മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും സാമൂഹ്യ പ്രതിബദ്ധതകളുണ്ട്
കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് മോഹന്‍ലാലിന്റെ 'പെരുച്ചാഴി' എന്ന ചിത്രത്തിലെ സംഭാഷണത്തിനെതിരെ സംവിധായകന്‍ ഡോ.ബിജു നടത്തിയ അഭിപ്രായപ്രകടനം സോഷ്യല്‍മീഡിയകളിലും മറ്റും ഏറെ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനുമായി ബിജുവിന്റെ ചെറിയൊരു നിര്‍ദേശം.
ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഡോ.ബിജുവിന്റെ ഈ പരാമര്‍ശം. '' സൂപ്പര്‍താരങ്ങളോട് യാതൊരു തരത്തിലുമുളള വ്യക്തിവിരോധവും തനിക്കില്ല. ചില സാഹചര്യങ്ങളില്‍ താന്‍ നടത്തുന്ന അഭിപ്രായപ്രകടനങ്ങള്‍ പരസ്പരവിരുദ്ധമല്ലാതെ വ്യാഖ്യാനിക്കപ്പെടാറുണ്ട്. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കും ചില സാമൂഹ്യപ്രതിബദ്ധതകളുണ്ട്. ഇതനുസരിച്ചുളള കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ ഇരുവരും ശ്രദ്ധിക്കണം.'' -ബിജു പറയുന്നു.

മോഹന്‍ലാലിന്റെ ' പെരുച്ചാഴി' എന്ന സിനിമയിലെ ' ലുലുമാളില്‍ കയറിയ അട്ടപ്പാടികള്‍' എന്ന സംഭാഷണത്തെ വിമര്‍ശിച്ച് ബിജു നടത്തിയ ഫേസ് ബുക്ക് പരാമര്‍ശമാണ് വിവാദമായിരുന്നത്. പെരുച്ചാഴിയിലെ സംഭാഷണം ആദിവാസി സമൂഹത്തെ അപമാനിക്കുന്നതെന്നായിരുന്നു ബിജുവിന്റെ ആരോപണം.


Click it and Unblock the Notifications