞ്ഞത്.

മോഹന്‍ലാലിനെക്കുറിച്ച് മാത്രമല്ല മമ്മൂട്ടിയും രാഷ്ട്രീയത്തിലേക്കിറങ്ങിയേക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങളായിരുന്നു ഇടയ്ക്ക് നടന്നത്. എന്നാല്‍ തനിക്ക് അതിനോട് താല്‍പര്യമില്ലെന്ന് അദ്ദേഹം പറയുന്നു. പുതിയ സിനിമയായ യാത്രയുടെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു താരം. 38 വര്‍ഷമായി താന്‍ സിനിമയില്‍ അഭിനയിച്ച് വരികയാണെന്നും സിനിമയാണ് തന്റെ രാഷ്ട്രീയമെന്നും അദ്ദേഹം പറയുന്നു. പിന്നെന്തിനാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതെന്നും താരം ചോദിക്കുന്നു.

Mammootty

നവാഗത സംവിധായകര്‍ക്ക് സിനിമയോട് അഭിനിവേശം കൂടുതലാണെന്നാണ് താരം പറയുന്നത്. മഹി വി രാഘവിനൊപ്പം പ്രവര്‍ത്തിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ഈ വിലയിരുത്തല്‍. വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷമാണ് തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നത്. മഹി നവാഗതനല്ല, അദ്ദേഹത്തിന് ഈ സിനിമ നന്നായി ചെയ്യാനാവുമെന്ന വിശ്വാസം തനിക്കുണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. വൈഎസ് ആറിനെ അനുകരിക്കാനൊന്നും താന്‍ ശ്രമിച്ചിട്ടില്ല. തിരക്കഥ വായിച്ച് അതിനനുസരിച്ച് അഭിനയിക്കുക മാത്രമേ ചെയ്തിട്ടുള്ളൂവെന്നും താരം പറയുന്നു. ഫെബ്രുവരി 8നാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X